This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അനുജന്‍, ഒ.എം.

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അനുജന്‍, ഒ.എം. (1928 - )

ഒ എം അനുജന്‍
മലയാളകവി. മലബാറിലെ വലിയ ജന്‍മിഗൃഹങ്ങളിലൊന്നായ ഒളപ്പമണ്ണ മനയ്ക്കലില്‍ (ഒറ്റപ്പാലം, പാലക്കാട് ജില്ല) 1928 ജൂല. 20-ന് ജനിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ നിന്നും മലയാളത്തില്‍ എം.എ., ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നും മലയാളവൃത്തത്തെക്കുറിച്ചുള്ള ഗവേഷണ പ്രബന്ധത്തിന് പിഎച്ച്.ഡി. എന്നീ ബിരുദങ്ങള്‍ നേടി. മദ്രാസ് പ്രസിഡന്‍സി കോളജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍, ഡല്‍ഹി സര്‍വകലാശാലയില്‍ മലയാളം വിഭാഗത്തിന്റെ അധ്യക്ഷന്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. മുകുളം, ചില്ലുവാതില്‍, അഗാധ നീലിമകള്‍, വൈശാഖം, സൃഷ്ടി, അക്തേയന്‍ എന്നീ കവിതാസമാഹാരങ്ങളും മലയാളിച്ചി, മധുവും രമയും രാജാവും എന്നീ ഖണ്ഡകാവ്യങ്ങളും മേഘം എന്ന മേഘസന്ദേശാനുവാദവും കവിയുടെ കഥകള്‍ എന്ന കഥാസമാഹാരവും ഇദ്ദേഹത്തിന്റെ കൃതികളാണ്.
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍