This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാഷണല്‍ കെമിക്കല്‍ ലബോറട്ടറി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാഷണല്‍ കെമിക്കല്‍ ലബോറട്ടറി

National Chemical Laboratory(NCL)

ഇന്ത്യയിലെ ഒരു ഗവേഷണ സ്ഥാപനം. കൗണ്‍സില്‍ ഫോര്‍ സയന്റിഫിക് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിനു കീഴിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. രസതന്ത്രത്തിലും അനുബന്ധശാസ്ത്രശാഖകളിലും ഗവേഷണം ത്വരിതപ്പെടുത്തുക എന്ന താത്പര്യം മുന്‍നിര്‍ത്തി 1950-ലാണ് ഈ ശാസ്ത്രസ്ഥാപനം സ്ഥാപിതമായത്. കാര്‍ബണിക രസതന്ത്രം, പോളിമര്‍ശാസ്ത്രം, കെമിക്കല്‍ എഞ്ചിനീയറിംഗ്, പദാര്‍ഥ രസതന്ത്രം (material chemistry), രാസത്വരണം (catalysis), പ്ലാന്റ് ബയോകെമിസ്ട്രി-തന്മാത്രാ ജീവശാസ്ത്രം, എന്‍സൈമോളജി- മൈക്രോബയോളജി (Enzymology) എന്നീ മേഖലകളിലാണ് ഇവിടെ ഗവേഷണങ്ങള്‍ പ്രധാനമായും നടന്നുവരുന്നത്.

രസതന്ത്രമേഖലയില്‍ ഇന്ത്യയിലെ ഏറ്റവും അഗ്രഗണ്യരായ വ്യക്തികള്‍ ഉള്‍പ്പെടുന്ന ഒരു സമൂഹമാണ് എന്‍.സി.എല്ലിന്റേത്. ശാസ്ത്ര-സാങ്കേതിക വിദ്യയിലെ മുന്നേറ്റം പിന്‍തുടര്‍ന്ന്, അന്താരാഷ്ട്രനിലവാരത്തിലുള്ള സൗകര്യങ്ങളാണ് എന്‍.സി.എല്ലില്‍ സജ്ജമാക്കിയിരിക്കുന്നത്. കൃത്യതയാര്‍ന്ന ആധുനിക ഉപകരണങ്ങളടങ്ങിയ പരീക്ഷണശാലകള്‍, പ്രയോഗശാലകള്‍ (workshop) ഇവയെല്ലാം എന്‍.സി.എല്ലിന്റെ പ്രത്യേകതകളാണ്. അന്താരാഷ്ട്ര സമൂഹത്തില്‍, രസതന്ത്ര വിഭാഗത്തില്‍ കാലിക പ്രാധാന്യമുള്ള വിഷയങ്ങളെക്കുറിച്ച് നിരവധി ലേഖനങ്ങള്‍ എന്‍.സി.എല്‍. പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്‍.സി.എല്‍-ന്റെ നിയന്ത്രണത്തിനുവിധേയമായി നിരവധി ശാസ്ത്ര ഗവേഷണ വിഭവകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവയില്‍ ചിലതാണ് നാഷണല്‍ കളക്ഷന്‍ ഒഫ് ഇന്‍ഡസ്ട്രിയല്‍ മൈക്രോ ഓര്‍ഗാനിസംസ് (National collection of Industrial Micro organisms), സെന്‍ട്രല്‍ എന്‍.എം.ആര്‍. ഫെസിലിറ്റി (Central N.M.R.Facility), എന്‍.സി.എല്‍. ഇന്നോവേഷന്‍ പാര്‍ക്ക് (NCL Innovation Park), കാറ്റലിസ്റ്റ് പൈലറ്റ് പ്ലാന്റ് (Catalyst Pilot Plant) സെന്റര്‍ ഫോര്‍ മെറ്റീരിയല്‍ കാരക്ടറൈസേഷന്‍ (Centre for Material Characterization) എന്നിവ.

ശാസ്ത്ര-സാങ്കേതികവിദ്യ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന വ്യവസായങ്ങള്‍ക്കാവശ്യമായ വിവരങ്ങള്‍ നല്കുന്നതിനായി, പ്രായോഗിക പരിശീലന പരിപാടികള്‍ എന്‍.സി.എല്‍ സംഘടിപ്പിക്കാറുണ്ട്. ഒരു ഗവേഷണ സ്ഥാപനം എന്ന നിലയില്‍ എന്‍.സി.എല്‍. യാതൊരു ബിരുദങ്ങളും നല്കുന്നില്ല. എങ്കിലും ഗവേഷണ വിദ്യാര്‍ഥികള്‍ക്കു പുറമേ എം.എസ്സി. ബി.ടെക്, ബി.ഇ. വിദ്യാര്‍ഥികള്‍ക്ക് ബിരുദത്തിനുവേണ്ട പ്രൊജക്ടുകള്‍ ചെയ്യാന്‍ എന്‍.സി.എല്‍. അവസരം നല്കാറുണ്ട്. മുംബൈ, പൂണെ സര്‍വകലാശാലകളുടെ ഒരംഗീകൃത ഗവേഷണ സ്ഥാപനമാണ് എന്‍.സി.എല്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍