This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാലുമണിച്ചെടി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:14, 9 ഏപ്രില്‍ 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നാലുമണിച്ചെടി

4'O Clock Plant

നിക്ടാജിനേസി (Nyctaginaceae)സസ്യകുടുംബത്തില്‍പ്പെടുന്ന ഓഷധി. ശാ.നാ. മിറാബിലിസ് ജലപ്പ (Micralbilis jalapa). കൃഷ്ണകേലി, സന്ധ്യാകലി, അന്തിമലരി എന്നീ പേരുകളിലും അറിയപ്പെടുന്നു. 'മാര്‍വല്‍ ഒഫ് പെറു' എന്നറിയപ്പെടുന്ന ഈ സസ്യം ഇന്ത്യയിലെല്ലായിടങ്ങളിലും വന്യമായി വളരുന്നു.

Image:nalumani.png

30-75 സെ.മീ. ഉയരത്തില്‍ വളരുന്ന ഏകവര്‍ഷിയാണ് നാലുമണിച്ചെടി. ഇതിന്റെ കനം കൂടിയ വേരുകള്‍ കിഴങ്ങുരൂപത്തില്‍ കാണപ്പെടുന്നു. മൃദുവും മാംസളവുമായ തണ്ടുകളിലെ പര്‍വസന്ധികള്‍ പൊതുവേ മുഴച്ചിരിക്കും. ഇലകള്‍ക്ക് 5-15 സെ.മീ. നീളവും 3-10 സെ.മീ. വീതിയുമുണ്ടായിരിക്കും. ചുവപ്പ്, പര്‍പ്പിള്‍, മഞ്ഞ, നീല തുടങ്ങിയ ആകര്‍ഷകങ്ങളായ നിറങ്ങളിലുള്ള പുഷ്പങ്ങളാണ് ഇവയുടേത്. ദളങ്ങള്‍പോലെ തോന്നിക്കുന്ന അഞ്ചുബാഹ്യദളങ്ങള്‍ ചേര്‍ന്നതാണ് ബാഹ്യദളപുടം. മൂന്ന് മുതല്‍ ആറു വരെയാണ് കേസരങ്ങളുടെ എണ്ണം. കായ 'അക്കിന്‍' ആയിരിക്കും. കറുത്ത ഉരുണ്ട ചെറിയ വിത്തുകളാണ് നാലുമണിച്ചെടിയുടേത്. നാലുമണിച്ചെടിയുടെ വേരും ഇലയുമാണ് സാധാരണ ഔഷധമായി ഉപയോഗിക്കുന്നത്. വേരും കിഴങ്ങും വിരേചകമാണ്. ഇലകള്‍ അരച്ചുലേപനം ചെയ്യുന്നത് പൊള്ളലുകള്‍ക്ക് ശമനം ലഭിക്കാന്‍ സഹായിക്കും. വേര് ഉണക്കിപ്പൊടിച്ച് നെയ്യില്‍ ചാലിച്ച് ദിവസവും മൂന്ന് ഗ്രാം വീതം സേവിക്കുന്നത് ലൈംഗികശേഷി വര്‍ധിപ്പിക്കും. സസ്യത്തില്‍നിന്നും 'ട്രൈഗോനെല്ലിന്‍' എന്നൊരു ആല്‍ക്കലോയ്ഡ് വേര്‍തിരിച്ചെടുത്തിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍