This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കലം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കലം

ഭക്ഷണസാധനങ്ങള്‍ പാകം ചെയ്യുന്നതിനും സംഭരിച്ചു സൂക്ഷിക്കുന്നതിനും മറ്റും ഉപയോഗിക്കുന്ന പ്രത്യേകാകൃതിയുള്ള പാത്രം. മണ്ണുകൊണ്ടും ലോഹങ്ങള്‍ കൊണ്ടും ഇത്‌ നിര്‍മിക്കപ്പെടുന്നു. അതിപുരാതനകാലം മുതല്‌ക്കേ മനുഷ്യന്‍ മണ്‍കലങ്ങള്‍ ഉപയോഗിച്ചിരുന്നതായി ഉത്‌ഖനനങ്ങള്‍ തെളിവു നല്‌കുന്നു; മൊഹന്‍ ജൊദരോ, ഹാരപ്പാ എന്നിവിടങ്ങളില്‍ നിന്നും മണ്‍പാത്രങ്ങള്‍ കണ്ടുകിട്ടിയിട്ടുണ്ട്‌. ചുമപ്പും കറുപ്പും ചായം തേച്ച്‌ ഭംഗിവരുത്തിയവയും ഇക്കൂട്ടത്തില്‍പ്പെടുന്നു.

പാകം ചെയ്യാനുള്ള പാത്രമായാണ്‌ സാധാരണ കലം ഉപയോഗിക്കുന്നത്‌. പുതിയ കലങ്ങള്‍ക്കുള്ളില്‍ വെളിച്ചെണ്ണ പുരട്ടി, വെള്ളമൊഴിച്ചു തിളപ്പിച്ചാണ്‌, പാകം ചെയ്യുന്നതിനുള്ള കലങ്ങള്‍ "മയക്കി' (പഴക്കി) എടുക്കുന്നത്‌. കഞ്ഞി, ചോറ്‌, പുഴുക്ക്‌ എന്നിവ തയ്യാറാക്കാനാണ്‌ സാധാരണയായി കലം ഉപയോഗിക്കുക. നെല്ല്‌, അരി മുതലായവ ഇട്ടു സൂക്ഷിക്കുന്നതിനും കലം ഉപയോഗിച്ചുവരുന്നു. ചില പ്രാചീന ജനസമൂഹങ്ങളില്‍ ഒരു ശവസംസ്‌കരണോപകരണമായും (നന്നങ്ങാടി) ആയുധങ്ങളും മറ്റു വിലപിടിപ്പുള്ള വസ്‌തുക്കളും സൂക്ഷിക്കുന്നതിനായും കലങ്ങള്‍ ഉപയോഗിച്ചിരുന്നുവെന്ന്‌ പുരാവസ്‌തുഗവേഷണങ്ങള്‍ തെളിയിക്കുന്നു.

കേരളത്തില്‍ മണ്‍കലങ്ങളും ചട്ടികളും മറ്റും നിര്‍മിക്കുന്നത്‌ കുശവ സമുദായക്കാരാണ്‌. കളിമണ്ണ്‌ ചവുട്ടിക്കുഴച്ച്‌ തടികൊണ്ട്‌ ഇടിച്ചു പാകപ്പെടുത്തി, കരടുകളഞ്ഞ്‌ പ്രത്യേക മൂശയിലിട്ടു മെനഞ്ഞാണ്‌ കലമുണ്ടാക്കുന്നത്‌. കലത്തിന്റെ കഴുത്തു ഭാഗമാണ്‌ ആദ്യം മെനയുക. പിന്നീട്‌ മൂട്‌ വാര്‍ത്തുചേര്‍ത്ത്‌ വെയിലത്തു വച്ച്‌ ഉണക്കുന്നു. ഉണക്കിയെടുത്ത കലങ്ങള്‍ തമ്മില്‍ തൊടാതെ ചൂളയില്‍ കമഴ്‌ത്തി വച്ച്‌ ഓരോന്നിന്റെയും പുറത്തും ആകെയും വയ്‌ക്കോലിട്ടു പൊതിഞ്ഞ്‌ അതിന്റെ പുറമേ ചെമ്മണ്ണു പൂശി ഏതാണ്ട്‌ പന്ത്രണ്ടു മണിക്കൂറോളം വേവിക്കുന്നു; വെന്തു കഴിയുമ്പോള്‍ ചൂളയുടെ പിന്‍വശത്തുള്ള സുഷിരങ്ങളില്‍ക്കൂടി തീയ്‌ പുറത്തേക്കു വരുന്നു. മൂന്നാം ദിവസം ചൂള പൊളിച്ച്‌ കലങ്ങള്‍ പുറത്തെടുക്കുന്നു.

പുറത്തു കാവി പൂശിയും പൂശാതെയും കലങ്ങള്‍ ചുട്ടെടുക്കാറുണ്ട്‌. തമിഴ്‌നാട്ടില്‍ നിര്‍മിക്കുന്ന "കിഴക്കന്‍ കല'ങ്ങളാണ്‌ കാവി പൂശിക്കാണാറുള്ളത്‌.

മണ്‍കലങ്ങളുടെ ആകൃതിയില്‍ത്തന്നെ അലുമിനിയം, സ്റ്റീല്‍, പിച്ചള, ചെമ്പ്‌ എന്നീ ലോഹങ്ങള്‍ കൊണ്ടും കലങ്ങള്‍ നിര്‍മിക്കാറുണ്ട്‌. ഇവയെ മൊത്തത്തില്‍ വെണ്‍കലങ്ങള്‍ എന്നു പറയുന്നു. ചെമ്പ്‌പിച്ചളക്കലങ്ങള്‍ ഈയം പൂശിയാണ്‌ ഉപയോഗിക്കുക. അലുമിനിയത്തിന്റെയും മിശ്രലോഹങ്ങളുടെയും പ്രചാരം മണ്‍കല നിര്‍മാണ വ്യവസായത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്‌. "കൂനി' ചികിത്സാസമ്പ്രദായപ്രകാരം, പാകം ചെയ്യുന്നതിന്‌ മണ്‍പാത്രങ്ങളാണ്‌ ഉത്തമം. നോ: അടുക്കള ഉപകരണങ്ങള്‍

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%B2%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍