This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആന്ദോളിക

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആന്ദോളിക

കര്‍ണാടകസംഗീതത്തിലെ ഒരു രാഗം. 28-ാം മേളകര്‍ത്താരാഗമായ ഹരികാംബോജിയുടെ ഒരു ജന്യരാഗം. അഞ്ചു സ്വരങ്ങളോടുകൂടിയതാകകൊണ്ട് ഈ രാഗത്തെ ഔഡവരാഗവിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. മയൂരധ്വനി എന്നും ഈ രാഗത്തിനു പേരുണ്ട്. ഭക്തിരസപ്രധാനമാണെങ്കിലും രാജസപ്രൌഢിയും ഈ രാഗത്തിനുണ്ട്. ഏതു സമയത്തും ആലപിക്കാവുന്ന ഈ രാഗത്തില്‍ വളരെ പ്രസിദ്ധങ്ങളായ കൃതികള്‍ ദുര്‍ലഭമാണെന്നുള്ളത് ഒരു പ്രത്യേകതയാണ്. 'രാഗസുധാരസപാനം' എന്നു തുടങ്ങുന്ന ത്യാഗരാജകൃതിയും 'മഹിഷാസുരമര്‍ദനി' എന്നു തുടങ്ങുന്ന ഡോ. മുത്തയ്യാ ഭാഗവതരുടെ കൃതിയും ഇക്കൂട്ടത്തില്‍ വളരെ പ്രസിദ്ധമാണ്.

ആരോഹണം: സ രി മ പ നി സ

അവരോഹണം: സ നി ധ മ രി സ

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍