This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നിലനാരകം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:28, 25 മാര്‍ച്ച് 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നിലനാരകം

Goanese ipecac

മീലിയേസീ (Meliaceae) കുടുംബത്തില്‍പ്പെടുന്ന ഔഷധസസ്യം. ശാ.നാ. നരഗാമിയ അലേറ്റ (Naregamia alata). സംസ്കൃതത്തില്‍ നിലനാരകത്തിന് അമ്ളവള്ളി, ബൃഹത് പത്ര, ഛിന്നഗ്രന്ഥിക, ദ്രുമരുഹ, ത്രിപര്‍ണിക, കണ്ടലു, കണ്ടബഹുല എന്നീ പേരുകളുണ്ട്. വടക്കേ ഇന്ത്യയില്‍ 900 മീ. വരെ ഉയരമുള്ള പ്രദേശങ്ങളിലെല്ലായിടങ്ങളിലും ഇവ വളരുന്നു. കേരളം, തമിഴ്നാട്, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളില്‍ നിലനാരകം ധാരാളമായുണ്ട്.

Image:nilanarakam.png

ധാരാളം ശാഖോപശാഖകളോടുകൂടിയ നിലനാരകം 30 സെ.മീ. ഉയരത്തില്‍ വളരുന്ന ചെറിയ കുറ്റിച്ചെടിയാണ്. നിലനാരകത്തിന്റെ ചെറിയ ഇലയ്ക്ക് മൂന്ന് പത്രകങ്ങളുണ്ട്. ഇലഞെടുപ്പിന്റെ ഇരുവശവും വശങ്ങളിലേക്കു വളര്‍ന്ന് ചിറകുപോലെ രൂപാന്തരപ്പെട്ടിരിക്കുന്നു. ഇലയുടെ കക്ഷ്യങ്ങളില്‍ നിന്നാണ് ഒറ്റയായോ ജോടികളായോ പുഷ്പങ്ങളുണ്ടാകുന്നത്. പുഷ്പങ്ങള്‍ക്ക് വെളുത്ത നിറമാണ്. ബാഹ്യദളങ്ങളും ദളങ്ങളും അഞ്ചെണ്ണം വീതമുണ്ട്. കേസരനാളത്തില്‍ 10 കേസരങ്ങള്‍ കാണപ്പെടുന്നു. കേസരനാളം കനം കുറഞ്ഞ് നീളം കൂടിയതാണ്. ഇതിന്റെ ചുവടുഭാഗത്തിന് സിലിണ്ടറാകാരമാണ്; മുകള്‍ഭാഗം രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു. കേസരങ്ങളുടെ അറ്റത്ത് ഉപാംഗങ്ങളുണ്ട്. വര്‍ത്തികാഗ്രം വീര്‍ത്തിരിക്കും. അണ്ഡാശയത്തിന് രണ്ട് അണ്ഡങ്ങള്‍ വീതമുള്ള മൂന്നറകളുണ്ട്. കായ് ഉരുണ്ട സംപുടമാണ്. രണ്ട് വിത്തുകളുണ്ട്.

നിലനാരകസസ്യം സമൂലം ഔഷധമായുപയോഗിക്കുന്നു. സസ്യത്തിന്റെ ഇലയ്ക്ക് നാരങ്ങയുടെ മണമുണ്ട്. വേര് തീക്ഷ്ണ ഗന്ധമുള്ളതാണ്. ചുമ, ആസ്ത്മ, ശ്വാസകോശരോഗങ്ങള്‍, യകൃത് രോഗങ്ങള്‍, വാതം, പിത്തം, അള്‍സര്‍, ചൊറി, വയറിളക്കരോഗങ്ങള്‍, തിമിരം, അനീമിയ, മലേറിയ എന്നിവയ്ക്ക് ഔഷധങ്ങളുണ്ടാക്കാന്‍ നിലനാരകം ഉപയോഗിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍