This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാരായണന്‍ നമ്പൂതിരി, അകവൂര്‍ (1929 - 2009)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാരായണന്‍ നമ്പൂതിരി, അകവൂര്‍ (1929 - 2009)

Image:Akavoor Narayanan.png

മലയാള സാഹിത്യകാരന്‍. 1929 ഒ. 22-ന് എറണാകുളം ജില്ലയില്‍ കാലടി അകവൂര്‍ മനയില്‍ ജനിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ നിന്ന് മലയാളത്തില്‍ ബിരുദാനന്തര ബിരുദം നേടിയശേഷം ഇന്ത്യാഗവണ്‍മെന്റിന്റെ ദൃശ്യപരസ്യ പ്രചാരണ വിഭാഗത്തിലും ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ പരിഷത്തിലും സേവനമനുഷ്ഠിച്ചു. ഡല്‍ഹി സര്‍വകലാശാലയില്‍ മലയാളം അധ്യാപകനായും ഏറെക്കാലം ജോലി നോക്കുകയുണ്ടായി. അര നൂറ്റാണ്ടിലേറെ    ഡല്‍ഹിയിലെ സാംസ്കാരികരംഗത്ത് നിറഞ്ഞുനിന്നു.

വെണ്മണി പ്രസ്ഥാനം എന്ന പഠനഗ്രന്ഥവും ഇളം കുരുന്നുകള്‍, വകതിരിവ് എന്നീ ഉപന്യാസ സമാഹാരങ്ങളും കൃഷിബോധിനി (വിവ.) എന്ന ശാസ്ത്രകൃതിയും ഇദ്ദേഹം രചിച്ചിട്ടുണ്ട്. പിഎച്ച്.ഡി. ബിരുദത്തിന് ആധാരമായ പ്രബന്ധവിഷയമാണ് വെണ്മണി പ്രസ്ഥാനം. പ്രസ്ഥാനത്തിന്റെ വേരുകള്‍ ആഴത്തില്‍ ചികഞ്ഞുനോക്കുന്ന ഒരു കൃതിയാണിത്. മലയാള കവിതയില്‍ നവീനതയ്ക്കു നാന്ദി കുറിച്ച നവോത്ഥാനമായി വെണ്മണി പ്രസ്ഥാനത്തെ കാണുകയും നാനാമുഖമായ അന്വേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിയൊരുക്കുകയും ചെയ്യുന്നു ഈ പ്രൌഢഗ്രന്ഥം.

ലക്ഷ്മീനാഥ ബേസ്ബറുവ, കുട്ടികളുടെ രാമായണം എന്നിവ ഇദ്ദേഹത്തിന്റെ വിവര്‍ത്തന കൃതികളാണ്. 2009 ഡി.-ല്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍