This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സ്പോര്‍ട്സ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സ്പോര്‍ട്സ്

National Institute of Sports

കായിക പരിശീലനത്തിനായുള്ള ഇന്ത്യയിലെ ദേശീയ സ്ഥാപനം. ഏഷ്യയിലെ ഏറ്റവും വലിയ കായികപരിശീലനകേന്ദ്രം കൂടിയായ ഈ സ്ഥാപനം 1961 മേയ് 7-നാണ് സ്ഥാപിതമായത്. പഞ്ചാബിലെ പാട്യാലയില്‍ സ്ഥിതിചെയ്യുന്നു. നേതാജി സുഭാഷ് ചന്ദ്രബോസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സ്പോര്‍ട്സ് എന്നാണ് ഇപ്പോഴത്തെ പേര്. 1973 ജനു. 23-നാണ് ഇങ്ങനെ നാമകരണം ചെയ്തത്. അതുവരെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സ്പോര്‍ട്സ് എന്നായിരുന്നു പേര്.

കേന്ദ്രസര്‍ക്കാറിനു കീഴിലുള്ള സ്പോര്‍ട്സ് അതോറിറ്റി ഒഫ് ഇന്ത്യ(SAI)യുടെ സഹായത്തോടെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്.

ഉന്നത നിലവാരമുള്ള കായികപരിശീലകരെ വാര്‍ത്തെടുക്കുകയാണ് സ്ഥാപനത്തിന്റെ മുഖ്യലക്ഷ്യം. ഇതിനായി ഇവിടെ വിവിധ കോഴ്സുകളും കായിക പരിശീലന പരിപാടികളും സംഘടിപ്പിച്ചുവരുന്നു. മാസ്റ്റേര്‍സ് ഡിഗ്രി ഇന്‍ സ്പോര്‍ട്സ് കോച്ചിങ്, ഡിപ്ളോമ കോഴ്സ് ഇന്‍ സ്പോര്‍ട്സ് കോച്ചിങ്, പി.ജി. ഡിപ്ളോമ ഇന്‍ സ്പോര്‍ട്സ് മെഡിസിന്‍, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ സ്പോര്‍ട്സ് കോച്ചിങ് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കായിക പരിശീലന കോഴ്സുകള്‍.

Image:sports.png

ഈ സ്ഥാപനത്തിന് കീഴില്‍, ബംഗളൂരുവിലും കൊല്‍ക്കത്തയിലും ഗാന്ധിനഗറിലുമായി, മൂന്ന് പ്രാദേശിക കേന്ദ്രങ്ങള്‍ കൂടി പ്രവര്‍ത്തിക്കുന്നു. ഇവിടെയും കായിക പരിശീലന പരിപാടികളും ഇതര കോഴ്സുകളുമാണ് നടത്തുന്നത്. കായിക രംഗത്ത് അഭിരുചിയുള്ള യുവാക്കളെ കണ്ടെത്തി പരിശീലനം നല്‍കുന്നതിനായി, നെഹ്റു യുവകേന്ദ്ര പോലുള്ള സംഘടനകള്‍ക്ക് ഇവിടെ നിന്നും പരിശീലകരെ അയയ്ക്കാറുണ്ട്. അന്തര്‍ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കുന്ന കായികതാരങ്ങളെ പരിശീലിപ്പിക്കാന്‍ ദേശീയ കായിക ഫെഡറേഷനുകള്‍ക്ക് ഇവിടെ നിന്നും സഹായം നല്‍കാറുമുണ്ട്.

വടക്കു-കിഴക്കന്‍ കായികോത്സവം (North East Sports), ദേശീയ വനിതാ കായികോത്സവം (National Women Sports Festival) തുടങ്ങി ഏതാനും കായിക മാമാങ്കങ്ങളും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സ്പോര്‍ട്സ് സംഘിടിപ്പിച്ചുവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍