This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാരായണപിള്ള, കെ.എസ്. (1930-2006)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാരായണപിള്ള, കെ.എസ്. (1930-2006)

Image:K.S.Narayana Pilla.png

മലയാള സാഹിത്യ നിരൂപകന്‍. 1930 മേയ്മാസം തിരുവനന്തപുരം ജില്ലയിലെ പാറശ്ശാലയ്ക്കടുത്ത് ജനിച്ചു. ഇന്റര്‍മീഡിയറ്റ് പഠനത്തിനുശേഷം 1951-ല്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ നിന്ന് മലയാളം ബി.എ. ഓണേഴ്സ് പാസ്സായി. കോട്ടയം സി.എം.എസ്. കോളജ്, നാഗര്‍കോവില്‍ സ്കോട്ട് ക്രിസ്ത്യന്‍ കോളജ് എന്നിവിടങ്ങളില്‍ അധ്യാപകനായും കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസിസ്റ്റന്റ് എഡിറ്ററായും സര്‍വവിജ്ഞാനകോശ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിസിറ്റിങ് എഡിറ്ററായും കേരളകവിതയുടെ പത്രാധിപരായും പ്രവര്‍ത്തിച്ചു. സാഹിത്യ പരിഷത്, ഗ്രന്ഥാലോകം തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ വിമര്‍ശനങ്ങളും നിരൂപണങ്ങളും എഴുതി. ആധുനിക കവിതയുടെ വ്യാഖ്യാതാവെന്ന നിലയില്‍ പരക്കെ ശ്രദ്ധേയനായി. 'കവിതാസമിതി', 'കേരളകവിത' എന്നീ പ്രസ്ഥാനങ്ങള്‍ തിരുവനന്തപുരത്ത് സ്ഥാപിക്കുന്നതില്‍ മുന്‍കയ്യെടുത്തത് നാരായണപിള്ളയാണ്. കാരൂരിന്റെ 'മരപ്പാവക'ളെപ്പറ്റിയുള്ള വിമര്‍ശനം, ചങ്ങമ്പുഴകൃതികളെപ്പറ്റിയുള്ള പഠനം എന്നിവ പ്രസിദ്ധരചനകളാണ്. ഇറ്റലിയിലെ കഥകള്‍, ഗാന്ധിയും മാര്‍ക്സും, നമ്മുടെ പാര്‍ലമെന്റ്, തെരഞ്ഞെടുത്തകത്തുകള്‍ തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ മറ്റ് കൃതികള്‍.

2006-ല്‍ കെ.എസ്. നാരായണപിള്ള അന്തരിച്ചു.

(ശ്രീകുമാരവര്‍മ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍