This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നമീബ് മരുഭൂമി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നമീബ് മരുഭൂമി

Namib desert

ലോകത്തിലെ ഏറ്റവും കാലപ്പഴക്കമുള്ള മരുഭൂമി. ദക്ഷിണാഫ്രിക്കയുടെ പശ്ചിമതീരത്തുള്ള ഈ മരുഭൂമിയുടെ ഭൂരിഭാഗവും നമീബിയയിലാണ് സ്ഥിതിചെയ്യുന്നത്. തെ. ഓറഞ്ച് നദി മുതല്‍ വ. അംഗോള വരെ വ്യാപിച്ചിരിക്കുന്ന നമീബ് മരുഭൂമിക്ക് സു. 2,70,000 ച.കി.മീ. വിസ്തൃതിയുണ്ട്. അത് ലാന്തിക് സമുദ്രമാണ് ഈ മരുഭൂമിയുടെ പടിഞ്ഞാറന്‍ അതിര്‍ത്തി. നമീബിയന്‍ എസ്കാര്‍വ്മെന്റ് എന്ന പേരില്‍ അറിയപ്പെടുന്ന ചെങ്കുത്തായ ഭൂപ്രദേശമാണ് കിഴക്കന്‍ അതിര്‍ത്തി.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഡ്യൂണുകള്‍ കാണപ്പെടുന്നത് നമീബ് മരുഭൂമിയിലാണ്. ഇവയില്‍ ചിലതിന് 400 മീറ്ററിലധികം ഉയരമുണ്ട്. വരണ്ട കാലാവസ്ഥയാണ് മറ്റൊരു പ്രത്യേകത. മൂടല്‍മഞ്ഞും പുകമഞ്ഞും സര്‍വ സാധാരണമായ ഇവിടെ വിരളമായി മാത്രമേ മഴ ലഭിക്കാറുള്ളു. തീരപ്രദേശത്തോടടുത്തുള്ള പ്രദേശങ്ങളില്‍ ചിലപ്പോള്‍ പ്രതിവര്‍ഷം 2 സെ.മീ.-ഓളം മഴ ലഭിക്കാറുണ്ട്. സ്വകൊപ്മുന്‍ഡ്, വാള്‍വിസ്ബേ, ലുഡറിറ്റ്സ്, ഓറഞ്ച്മഡ് എന്നിവയാണ് നമീബ് ഭൂപ്രദേശത്തെ പ്രധാന നഗരങ്ങള്‍. 1904-ല്‍ നമീബ് മരുഭൂമിയില്‍ വജ്രം കണ്ടെത്തി. മരൂഭൂമിയുടെ തീരപ്രദേശത്തോടടുത്തുള്ള പ്രദേശങ്ങളില്‍ നിന്ന് ഇപ്പോഴും വജ്രം ഖനനം ചെയ്യുന്നുണ്ട്. നോ: നമീബിയ

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍