This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാഷണല്‍ ഗെയിംസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാഷണല്‍ ഗെയിംസ്

National Games

ഒളിമ്പിക്സ് മത്സരങ്ങള്‍ക്കായുള്ള ദേശീയ കായിക താരങ്ങളെ കണ്ടെത്തി സജ്ജമാക്കുന്നതിനുവേണ്ടി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടത്താറുള്ള വിവിധ ദേശീയ കായികമത്സരങ്ങള്‍. ഏറെക്കുറെ, ഒളിമ്പിക്സ് മാതൃകയില്‍ സംഘടിപ്പിക്കപ്പെടുന്ന ഇതില്‍ സംസ്ഥാനാടിസ്ഥാനത്തിലാണ് ടീമുകള്‍ പങ്കെടുക്കുന്നത്. ഒരുകാലത്ത് ദേശീയ കായികരംഗത്ത് ഏറെ സജീവമായി നടത്തപ്പെട്ടിരുന്ന നാഷണല്‍ ഗെയിംസിലൂടെ ഒട്ടേറെ കായികപ്രതിഭകളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്.

Image:games loge.png

1924-ല്‍ ലാഹോറിലാണ് ആദ്യത്തെ അഖിലേന്ത്യാ കായികമത്സരങ്ങള്‍ നടന്നത്. പഞ്ചാബ് ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറിയായിരുന്ന ജി.ഡി. സോന്തിയായിരുന്നു മത്സരങ്ങളുടെ പ്രഥമ സംഘാടകന്‍. അന്ന്, 'ഇന്ത്യന്‍ ഒളിമ്പിക് ഗെയിംസ്' എന്ന പേരിലാണ് ഈ മേള അറിയപ്പെട്ടിരുന്നത്. 1923-ല്‍ രൂപീകരിച്ച നാഷണല്‍ ഒളിമ്പിക് കമ്മിറ്റിയായിരുന്നു അതിന്റെ സംഘാടകര്‍. 1927-ല്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ രൂപീകരണത്തോടെ, രാജ്യത്തെ കായിക സംഘടനകളുടെ നേതൃത്വം അസോസിയേഷന്‍ ഏറ്റെടുക്കുകയും ദേശീയ കായികമത്സരങ്ങള്‍ രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. 1940-ല്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം, കായികമേളയുടെ പേര് നാഷണല്‍ ഗെയിംസ് എന്നാക്കി മാറ്റി. ഈ പേരില്‍ ആദ്യമായി ദേശീയ കായികമേള അരങ്ങേറിയത് അതേ വര്‍ഷം മുംബൈയിലായിരുന്നു.

ദ്വിവത്സരാടിസ്ഥാനത്തിലാണ് നാഷണല്‍ ഗെയിംസ് നിശ്ചയിക്കപ്പെട്ടിട്ടുള്ളതെങ്കിലും ചില വര്‍ഷങ്ങളില്‍ മുടങ്ങിയിട്ടുണ്ട്. 1970-നും 90-നും ഇടയില്‍ നാലു പ്രാവശ്യം മാത്രമാണ് ഗെയിംസ് നടന്നത്. 1987-ലെ ഗെയിംസിന് കേരളമായിരുന്നു ആതിഥ്യമരുളിയത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍