This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:58, 6 ഏപ്രില്‍ 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍

NFDC

ഇന്ത്യയില്‍ ചലച്ചിത്രരംഗത്തിന്റെ സമഗ്ര അഭിവൃദ്ധി ലക്ഷ്യമാക്കി ന്യൂഡല്‍ഹി ആസ്ഥാനമാക്കി 1975-ല്‍ സ്ഥാപിതമായ ദേശീയസ്ഥാപനം. കലാമൂല്യമുള്ളതും കാലികപ്രസക്തവുമായ ചലച്ചിത്ര-ഡോക്യുമെന്ററികളുടെ നിര്‍മാണത്തിലൂടെ ഇന്ത്യന്‍ ചലച്ചിത്ര വ്യവസായത്തെ ത്വരിതപ്പെടുത്തുക, ചലച്ചിത്ര-സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ക്ക് സൗകര്യം ചെയ്തുകൊടുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് എന്‍.എഫ്.ഡി.സി. പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

Image:nfdc emblem.png

കൂടുതല്‍ ക്രിയാത്മകവും സാമൂഹ്യപ്രാധാന്യവുമുള്ള സിനിമ-ഡോക്യുമെന്ററികളുടെ നിര്‍മാണമാണ് എന്‍.എഫ്.ഡി.സി.യുടെ മുഖ്യലക്ഷ്യങ്ങളിലൊന്ന്. ഇതിനായി ഈ സ്ഥാപനം ധനസഹായവും നല്കിവരുന്നു. ഇത്തരത്തില്‍ 300-ലധികം സിനിമകള്‍ എന്‍.എഫ്.ഡി.സി. ഇതിനകം നിര്‍മിച്ചിട്ടുണ്ട്. ഇതിലൂടെ, പ്രമേയപരമായും സാങ്കേതികമായും ഇന്ത്യന്‍ ചലച്ചിത്ര മേഖലയില്‍ പുതിയ പല പരീക്ഷണങ്ങള്‍ക്കും തുടക്കംകുറിക്കാന്‍ എന്‍.എഫ്.ഡി.സി.ക്ക് സാധിച്ചിട്ടുണ്ട്. ശ്യാം ബെനഗല്‍, സത്യജിത്ത് റായ്, ഗൗതംഘോഷ്, അപര്‍ണാസെന്‍ തുടങ്ങിയ പ്രഗല്ഭരായ ചലച്ചിത്ര പ്രതിഭകളുടെ സിനിമകള്‍ ഇക്കൂട്ടത്തില്‍പ്പെടുന്നു. മലയാളത്തില്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, എം.പി. സുകുമാരന്‍ നായര്‍, ജി. അരവിന്ദന്‍, ജയരാജ് തുടങ്ങിയവരുടെ സിനിമകളും എന്‍.എഫ്.ഡി.സി.യുടെ ധനസഹായത്തോടെ നിര്‍മിക്കുന്നു.

വിദേശരാജ്യങ്ങളില്‍നിന്നുള്ള കാലിക പ്രസക്തവും കലാമൂല്യമുള്ളതും പരീക്ഷണാത്മകവുമായ ചലച്ചിത്രങ്ങളെ ഇന്ത്യന്‍ ചലച്ചിത്രമേഖലയ്ക്ക് പരിചയപ്പെടുത്തുക എന്നതാണ് എന്‍.എഫ്.ഡി.സി.ക്കുള്ള മറ്റൊരു പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ പല ഭാഗങ്ങളിലായി ചലച്ചിത്ര പ്രദര്‍ശനങ്ങളും ചലച്ചിത്ര മേളകളും നടത്തിവരുന്നു. ഇതോടൊപ്പം ഇന്ത്യയില്‍ പുറത്തിറങ്ങാറുള്ള ചലച്ചിത്രങ്ങള്‍ വിദേശരാജ്യങ്ങളില്‍ പ്രദര്‍ശിപ്പിക്കാന്‍ സൗകര്യമൊരുക്കുകയും ചെയ്യുന്നു.

ചലച്ചിത്ര നിര്‍മാണത്തിനാവശ്യമായ സാങ്കേതിക സൗകര്യങ്ങളും (post production works) നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ചെയ്തുകൊടുക്കാറുണ്ട്. ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും എന്‍.എഫ്.ഡി.സി.ക്ക് കീഴില്‍ സ്റ്റുഡിയോകളും മറ്റും പ്രവര്‍ത്തിച്ചുവരുന്നുണ്ട്.

ചലച്ചിത്രമേഖലയിലെ ഗവേഷണങ്ങള്‍ക്കും മറ്റുമായി എന്‍.എഫ്.ഡി.സി. സാമ്പത്തിക സഹായം നല്കാറുണ്ട്. കലാമൂല്യമുള്ള അനേകം ഹിന്ദി, പ്രാദേശികഭാഷാചിത്രങ്ങള്‍ ഈ സ്ഥാപനത്തിന്റെ സഹായത്തോടെ നിര്‍മിക്കപ്പെട്ടിട്ടുണ്ട്. ചലച്ചിത്ര വിദ്യാര്‍ഥികള്‍ക്കായി ചലച്ചിത്ര പഠന-ആസ്വാദനക്യാമ്പുകളും മറ്റും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചുവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍