This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാലിഡിക്സിക് അമ്ലം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാലിഡിക്സിക് അമ്ലം

ഒരു ആന്റിബയോട്ടിക്. മൂത്രനാളിയിലുണ്ടാകുന്ന അണുബാധകള്‍ക്ക് വളരെ ഫലപ്രദമായ നാലിഡിക്സിക് അമ്ലം ഒരു ക്വിനോളോണ്‍ ആന്റിബയോട്ടികമാണ്. എന്ന രാസഫോര്‍മുലയുള്ള ഈ സംയുക്തത്തിന്റെ ഘടനാഫോര്‍മുല ചിത്രത്തില്‍ കൊടുത്തിരിക്കുന്നു.

ഗ്രാം അഗ്രാഹി (gram negative) ബാക്റ്റീരിയങ്ങള്‍ക്കാണ് ഇത് ഏറ്റവും ഫലപ്രദമാകാറുള്ളത്. മറ്റു പല ആന്റിബയോട്ടിക്കുകളെയും പ്രതിരോധിക്കാന്‍ ക്ഷമതയുള്ള ബാക്റ്റീരിയങ്ങളെ നശിപ്പിക്കാന്‍ നാലിഡിക്സിക് അമ്ലത്തിനു സാധിക്കും. തലകറക്കം, ഓക്കാനം, ഛര്‍ദി, കാഴ്ച മങ്ങല്‍, മയക്കം എന്നീ ദോഷഫലങ്ങള്‍ ഉണ്ടാകാറുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍