This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നിംഹാന്‍സ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നിംഹാന്‍സ്

Nimhans

ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡീംഡ് സര്‍വകലാശാല. കേന്ദ്രസര്‍ക്കാരിന്റെയും കര്‍ണാടക സംസ്ഥാന സര്‍ക്കാരിന്റെയും സംയുക്ത സംരംഭമായ ഈ സ്ഥാപനം നാഡീവിജ്ഞാനീയ-മാനസികാരോഗ്യ രംഗങ്ങളിലെ പ്രമുഖ ഗവേഷണ/പരിശീലന കേന്ദ്രമാണ്. 1974-ല്‍ ഒരു സ്വയംഭരണ സ്ഥാപനമായി പ്രവര്‍ത്തനമാരംഭിച്ച നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോസയന്‍സസ് (National Institute of Mental Health and Neuro sciences) 1994-ലാണ് ഡീംഡ് സര്‍വകലാശാലയായി പ്രഖ്യാപിക്കപ്പെട്ടത്. ഇവിടത്തെ ആശുപത്രി ഏഷ്യയിലെ തന്നെ മികച്ച ചികിത്സാലയങ്ങളിലൊന്നായി പരിഗണിക്കപ്പെടുന്നു. മാനവശേഷി വികസനം, രോഗീപരിചരണം, ഗവേഷണം എന്നീ മൂന്ന് പ്രധാന ലക്ഷ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് നിംഹാന്‍സ് പ്രവര്‍ത്തിക്കുന്നത്.

ജൈവഭൗതികം, ജൈവസാംഖ്യികം, ക്ലിനിക്കല്‍ സൈക്കോളജി, നാഡീരസതന്ത്രം, മനോരോഗചികിത്സാശാസ്ത്രം, ആയുര്‍വേദ ഗവേഷണവിഭാഗം തുടങ്ങി ഇരുപതിലേറെ വ്യത്യസ്ത വകുപ്പുകളുള്ള നിംഹാന്‍സില്‍ മനോരോഗചികിത്സ, നാഡീവിജ്ഞാനീയം, ക്ളിനിക്കല്‍ സൈക്കോളജി, നാഡീ ശസ്ത്രക്രിയ, ജൈവഭൌതികം, നഴ്സിങ് തുടങ്ങിയ മേഖലകളില്‍ ബിരുദാനന്തര പരിശീലനം നല്‍കിവരുന്നു. ദേശീയ മാനസികാരോഗ്യ പദ്ധതികളില്‍ നിംഹാന്‍സ് പ്രധാന പങ്കുവഹിക്കുന്നു. മാനസിക വൈകല്യങ്ങളുടെയും നാഡീതകരാറുകളുടെയും ചികിത്സയില്‍ ആയുര്‍വേദത്തിന്റെ പ്രയോഗസാധ്യതകളെക്കുറിച്ചുള്ള ഗവേഷണത്തിനായി അടുത്തകാലത്ത് ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ ഇവിടെ ഒരു കേന്ദ്രം ആരംഭിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍