This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നന്ദകുമാര്‍, വി.ടി. (1925 - 2000)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നന്ദകുമാര്‍, വി.ടി. (1925 - 2000)

വി.ടി.നന്ദകുമാര്‍

മലയാള സാഹിത്യകാരന്‍. 1925-ല്‍ കൊടുങ്ങല്ലൂരില്‍ ജനിച്ചു. പിതാവ് കുഞ്ഞുണ്ണിരാജയും മാതാവ് മാധവിയമ്മയും. കുറച്ചുകാലം മെഡിക്കല്‍ റെപ്രസന്റേറ്റീവും തുടര്‍ന്ന് യാത്ര എന്ന വാരികയുടെ പത്രാധിപരുമായി പ്രവര്‍ത്തിച്ചു. ദൈവത്തിന്റെ മരണം, ഭ്രാന്താശുപത്രി, രക്തമില്ലാത്ത മനുഷ്യന്‍, വണ്ടിപ്പറമ്പന്മാര്‍, ദേവഗീതം, തവവിരഹേവനമാലീ, ഞാന്‍-ഞാന്‍ മാത്രം, വീരഭദ്രന്‍, രണ്ടു പെണ്‍കുട്ടികള്‍, സമാധി, ഇരട്ടമുഖങ്ങള്‍, നാളത്തെ മഴവില്ല്, ഞാഞ്ഞൂല്‍, സൈക്കിള്‍, ആ ദേവത, പാട്ടയും മാലയും, രൂപങ്ങള്‍ എന്നീ നോവലുകളും പ്രേമത്തിന്റെ തീര്‍ഥാടനം, സ്റ്റെപ്പിനി, കൂകാത്ത കുയില്‍, കല്‍പ്പടകള്‍, ആശ എന്ന തേരോട്ടം, നീലാകാശവും കുറേ താരകളും, ഒരു നക്ഷത്രം കിഴക്കുദിച്ചു തുടങ്ങിയ ചെറുകഥാ സമാഹരങ്ങളും ഏഴുനിലമാളിക, കിങ്ങിണി കെട്ടിയ കാലുകള്‍, മഴക്കാലത്തു മഴ പെയ്യും, സ്ത്രീ-അവളുടെ ഭംഗി എന്നീ നാടകങ്ങളുമാണ് ഇദ്ദേഹത്തിന്റെ രചനകള്‍.

ജയദേവന്റെ പ്രസിദ്ധമായ ഗീത ഗോവിന്ദം എന്ന അഷ്ടപദിയെ അടിസ്ഥാനമാക്കിയുള്ളതാണ് തവ വിരഹേ വനമാലി എന്ന നോവല്‍. രണ്ടു പെണ്‍കുട്ടികള്‍ മഹത്വവല്ക്കരിക്കപ്പെട്ട സ്വവര്‍ഗരതി അടിസ്ഥാനമാക്കി മലയാളത്തില്‍ പിറന്ന ആദ്യ നോവലാണെന്ന് പറയാം. പ്രസിദ്ധീകരണകാലത്ത് വിവാദങ്ങള്‍ സൃഷ്ടിച്ച അത് പില്ക്കാലത്ത് മറ്റൊരു രീതിയില്‍ പുനര്‍വചിക്കപ്പെടുകയും സവിശേഷമായ ആദരവ് നേടിയെടുക്കുകയും ചെയ്തു. അതിശക്തമായ ആവിഷ്കാരഭംഗിയും സംഗീതാത്മകമായ ഭാഷയും ശക്തമായ പ്രതിപാദനശൈലിയും ഇദ്ദേഹത്തിന്റെ മിക്ക രചനകളിലും തെളിഞ്ഞുനില്ക്കുന്നുണ്ട്.

2000 ഏ. 30-ന് അന്തരിച്ചു.

(കെ.കെ.പി.റ്റി. ഹസിത)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍