This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അപനതി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അപനതി

Anticline

ഉന്‍മധ്യകമാനങ്ങളുടെ (convex arches) രൂപത്തില്‍ മടക്കപ്പെട്ടിട്ടുള്ള അവസാദശിലാശേഖരം. പരിച്ഛേദത്തില്‍ ഈ ശിലാശേഖരം കൂട്ടായോ അടരുകളായി വേര്‍പെട്ടോ കാണപ്പെടുന്നു.

ഒരു അപനതിയുടെ പാര്‍ശ്വങ്ങള്‍ അക്ഷ(axis)ത്തിന്റെ ഇരുവശത്തേക്കുമായി ചരിഞ്ഞിറങ്ങുന്നു. തിരശ്ചീനതലവുമായുള്ള ചരിവുകോണാണ് നതി (dip). ഇരുഭാഗത്തെയും നതികള്‍ തുല്യമാകുമ്പോള്‍ അതിനെ സമാപനതി(symmetric anticline) എന്നു പറയുന്നു; നതികള്‍ വ്യത്യസ്തങ്ങളാകുമ്പോള്‍ അപനതി അസമം (asymmetric) ആകുന്നു. ചില അപനതികളുടെ അക്ഷതലം തൂക്കായിരിക്കുന്നതിനു പകരം ഒരു വശത്തേക്കു ചരിഞ്ഞു കാണപ്പെടുന്നു (പ്രതിവലിതം-overturned). ഇങ്ങനെയുള്ള അപനതികളുടെ ഒരു പാര്‍ശ്വം ഏതെങ്കിലും തരത്തിലുള്ള പരിവര്‍ത്തനത്തിനു വിധേയമായി മറ്റേ പാര്‍ശ്വം മാത്രം അവശേഷിക്കുമ്പോള്‍ അതിനെ ശയനവലനം (recumbent fold) എന്നു പറയും.

ശിലാശേഖരങ്ങള്‍ നതമധ്യകമാനങ്ങളുടെ (concave arches) രൂപത്തിലും വലനം ചെയ്യപ്പെടാം. അത്തരം ഭൂരൂപങ്ങളാണ് അഭിനതികള്‍ (Synclines). ഒരേ വലനത്തില്‍ തന്നെ അപനതികളും അഭിനതികളും ഒന്നിടവിട്ടുള്ള ക്രമത്തില്‍ അടുത്തടുത്തായി രൂപംകൊള്ളുന്നു. ഒരു അപനതി രണ്ട് അര്‍ധാഭിനതികള്‍ ചേര്‍ന്നുണ്ടായതാണെന്നു പരിഗണിക്കുന്നതില്‍ തെറ്റില്ല; അതുപോലെ മറിച്ചും

സാധാരണയായി ഇത്തരം ഭൂരൂപങ്ങള്‍ ദൃശ്യപ്രതലങ്ങളല്ല; അപരദനഫലമായി വല്ലയിടത്തും ഇവ ഉപരിതലത്തിലേക്കു പൊന്തിക്കണ്ടുകൂടായ്കയുമില്ല. അപനതികള്‍ പൊതുവേ വികൃതവും സങ്കീര്‍ണവുമായിരിക്കും. ആന്തരികശക്തികളുടെ സമ്മര്‍ദമനുസരിച്ച് സംരചനയില്‍ വ്യതിയാനമുണ്ടാകാം. ഘടനാപരമായി നോക്കുമ്പോള്‍ അപനതിയിലെ പ്രായംചെന്ന ശിലകള്‍ അക്ഷതലത്തോട് അടുത്തായിരിക്കും കാണപ്പെടുന്നത്. നോ: അഭിനതി

(ഡോ. എം. മണികണ്ഠന്‍ നായര്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%AA%E0%B4%A8%E0%B4%A4%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍