This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നായര്‍, പി.എന്‍. ഡോ. (1928 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നായര്‍, പി.എന്‍. ഡോ. (1928 - )

സസ്യശാസ്ത്രകാരനും ഗ്രന്ഥകാരനും. പൂര്‍ണനാമം: പി. നാരായണന്‍ നായര്‍. 1928. ഡി. 19-ന് തിരുവനന്തപുരത്തെ കുന്നുകുഴിയില്‍ ജനിച്ചു. പിതാവ് ജി. പദ്മനാഭപിള്ള, മാതാവ് സി. പാറുക്കുട്ടിയമ്മ. തിരുവനന്തപുരത്തെ എസ്.എം.വി. ഇംഗ്ളീഷ് ഹൈസ്കൂളില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം യൂണിവേഴ്സിറ്റി കോളജില്‍നിന്ന് ബിരുദവും ബിരുദാനന്തരബിരുദവും നേടി. 1951-ല്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. രണ്ടുവര്‍ഷത്തിനുശേഷം യു.എസ്സിലെ മിനസോട്ട സര്‍വകലാശാലയില്‍ ഗവേഷണത്തിനു ചേര്‍ന്ന ഇദ്ദേഹം 1956-ല്‍ സസ്യരോഗ വിജ്ഞാനീയത്തില്‍ (Plant Pathology) പിഎച്ച്.ഡി. കരസ്ഥമാക്കി. ഇതിനുശേഷം നാട്ടില്‍ തിരിച്ചെത്തി കേരളാ വനം വകുപ്പില്‍ ജോലിയില്‍ പ്രവേശിച്ച ഇദ്ദേഹത്തിന് 1966-ല്‍ ഐ.എഫ്.എസ് പദവി ലഭിച്ചു. 1980-ല്‍ സംസ്ഥാനത്തെ മുഖ്യവനപാലക (Chief Conservator of Forests) പദവിയിലെത്തിയ പി.എന്‍.നായര്‍ 1986-ല്‍ സര്‍വീസില്‍ നിന്നും വിരമിച്ചു.

പി.എന്‍. നായര്‍ രചിച്ച കേരളത്തിലെ വനസമ്പത്ത് എന്ന പുസ്തകം കേരളത്തിലെ വനങ്ങളെയും വനവിഭവങ്ങളെയും കുറിച്ചുള്ള ആധികാരിക ഗ്രന്ഥമാണ്. കേരളത്തിലെ വനസസ്യങ്ങള്‍ (1985) ആണ് ഇദ്ദേഹത്തിന്റെ ശ്രദ്ധേയമായ മറ്റൊരു രചന. മുപ്പതിലധികം ശാസ്ത്രലേഖനങ്ങളും ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കോഴിക്കോട് സര്‍വകലാശാലയിലെ വനവിജ്ഞാനീയ വകുപ്പിന്റെ സ്ഥാപക മേധാവിയയായിരുന്നു ഇദ്ദേഹം. കേരളാ വനഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടി(ഗഎഞക)ലെ ഗവേഷണ ഉപദേശകസമിതി അധ്യക്ഷന്‍ (1984-86), കേരളവനവികസന കോര്‍പ്പറേഷന്‍, ഓയില്‍ പാം ഇന്ത്യ ലിമിറ്റഡ്, ട്രാവന്‍കൂര്‍ ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ്, കേരളാ വുഡ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ സ്ഥാപനങ്ങളുടെ ഡയറക്ടര്‍ എന്നീ പദവികളും അലങ്കരിച്ചിട്ടുണ്ട്.

(ഡോ. എന്‍.ജെ.കെ. നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍