This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നവരത്നങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നവരത്നങ്ങള്‍

1. പ്രസിദ്ധമായ ഒന്‍പത് രത്നങ്ങള്‍. മുത്ത്, മാണിക്യം, വൈഡൂര്യം, ഗോമേദകം, വജ്രം, പവിഴം, പദ്മരാഗം, മരതകം, ഇന്ദ്രനീലം എന്നിവയാണ് സാധാരണയായി നവരത്നങ്ങള്‍ എന്നു വിശേഷിക്കപ്പെടുന്നത്.

2. വിക്രമാദിത്യ സദസ്സിലെ ഒന്‍പത് മഹാപണ്ഡിതന്മാര്‍. അക്കാലത്തെ ശാസ്ത്രകലാരംഗത്തെ കുലപതികളായിരുന്നു അവരെന്നാണ് ഐതിഹ്യം. ധന്വന്തരി, ക്ഷപണകന്‍, അമരസിംഹന്‍, ശങ്കു, വേതാളഭട്ടന്‍, ഘടകര്‍പ്പരന്‍, കാളിദാസന്‍, വരാഹമിഹിരന്‍, വരരുചി എന്നിവരായിരുന്നു അവര്‍. അവരുടെ നാമങ്ങള്‍ ഉള്‍ക്കൊള്ളുന്ന സംസ്കൃതശ്ളോകഭാഗം ഇതാണ്:

ധന്വന്തരി ക്ഷപണകാമരസിംഹ ശങ്കു

വേതാളഭട്ടഘടകര്‍പ്പര കാളിദാസാഃ

ധ്യേയോവരാഹമിഹിരോനൃപതേസ്സഭായാം

രത്നാനി വൈ വരരുചിര്‍നവവിക്രമസ്യ

3. ഇന്ത്യയിലെ പ്രത്യേക പദവിയിലുള്ള പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങള്‍. അന്താരാഷ്ട്ര വിപണിയില്‍ മത്സരിക്കാന്‍ കഴിവുള്ള 9 കമ്പനികള്‍ തിരഞ്ഞെടുത്ത് ഇന്ത്യാ ഗവണ്‍മെന്റ് 1997-ല്‍ 'നവരത്ന' എന്ന പദവി നല്കുകയായിരുന്നു. ഇന്ന് നവരത്ന പദവിയിലുള്ള 18 പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇന്ത്യയിലുണ്ട്. അവ ഇവയെല്ലാമാണ്: ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (BEL), ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡ് (BHEL), ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (BPCL), ഗ്യാസ് അതോറിറ്റി ഒഫ് ഇന്ത്യ ലിമിറ്റഡ് (GAIL), ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്കല്‍സ് ലിമിറ്റഡ് (HAL), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (HPCL), ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (IOCL), മഹാനാഗര്‍ ടെലിഫോണ്‍ നിഗം ലിമിറ്റഡ് (MTNL), നാഷണല്‍ അലുമിനിയം കമ്പനി ലിമിറ്റഡ് (NALCO), നാഷണല്‍ മിനറല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (NTDC), നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍ (NTPC), ഓയില്‍ ആന്‍ഡ് നാച്വറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ (ONGC), പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (PFCL), പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യ ലിമിറ്റഡ് (POERGRID), റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (RECL), സ്റ്റീല്‍ അതോറിറ്റി ഒഫ് ഇന്ത്യ (SAIL), ഷിപ്പിങ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യ (SCI), കോള്‍ ഇന്ത്യ ലിമിറ്റഡ് (CIL).

(എം. സുരേഷ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍