This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നീരാല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നീരാല്‍

സെലാസ്ട്രേസീ (Celastraceae) സസ്യകുടുംബത്തില്‍പ്പെടുന്ന വന്‍വൃക്ഷം. ശാ.നാ. കാസിന്‍ കേഡാര്‍നദി (Cassin kedarnad). ധാരാളം ജലം സംഭരിച്ചു വയ്ക്കുന്നതിനാല്‍ ഈ വൃക്ഷത്തെ തണ്ണിമരം അഥവാ നീരാല്‍ എന്നും വിളിക്കുന്നു. കേരളത്തില്‍ അത്യപൂര്‍വമായ ഈ വൃക്ഷം സൈലന്റ്വാലി വനാന്തരങ്ങളില്‍ വിരളമായി കാണപ്പെടുന്നുണ്ട്. 80-100 വര്‍ഷം വരെ ആയുസ്സുള്ള ഈ വൃക്ഷത്തിന്റെ പ്രജനനം അത്യപൂര്‍വമായെ നടക്കാറുള്ളൂ.

1993-ല്‍ സൈലന്റ്വാലി വനാന്തരങ്ങളില്‍ നീരാല്‍ വൃക്ഷത്തെ കണ്ടെത്തി നാമകരണം ചെയ്തത് കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകനായ ഡോ. ശശിധരനാണ്. ഇവിടെ ധാരാളം നീരുറവകളുള്ള സ്ഥലത്താണ് ഈ വൃക്ഷം സമൃദ്ധമായി വളരുന്നത്. വരള്‍ച്ച അനുഭവപ്പെടുന്നപ്രദേശങ്ങളില്‍ ഇതു വളരുന്നില്ല.

30 മീറ്ററോളം ഉയരത്തില്‍ വളരുന്ന നീരാലിന്റെ കാതലിന് ഈടും ഉറപ്പും കുറവാണ്. വംശനാശഭീഷണി നേരിടുന്ന ഈ വൃക്ഷത്തില്‍ പുഷ്പങ്ങളും കായ്കളും ഉണ്ടാകാറുണ്ടെങ്കിലും തൈകള്‍ മുളയ്ക്കാത്തതിനാലാണ് വംശനാശഭീഷണി നേരിടുന്നത്. അത്യപൂര്‍വമായ ഈ വൃക്ഷത്തെപ്പറ്റിയുള്ള പഠനങ്ങള്‍ പുരോഗമിച്ചു വരുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A8%E0%B5%80%E0%B4%B0%E0%B4%BE%E0%B4%B2%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍