This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നിലവാക

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:42, 25 മാര്‍ച്ച് 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നിലവാക

Indian Senna

സിസാല്‍പിനിയേസി (Caesalpiniaceae) സസ്യകുടുംബത്തില്‍പ്പെടുന്ന ഓഷധി. ശാ.നാ. കാഷ്യ ആംഗുസ്റ്റിഫോളിയ (Cassiaangustifolia). ചിന്നാമുക്കി, ചെന്നാമുക്കി എന്നീ പേരുകളിലറിയപ്പെടുന്ന നിലവാകയ്ക്കു സംസ്കൃതത്തില്‍ സോനമുഖി, ഭൂമിചാരി, മാര്‍ക്കണ്ഡികാ എന്നീ പേരുകളുമുണ്ട്.

Image:nilavaka.png

തെക്കേ ഇന്ത്യയില്‍ തിരുനെല്‍വേലി, മധുര, തൃശിനാപ്പള്ളി എന്നിവിടങ്ങളിലും മൈസൂറിലും നിലവാക വന്‍തോതില്‍ കൃഷിചെയ്യുന്നു.

ഒന്നരമീറ്ററോളം ഉയരത്തില്‍ വളരുന്ന കുറ്റിച്ചെടിയാണ് നിലവാക. ഇലകള്‍ സംയുക്തമായിരിക്കും. നീണ്ട് അഗ്രം കൂര്‍ത്ത 5-7 ജോടി പത്രകങ്ങളുണ്ട്. 2.5-7 സെ.മീ. വരെ നീളവും ആറു മീ.മി. വീതിയുമുള്ളതാണ് പത്രകങ്ങള്‍. പത്രകക്ഷ്യങ്ങളില്‍നിന്നാണ് പുഷ്പമഞ്ജരിയുണ്ടാകുന്നത്. ഓരോ പുഷ്പമഞ്ജരിയിലും മഞ്ഞനിറത്തിലുള്ള നിരവധി പുഷ്പങ്ങളുണ്ടായിരിക്കും. ബാഹ്യദളങ്ങളും ദളങ്ങളും അഞ്ചെണ്ണം വീതമാണ്. ഏകദേശം ഒരു സെ.മീറ്ററോളം വീതിയും 3-5 സെ.മീ. നീളവുമുള്ള പോഡാണ് ഫലം. ഓരോ ഫലത്തിലും ഏഴുവിത്തുകള്‍ വീതമുണ്ടായിരിക്കും.

ഇലകളാണ് നിലവാകയുടെ ഔഷധയോഗ്യമായ ഭാഗം. ഈ സസ്യത്തില്‍ സെന്നോസൈഡ് എ (Sennoside A), സെന്നോസൈഡ് ബി (Sennoside B), മാനിറ്റോള്‍ (mannitol), സോഡിയം പൊട്ടാസ്യം ടാര്‍ടറേറ്റ് (Sodium potassium tartarate), സാലിസിലിക് അമ്ലം (Salicylic acid), ക്രൈസോഫാനിക് അമ്ലം (Chrysophanic acid), സാപ്പോണിന്‍, എഥിരിയല്‍ ഓയില്‍ (Etherial Oil), റെസിന്‍, β സിറ്റോസ്റ്റിറോള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് തിക്തരസവും തീക്ഷ്ണ-രൂക്ഷ-ലഘു ഗുണങ്ങളും ഉഷ്ണവീര്യവുമുള്ളതാണ്. ഈ സസ്യത്തില്‍ അടങ്ങിയിട്ടുള്ള സെന്നോസൈഡ് എ, ബി എന്നീ ഗ്ലൂക്കോസൈഡുകള്‍ വിരേചന ഔഷധങ്ങളുണ്ടാക്കാന്‍ ഉപയോഗിക്കുന്നു. നിലവാകയില്‍ അടങ്ങിയിരിക്കുന്ന സിറ്റോസ്റ്റിറോള്‍ എന്ന രാസഘടകത്തിന് കാന്‍സറിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്നു കരുതപ്പെടുന്നു. ഇത് ചര്‍മരോഗങ്ങള്‍, കുഷ്ഠം, വാതം, കൃമി, കാസം എന്നിവയെയും ശമിപ്പിക്കും.

'മാര്‍ക്കണ്ഡികാ കുഷ്ഠഹരീ ഊര്‍ധ്വാധഃ കാമശോധനീ

വാതരുക് കൃമി കാസഘ്നീ ഗുല്‍മോദര വിനാശിനി'

എന്നാണ് നിഘണ്ടുസംഗ്രഹം എന്ന ആയുര്‍വേദഗ്രന്ഥത്തില്‍ നിലവാകയെ വിശേഷിപ്പിച്ചിരിക്കുന്നത്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A8%E0%B4%BF%E0%B4%B2%E0%B4%B5%E0%B4%BE%E0%B4%95" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍