This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കരൊലിഞ്ചിയര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കരൊലിഞ്ചിയര്‍

Carolingians

8-ാം ശ.ത്തിന്റെ ഉത്തരാര്‍ധം മുതല്‍ 10-ാം ശ.വരെ ഫ്രാന്‍സും, 911 വരെ ജര്‍മനിയും പാരമ്പര്യമായി ഭരിച്ച രാജാക്കന്മാര്‍. ഈ പരമ്പരയിലെ പ്രധാനിയായിരുന്നു ഷാര്‍ലമെയ്‌ന്‍ ചാള്‍സ്‌ ക. (കരോലസ്‌ മാഗ്‌നസ്‌ല്‍ നിന്നാണ്‌ "കരൊലിഞ്ചിയന്‍' അഥവാ കാര്‍ലോവിഞ്ചിയന്‍ എന്ന പദം നിഷ്‌പന്നമായിട്ടുള്ളത്‌). മെറ്റ്‌സിലെ ബിഷപ്പ്‌ സെയ്‌ന്റ്‌ ആര്‍ണൂര്‍ഫ്‌ (582-640), പിപ്പിന്‍ ദ എല്‍ഡര്‍ (?-640) തുടങ്ങിയവരില്‍ നിന്നാണ്‌ ഈ കുടുംബത്തിന്റെ വംശാവലി ആരംഭിക്കുന്നതെങ്കിലും പിപ്പിന്‍ ദ്‌ എല്‍ഡറുടെ പൗത്രനായ പിപ്പിന്‍ IIഹെര്‍സ്റ്റന്‍ (?-714) ആയിരുന്നു കരേലിഞ്ചിയന്‍ വംശത്തിന്റെ യഥാര്‍ഥ സ്ഥാപകന്‍. 687 മുതല്‍ 714 വരെ ഫ്രാങ്കിഷ്‌ രാജ്യത്തിന്റെ പരമാധികാരി ഇദ്ദേഹമായിരുന്നു. നോയിസ്റ്റ്രിയയുടെയും ആസ്‌റ്റ്രഷ്യയുടെയും ഭരണാധികാരം ഇദ്ദേഹം തന്റെ പുത്രന്മാരായ ഗ്രിമോള്‍ഡിനെയും ഡ്രാഗോയെയുമാണ്‌ ഏല്‌പിച്ചിരിക്കുന്നത്‌. എന്നാല്‍ പിപ്പിന്‌ ചാല്‍പെയ്‌ഡ എന്ന വെപ്പാട്ടിയില്‍ ജനിച്ച ചാള്‍സ്‌ മാര്‍ട്ടെല്‍ ഈ രണ്ടു പ്രദേശങ്ങളുടെയും ഭരണാധികാരം കൈക്കലാക്കി. മാര്‍ട്ടെലിനെത്തുടര്‍ന്ന്‌ പുത്രനായ പിപ്പിന്‍ III (714-768) രാജപദവി ഏറ്റെടുത്തു. മെറോവിഞ്ചിയന്‍ വംശത്തിലെ നാമമാത്ര രാജാവായിരുന്ന ചൈല്‍ഡറിക്‌ കകകനെ സ്ഥാനഭ്രഷ്ടനാക്കിയാണ്‌ രാജാവെന്ന സ്ഥാനം സ്വയം സ്വീകരിച്ചത്‌. കരേലിഞ്ചിയന്‍ രാജവംശത്തിന്റെ ചരിത്രം ആരംഭിക്കുന്നത്‌ ഇവിടം മുതല്‌ക്കാണ്‌. പിപ്പിനെ തുടര്‍ന്ന്‌ ഷാര്‍ലമെയ്‌ന്‍ (742-814), കാര്‍ലോമാന്‍ (751-771) എന്നിവര്‍ സംയുക്തമായി രാജ്യം ഭരിച്ചു. 771ല്‍ ഷാര്‍ലമെയ്‌ന്‍ ഏക ഭരണാധികാരിയായി. 800ല്‍ ലിയോ കകക മാര്‍പ്പാപ്പ ഷാര്‍ലമെയ്‌നെ വിശുദ്ധ റോമാചക്രവര്‍ത്തിയായി വാഴിച്ചു. 814ല്‍ അദ്ദേഹം അന്തരിച്ചപ്പോള്‍ പുത്രനായ ലൂയി I (778-840) അധികാരത്തില്‍ വന്നു. 817ല്‍ ലൂയി തന്റെ രാജ്യം മൂന്നു പുത്രന്‌മാര്‍ക്കുമായി ഭാഗിച്ചു കൊടുത്തു. 840ല്‍ ലൂയി ക നിര്യാതനായപ്പോള്‍ പുത്രനായ ചാള്‍സ്‌ II ദ ബാള്‍ഡ്‌ (823-77) രാജാവായി. നിരവധി ദുര്‍ബലരായ ഭരണാധിപര്‍ അദ്ദേഹത്തെപിന്തുടര്‍ന്നു രാജ്യം ഭരിക്കുകയുണ്ടായി. ഫ്രാന്‍സിലെ കരേലിഞ്ചിയന്‍ വംശത്തിലെ അവസാനത്തെ രാജാവ്‌ ലൂയി V (966-987) ആയിരുന്നു. 987ല്‍ കപേത്‌ രാജവംശക്കാര്‍ കരേലിഞ്ചിയരെ നിഷ്‌കാസനം ചെയ്‌തു. ജര്‍മനിയില്‍ പിപ്പിന്റെ പിന്‍മുറക്കാര്‍ ആരംഭിച്ച കരേലിഞ്ചിയന്‍ ഭരണം ലൂയി കകകന്റെ നിര്യാണ(911)ത്തോടുകൂടി അവസാനിച്ചു. 887ല്‍ ചാള്‍സ്‌ ദി ഫാറ്റ്‌ അധികാരഭ്രഷ്ടനാകുന്നതുവരെ കരേലിഞ്ചിയന്‍ രാജവാഴ്‌ച ഇറ്റലിയില്‍ തുടര്‍ന്നു. (നോ: കപേത്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍