This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാഷണല്‍ ഹെറാള്‍ഡ്, ദ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാഷണല്‍ ഹെറാള്‍ഡ്, ദ്

National Herald,The

ഗ്രീക്ക്, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ അമേരിക്കയില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന വര്‍ത്തമാനപത്രം. ഗ്രീക്കു ഭാഷയില്‍ ഇറങ്ങുന്നത് എത്ത്നിക്കോസ് കൈറിക്സ് (Ethnikos Kyrix) എന്നും ഇംഗ്ലീഷ് ഭാഷയില്‍ ഇറങ്ങുന്നത് ദ് നാഷണല്‍ ഹെറാള്‍ഡ് എന്നും അറിയപ്പെടുന്നു. പെട്രോസ് ടറ്റാനിസ് ആണ് 1915 ഏ. 2-ന് എത്ത്നിക്കോസ് കൈറിക്സ് പ്രസിദ്ധീകരിച്ചു തുടങ്ങിയത്. 1947-ല്‍ ബാബിസ് മാര്‍ക്കെറ്റോസ് പത്രത്തിന്റെ സാരഥിയായി. അദ്ദേഹത്തിന്റെ 30 വര്‍ഷത്തെ സേവനകാലയളവില്‍ പത്രം ഗ്രീക്ക്-അമേരിക്കന്‍ സമൂഹത്തിനിടയില്‍ കൂടുതല്‍ പ്രചാരം നേടി. 1976-ല്‍ യൂജിന്‍ റോസിയാഡിസ് പ്രസാധകന്റെ ചുമതല ഏറ്റെടുത്തു. 1979-ല്‍ ആ സ്ഥാനം ആന്റണീസ് ഡയമറ്ററീസിന് കൈമാറി. 1982-ല്‍ പത്രത്തിന്റെ പ്രധാന ഓഫീസ് മാന്‍ഹാട്ടനില്‍ നിന്ന് ഐലന്‍ഡ് സിറ്റിയിലെ ക്രെസന്റ് സ്ട്രീറ്റിലേക്കു മാറ്റി. ഇതു കൂടാതെ ബോസ്റ്റണ്‍, ആഥന്‍സ്, സൈപ്രസ് എന്നിവിടങ്ങളിലും പത്രത്തിന് ഓഫീസുകള്‍ ഉണ്ട്. അമേരിക്കയിലെ, ഇംഗ്ലീഷ് ഇഷ്ടപ്പെടുന്ന ഗ്രീക്കു സമൂഹങ്ങള്‍ക്കായി 1997-ല്‍ ഇംഗ്ലീഷ് ഭാഷയിലെ ദ് നാഷണല്‍ ഹെറാള്‍ഡ് പുറത്തിറങ്ങി. തുടക്കത്തില്‍ ഗ്രീക്കു ഭാഷയിലെ പത്രത്തിനോടൊപ്പം ശനി, ഞായര്‍ ദിവസങ്ങളില്‍ പ്രത്യേക പതിപ്പുകളായാണ് ഇറങ്ങിയത്. 2001 ആയതോടെ അമേരിക്കയിലെ ഗ്രീക്കു സമൂഹത്തിനിടയില്‍ പ്രചാരം നേടിയ ഒരേയൊരു ഗ്രീക്ക്-അമേരിക്കന്‍ വര്‍ത്തമാനപത്രമായി ദ് നാഷണല്‍ ഹെറാള്‍ഡ് വളര്‍ന്നു. ഉപഗ്രഹസാങ്കേതികത കൈവരിച്ചതോടെ 2003-ല്‍ ദ് നാഷണല്‍ ഹെറാള്‍ഡ് 126 രാജ്യങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ ലഭ്യമായി. ഇന്ന് ന്യൂയോര്‍ക്ക് നഗരത്തില്‍ ദ് ന്യൂയോര്‍ക്ക് ടൈംസ് കഴിഞ്ഞാല്‍ ഏറ്റവും പഴക്കം ചെന്ന പത്രമെന്ന സ്ഥാനം ദ് നാഷണല്‍ ഹെറാള്‍ഡിനാണ്.

(വി.ആര്‍. പ്രിയ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍