This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കലപ്പഗോണിയം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കലപ്പഗോണിയം

Calapagonium

കലപ്പഗോണിയം

പയര്‍ വര്‍ഗത്തില്‍പ്പെട്ട ഒരു വള്ളിച്ചെടി. പാപ്പിലിയോണേസീ സസ്യകുടുംബത്തില്‍പ്പെടുന്നു. ശാ.നാ.: കലപ്പഗോണിയം മ്യൂക്കുനോയ്‌ഡ്‌സ്‌ (Calapagonium mucunoides). പെച്ചിലവളത്തിനായും കാലിത്തീറ്റയ്‌ക്കായും ഇതു കൃഷി ചെയ്യപ്പെടുന്നുണ്ട്‌. തെങ്ങിന്‍ തോപ്പുകളിലും റബ്ബര്‍ തോട്ടങ്ങളിലും ഒരു ആവരണവിളയായും നട്ടു വളര്‍ത്തുന്നു.

90120 സെ.മീ. നീളത്തിലുള്ള വള്ളികള്‍ നിലത്തുപടര്‍ന്നുവളരുന്നു. പയര്‍ച്ചെടിയുടേതു പോലുള്ള ഇതിന്റെ ഇലകള്‍ ലോമാവൃതമാണ്‌. തണ്ടിന്റെ മുട്ടുതോറും അഴുകല്‍ ബാധിക്കുന്ന സ്വഭാവമുണ്ട്‌. തന്മൂലം വെള്ളം കെട്ടിനില്‌ക്കുന്ന പ്രദേശങ്ങളില്‍ വളര്‍ത്താന്‍ പ്രയാസമാണ്‌. വിത്തിട്ട്‌ മുളപ്പിച്ചാണ്‌ കൃഷി ചെയ്യുന്നത്‌. ഹെക്ടറൊന്നിന്‌ 3 കി.ഗ്രാം. എന്ന കണക്കില്‍ വിത്തുവേണം.

ആവരണവിളയായി കൃഷി ചെയ്യുന്ന സ്ഥലങ്ങളില്‍ നിന്ന്‌ നീക്കം ചെയ്യപ്പെടുന്ന സസ്യം പച്ചിലവളമായി ഉപയോഗിക്കുന്നു. 19.53 ശ.മാ. പ്രാട്ടീന്‍, 1.47 ശ.മാ. കൊഴുപ്പ്‌, 9 ശ.മാ. ധാതുലവണങ്ങള്‍, 2.5 ശ.മാ. കാല്‍സിയം, 0.90 ശ.മാ. ഫോസ്‌ഫറസ്‌ എന്നിവ അടങ്ങിയിട്ടുള്ള കലപ്പഗോണിയം നല്ലൊരു കാലിത്തീറ്റയാണ്‌. ഇതിനായി പൂക്കാറായ സമയം നോക്കി വെട്ടിയെടുക്കുന്നു. അന്തരീക്ഷത്തിലെ നൈട്രജനെ സംയുക്തങ്ങളാക്കി സ്ഥിരീകരിച്ച്‌ മണ്ണിന്റെ പോഷകഗുണം വര്‍ധിപ്പിക്കാന്‍ പയറുവര്‍ഗത്തില്‍പ്പെട്ട ഈ സസ്യത്തിന്‌ കഴിവുണ്ട്‌. ആവരണവിളയായി കൃഷിചെയ്യുമ്പോള്‍ ക്രമാതീതമായ ചൂടില്‍ നിന്ന്‌ മണ്ണിനെയും പ്രധാനവിളകളുടെ വേരുപടലത്തെയും സംരക്ഷിക്കുന്നതിനു പുറമേ ഉള്ളിലെ ജൈവാംശം നഷ്ടപ്പെടാതെ സൂക്ഷിക്കുകയും മണ്ണൊലിപ്പു തടയുകയും ചെയ്യുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍