This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നിലത്തന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നിലത്തന്‍

Indian Blue Robin

മസികാപ്പിഡെ (Muscicapidae) പക്ഷികുടുംബത്തില്‍പ്പെടുന്ന ദേശാടനപ്പക്ഷി. അങ്ങാടിക്കുരുവിയോളം വലുപ്പമുണ്ട്. ശാ.നാ. ലുസ്സിനിയ ബ്രുണ്ണിയ (Luscinia brunnea), എറിത്താക്കസ് ബ്രുണ്ണിയസ് ബ്രുണ്ണിയസ് (Erithacus brunneus)

Image:nilathan.png

ഇന്ത്യയിലും ശ്രീലങ്കയിലും നിലത്തന്‍ പക്ഷികളെ കാണാം. സമുദ്രനിരപ്പില്‍നിന്ന് സു. 1500 മീ. വരെ ഉയരമുള്ള പ്രദേശങ്ങളിലെ നിത്യഹരിത വനങ്ങളില്‍ ഒ. മുതല്‍ ഏ.-ല്‍ വരെയുള്ള കാലയളവിലാണ് നിലത്തന്‍ പക്ഷികള്‍ ധാരാളമായെത്തുന്നത്. കാശ്മീര്‍ മുതല്‍ ഭൂട്ടാന്‍ വരെയുള്ള പ്രദേശങ്ങള്‍, നീലഗിരി, വിശാഖപട്ടണം എന്നിവിടങ്ങളില്‍ ഇത്തരം പക്ഷികളുണ്ട്. കാപ്പി, ഏലം, കൈത, ചൂരല്‍ തുടങ്ങിയവ കൂട്ടമായി വളരുന്ന പ്രദേശങ്ങളാണ് ഇവയുടെ ഇഷ്ട വാസസ്ഥലം.

ആണ്‍പക്ഷിയുടെ ശരീരത്തിന്റെ ഉപരിഭാഗത്തിന് കടും നീല നിറമാണ്. വെള്ളുത്ത നിറത്തിലുള്ള പുരികമാണ് ആണ്‍പക്ഷിയുടെ സവിശേഷത. അടിവശത്തിന് കാവിനിറമാണെങ്കിലും അടിവയറിനും ഗുദത്തിനും വെളുപ്പ് നിറമാണുള്ളത്; കാലുകള്‍ക്ക് ഇളം ചുവപ്പ് നിറവും. പെണ്‍ പക്ഷിയുടെ ഉപരിഭാഗത്തിന് പച്ചകലര്‍ന്ന തവിട്ടുനിറമാണ്; അടിവശത്തിന് നേര്‍ത്ത ചെമ്മണ്ണിന്റെയും. പെണ്‍പക്ഷിക്ക് വെളുത്ത പുരികം ഇല്ല.

നിലത്തന്‍ പക്ഷികള്‍ അധികസമയവും പൊന്തക്കാടുകള്‍ക്കിടയിലും മരത്തണലിലും 'ചക് ചക്' എന്നും 'ചെര്‍ര്‍ര്‍' എന്നും ഇടയ്ക്കിടെ ശബ്ദമുണ്ടാക്കിക്കൊണ്ട് ഇര തേടുന്നു. മണ്ണാത്തിപ്പുള്ളും കല്‍മണ്ണാത്തിയും സഞ്ചരിക്കുന്നതുപോലെ നിലത്തന്‍ പക്ഷികളും നീളംകൂടിയ കാലുകളുടെ സഹായത്താല്‍ തറയില്‍ ചാടി നടന്നാണ് ഇരതേടുന്നത്. ഇരതേടുന്നതിനിടയില്‍ ഇവ ഇടയ്ക്കിടെ മുമ്പോട്ടു തുള്ളുകയും മണ്ണാത്തിപ്പുള്ളിനെപ്പോലെ വാല് പെട്ടെന്ന് പൊന്തിക്കുകയും വിടര്‍ത്തി അടയ്ക്കുകയും ചെയ്യാറുണ്ട്. പ്രാണികളാണ് മുഖ്യ ആഹാരം. ഹിമാലയ പ്രദേശങ്ങളില്‍ പ്രജനനം കഴിഞ്ഞാണ് നിലത്തന്‍ പക്ഷികള്‍ ദേശാടനക്കിളികളായി തെക്കന്‍ മേഖലകളിലേക്കു പറക്കുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍