This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നരഹരി (1507 - 1610)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നരഹരി (1507 - 1610)

ഹിന്ദികവി. 1507-ല്‍ റായ്ബറേലി ജില്ലയിലെ പഖരൗരി ഗ്രാമത്തില്‍ ജനിച്ചു. സംസ്കൃതം, പേര്‍ഷ്യന്‍ ഭാഷകളില്‍ പണ്ഡിതനും വ്രജഭാഷാകവിയുമായിരുന്ന ഇദ്ദേഹം ഹുമയൂണ്‍, ഷേര്‍ഷാഹ്, സലീംശാഹ്, രേവാം നരേശ് രാമചന്ദ്ര എന്നിവരുടെ സദസ്സിലെ അംഗമായിരുന്നു.

രുക്മിണി മംഗള്‍, നരഹരി കേ ഛപ്പയ് ഔര്‍ കവിത്ത് എന്നിവ ഇദ്ദേഹത്തിന്റെ പ്രസിദ്ധ കൃതികളാണ്. ഇതുകൂടാതെ വിവിധ വൃത്തത്തിലുള്ള നൂറ്റി അന്‍പതിനടുത്തു കവിതകളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. നരഹരിയുടെ കവിതകള്‍ ഡോ. സരയൂപ്രസാദ് അഗ്രവാളിന്റെ അക്ബറി ദര്‍ബാര്‍ കേ ഹിന്ദി കവി എന്ന ഗ്രന്ഥത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മംഗളകാവ്യ പരമ്പരയിലുള്ള രുക്മിണിമംഗള്‍ കുന്ദന്‍പൂരിലെ രുക്മിണിയുടെ ഗാന്ധര്‍വവിവാഹത്തെക്കുറിച്ചുള്ള വര്‍ണനയാണ്.

സ്ത്രീ, രാജാവ്, പ്രജകള്‍, ദാനം, ദാരിദ്ര്യം, ലോഭം, മിത്രത എന്നീ നീതിവിഷയങ്ങള്‍ നരഹരിയുടെ കവിതകളില്‍ ശ്രദ്ധേയമാണ്. ഛപ്പയ്, സോര്‍ഠാ, ദോഹാ, സവൈയാ എന്നിവ ഇദ്ദേഹത്തിന്റെ കവിതകളിലെ പ്രധാന വൃത്തങ്ങളാണ്. നരഹരിയുടെ രുക്മിണിമംഗളും വിവിധ വിഷയകമായ പല ഛന്ദസ്സിലുള്ള പദങ്ങളും മാത്രമേ ഇപ്പോള്‍ ലഭ്യമായുള്ളൂ. അക്ബര്‍ ചക്രവര്‍ത്തി ഇദ്ദേഹത്തിന് 'മഹാപാത്ര്' എന്ന ബഹുമതി നല്കി ആദരിച്ചിട്ടുണ്ട്. നരഹരിയുടെ കവിതകളുടെ സ്വാധീനം ഉള്‍ക്കൊണ്ട് അക്ബര്‍ ചക്രവര്‍ത്തി ഗോവധം നിര്‍ത്തലാക്കി. ഇദ്ദേഹം 1610-ല്‍ അന്തരിച്ചു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A8%E0%B4%B0%E0%B4%B9%E0%B4%B0%E0%B4%BF_(1507%C2%A0-%C2%A01610)" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍