This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നീഗ്രോ നദി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നീഗ്രോ നദി

Negro river

1. ആമസോണ്‍ നദിയുടെ ഒരു പ്രധാന പോഷക നദി. തെക്കു കിഴക്കന്‍ കൊളംബിയയില്‍നിന്നും ഉദ്ഭവിക്കുന്ന നീഗ്രോ നദി തുടക്കത്തില്‍ ഗ്വൈനിയ (Guainia) എന്ന പേരിലാണറിയപ്പെടുന്നത്. നീളം: സു. 2253 കി.മീ.

Image:negro-brown-river.png

ഉദ്ഭവസ്ഥാനത്തുനിന്നും കിഴക്കോട്ടൊഴുകുന്ന ഗ്വൈനിയ നദി കൊളംബിയയുടെയും വെനിസ്വേലയുടെയും അതിര്‍ത്തിയിലൂടെ ഒഴുകുമ്പോഴാണ് ഇതിനെ 'നീഗ്രോ നദി' എന്നു വിളിക്കുന്നത്. തുടര്‍ന്ന് തെക്കോട്ടൊഴുകി ബ്രസീലില്‍ പ്രവേശിക്കുന്ന നദി പിന്നീട് തെ. കിഴക്കന്‍ ദിശയിലൊഴുകി മനാസില്‍ (Manaus) വച്ച് ആമസോണില്‍ സംഗമിക്കുന്നു.

പടിഞ്ഞാറുനിന്നും ഒഴുകിവരുന്ന ഉവാവ്പസ് (Uaupes), വ. നിന്നും ഒഴുകിവരുന്ന ബ്രാങ്കോ (Branco) എന്നിവ നീഗ്രോ നദിയുടെ പ്രധാന പോഷക നദികളാകുന്നു. ബ്രാസോ കാസിക്വയര്‍ (Brazo Casiquiare) എന്ന മറ്റൊരു ചെറുനദി നീഗ്രോനദിയെ ഓറിനോകോ നദി(Orinocco)യുമായി ബന്ധിപ്പിക്കുന്നു. ഏതാണ്ട് 720 കി.മീറ്ററോളം ദൂരം നീഗ്രോ നദി ഗതാഗതയോഗ്യമാണ്. മനാസാണ് ഈ നദിയുടെ കരയിലുള്ള ഏകപ്രധാന പട്ടണം.

2. തെക്കേ അമേരിക്കയിലെ ഉറുഗ്വേ (Uruguay) നദിയുടെ പോഷകനദിക്കും (800 കി.മീ.), ഒരു ആര്‍ജന്റീനിയന്‍ നദിയ്ക്കും (644 കി.മീ.) ഇതേ പേരുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍