This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാരായന്‍ (1940 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാരായന്‍ (1940 - )

Image:Narayan.png

മലയാള നോവലിസ്റ്റ്. ഇടുക്കി ജില്ലയിലെ കുടയത്തൂര്‍ മലയുടെ അടിവാരത്ത് ചാലപ്പുറത്തുരാമന്റെയും കൊടുകുട്ടിയുടെയും മകനായി 1940 സെപ്. 26 ന് ജനിച്ചു. കുടയത്തൂര്‍ ഹൈസ്കൂളില്‍ നിന്നും എസ്.എസ്.എല്‍.സി. പാസ്സായി. തപാല്‍ വകുപ്പില്‍ ജോലിയില്‍ പ്രവേശിച്ച് 1995-ല്‍ പോസ്റ്റ്മാസ്റ്ററായി വിരമിച്ചു. സമൂഹത്തിന്റെ അടിത്തട്ടിലെ സാധാരണ ജനങ്ങളുടെ ജീവിതപ്രശ്നങ്ങള്‍ ചിത്രീകരിക്കുന്ന നോവലുകളാണ് പ്രധാന സാഹിത്യസംഭാവന. കൊച്ചരേത്തി, ഊരാളിക്കുടി, ചെമ്മാരും കൂട്ടാളും എന്നിവയാണ് പ്രധാന കൃതികള്‍. പ്രകൃതിയോടു മല്ലിട്ടു ജീവിക്കുന്ന കേരളത്തിലെ ആദിവാസി സമൂഹമായ മലയരയന്മാരെക്കുറിച്ച് അനുഭവങ്ങളുടെ വെളിച്ചത്തില്‍ എഴുതിയിട്ടുള്ള നോവലാണ് കൊച്ചരേത്തി. ഈ കൃതിയിലെ ഭാഷാപരമായ പ്രത്യേകതകള്‍, പ്രമേയം തുടങ്ങിയവ ഇതിനെ ദലിത് നോവല്‍ എന്ന നിലയില്‍ ശ്രദ്ധേയമാക്കി. മുതുവാന്മാരുടെയും ഊരാളന്മാരുടെയും ജീവിതമാണ് ഊരാളിക്കുടി എന്ന നോവലിലെ പ്രമേയം. ലളിതവും എന്നാല്‍ ശക്തവുമാണ് ആവിഷ്കരണരീതി. കൊച്ചരേത്തി എന്ന നോവലിനു കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (1999), അബൂദാബി ശക്തി അവാര്‍ഡ്, തോപ്പില്‍ രവി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍