This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നഗരാസൂത്രണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:15, 14 മാര്‍ച്ച് 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഉള്ളടക്കം

നഗരാസൂത്രണം

Town Planning


മെച്ചപ്പെട്ട ജീവിതസൌകര്യം പ്രദാനം ചെയ്യത്തക്ക രീതിയില്‍ നഗരഘടകങ്ങളുടെ ക്രമീകരണം മുന്‍കൂട്ടി നിശ്ചയിച്ച് നടപ്പിലാക്കുന്ന പ്രക്രിയ. നഗരത്തിലെ ആവാസകേന്ദ്രങ്ങള്‍, സേവനകേന്ദ്രങ്ങള്‍, വിദ്യാലയങ്ങള്‍, ആരോഗ്യസംരക്ഷണ സംവിധാനങ്ങള്‍, വ്യാപാര-വ്യവസായ കേന്ദ്രങ്ങള്‍, വിനോദകേന്ദ്രങ്ങള്‍, കെട്ടിടങ്ങള്‍, ഗതാഗതസൌകര്യങ്ങള്‍, കൃഷിസ്ഥലങ്ങള്‍, ചുറ്റുപാടുകള്‍ തുടങ്ങിയ വിവിധ ഘടകങ്ങളെ ശരിയായ വിധത്തില്‍ ചിട്ടപ്പെടുത്തി, മനോഹരവും സൌകര്യപ്രദവുമായി, ചുരുങ്ങിയ ചെലവില്‍ മികവുറ്റതാക്കിയെടുക്കുന്ന ആസൂത്രണ പ്രക്രിയയാണ് നഗരാസൂത്രണം.

ചരിത്രപരമായി ബ്രിട്ടനില്‍ പ്രയോഗത്തിലായ പദമാണ് നഗരാസൂത്രണം (Town planning). പിന്നീട് ഈ ആശയം അന്താരാഷ്ട്ര പ്രാധാന്യം നേടി. നഗരങ്ങളുടെ മാത്രം ആസൂത്രണം എന്നതിനുപരി മഹാനഗരങ്ങള്‍, ഗ്രാമങ്ങള്‍ എന്നിവയുടെയെല്ലാം ആസൂത്രണം എന്നുകൂടി ഈ ആശയത്തിന് അര്‍ഥവ്യാപ്തി കൈവന്നുകഴിഞ്ഞു.

ഭാവിയിലേക്കുള്ള തയ്യാറെടുപ്പ് എന്നാണ് ആസൂത്രണം എന്ന പദംകൊണ്ട് അര്‍ഥമാക്കുന്നത്. ഭാവിയിലേക്കുള്ള ഉപയോഗവും സൌകര്യപ്പെടുത്തലുംകൂടി ലക്ഷ്യമിട്ടുകൊണ്ട് നഗരത്തെ സംവിധാനം ചെയ്യുന്നതാണ് നഗരാസൂത്രണം. നഗരത്തിന്റെ വലുപ്പം, പ്രത്യേകത, പ്രാധാന്യം, പ്രശ്നങ്ങള്‍, പരിമിതികള്‍ തുടങ്ങിയ കാര്യങ്ങള്‍ കണക്കിലെടുത്തുകൊണ്ടാണ് ആസൂത്രണം നടപ്പിലാക്കുന്നത്. പുതിയ നഗരം രൂപകല്പന ചെയ്യുമ്പോഴും നിലവിലുള്ള നഗരങ്ങള്‍ക്ക് ആസൂത്രണപ്രക്രിയ നടപ്പാക്കുമ്പോഴും ഈവക കാര്യങ്ങള്‍ പരിഗണിക്കപ്പെടേണ്ടതുണ്ട്. പഴക്കംകൊണ്ട് ജീര്‍ണതയുണ്ടാകുമ്പോള്‍ നഗരപ്രദേശങ്ങള്‍ക്ക് പുനരുജ്ജീവനം അനിവാര്യമായും വരുന്നു.

ശാസ്ത്രവും കലയും കോര്‍ത്തിണക്കിക്കൊണ്ടുള്ള ഒരു പ്രക്രിയയാണ് നഗരാസൂത്രണം. നഗരത്തെ സംബന്ധിച്ച വസ്തുവകകളുടെ സമാഹരണം, വിശകലനം, അവയെ പരസ്പരം ബന്ധപ്പെടുത്തല്‍ തുടങ്ങിയവ ശാസ്ത്രസംബന്ധിയായ കാര്യങ്ങളാണ്. ഈ വസ്തുതകളെ ശരിയായ രീതിയില്‍ ചിട്ടപ്പെടുത്തി നഗരത്തെ മനോഹരമാക്കിയെടുക്കുക എന്നത് കലാപരമായ സംഗതിയും. അതുകൊണ്ടുതന്നെ ഒരു പുതിയ നഗരം രൂപകല്പന ചെയ്യുമ്പോഴോ നിലവിലുള്ളവയെ ആവശ്യങ്ങള്‍ക്കനുസരിച്ച് ശക്തിപ്പെടുത്തുമ്പോഴോ കലയെയും ശാസ്ത്രത്തെയും വേര്‍തിരിച്ചുകൊണ്ടുള്ള പ്രവര്‍ത്തനം ആശാസ്യമല്ല. ഇവ രണ്ടും വേണ്ടത്ര അളവില്‍ ഒത്തുചേര്‍ന്നാല്‍ മാത്രമേ നല്ലൊരു നഗരം സൃഷ്ടിക്കാനാകൂ. അതിനാല്‍ ആര്‍ക്കിടെക്ചര്‍, എന്‍ജിനീയറിങ്, ഭൂമിശാസ്ത്രം, പരിസ്ഥിതിശാസ്ത്രം, സാമൂഹ്യശാസ്ത്രം, സാമ്പത്തികശാസ്ത്രം എന്നിവയെല്ലാം സമന്വയിച്ച ഒരു മേഖലയാണ് നഗരാസൂത്രണം എന്ന് പൊതുവായി പറയാം.

ചരിത്രം

നഗരാസൂത്രണത്തിന് മാനവസംസ്കാരത്തോളംതന്നെ പഴക്കമുണ്ട്. ആദിമമനുഷ്യന്‍ പ്രകൃതിശക്തികളില്‍നിന്നും വന്യമൃഗങ്ങളില്‍നിന്നും രക്ഷനേടുന്നതിനായി സമൂഹമായി ജീവിച്ചുതുടങ്ങി. സമൂഹജീവിയായ മനുഷ്യന്‍ പാര്‍പ്പിടത്തിനും സുരക്ഷയ്ക്കും പരസ്പരസഹായം ഉറപ്പാക്കുന്നതിനും വേണ്ടി നടത്തിയ ശ്രമങ്ങളുടെ ഫലമായി നഗരങ്ങള്‍ രൂപംകൊണ്ടു. ഭൂമിശാസ്ത്രപരമോ സാമ്പത്തികമോ സാമൂഹികമോ ആയ കാരണങ്ങളുമായി ബന്ധപ്പെട്ടാണ് മിക്ക നഗരങ്ങളും രൂപപ്പെട്ടിട്ടുള്ളത്. വാണിജ്യകേന്ദ്രങ്ങള്‍ എന്ന നിലയില്‍ പ്രധാന പാതകളുടെ സംഗമസ്ഥാനങ്ങളിലോ നദിയോരങ്ങളിലോ ആണ് ആദ്യഘട്ടത്തില്‍ നഗരങ്ങള്‍ രൂപംകൊണ്ടത്. ചില നഗരങ്ങള്‍ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് രൂപംകൊണ്ടവയാണ്. ആരംഭഘട്ടത്തില്‍ മിക്ക നഗരങ്ങളെയും കോട്ടകള്‍, കിടങ്ങുകള്‍ തുടങ്ങിയവകൊണ്ട് സംരക്ഷിച്ചിരുന്നു.

നഗരാസൂത്രണം ഒരു സംഘടിത പ്രവര്‍ത്തനം എന്ന രീതിയില്‍ നിലവില്‍വന്നിട്ട് ഒരു നൂറ്റാണ്ടിലേറെ ആയില്ലെങ്കിലും പ്രാചീനകാലം മുതല്‍തന്നെ മിക്കവാറും എല്ലാ അധിവാസപ്രദേശങ്ങളും അവയുടെ രൂപകല്പനയിലും വികസനത്തിലും ഉയര്‍ന്ന ദീര്‍ഘവീക്ഷണവും മികവുറ്റ മാതൃകകളും കാഴ്ചവച്ചിട്ടുണ്ട്. യൂഫ്രട്ടീസ്, ടൈഗ്രിസ് നദികളുടെ കരകളില്‍ രൂപമെടുത്ത ഇറാഖിലെ പ്രാചീന നഗരങ്ങളും സിന്ധുനദീതടത്തില്‍ രൂപമെടുത്ത ഇന്ത്യയിലെ പ്രാചീന നഗരങ്ങളും ഇതിന് ഉദാഹരണങ്ങളാണ്. പടിഞ്ഞാറന്‍ നാടുകളിലെ നഗരാസൂത്രണത്തിന്റെ പിതാവായി കരുതപ്പെടുന്ന ഗ്രീക്കുകാരനായ ഹിപ്പോഡാമസ് (Hippodamus) രൂപകല്പനചെയ്ത (ബി.സി. സു. 407) അലക്സാന്‍ഡ്രിയ നഗരം മെഡിറ്ററേനിയന്‍ സാമ്രാജ്യത്തിലെ മാതൃകാപരമായ നഗരാസൂത്രണത്തിന് ഉദാഹരണമാണ്.

പുരാതന റോമാക്കാര്‍ നഗരാസൂത്രണത്തിനായി ഒരു ഏകീകൃത പദ്ധതി നടപ്പാക്കിയിരുന്നു. സൈനികപ്രതിരോധത്തിനും പൊതുജനങ്ങളുടെ സൗകര്യങ്ങള്‍ക്കും യോജിച്ച രീതിയില്‍ അവര്‍ ആസൂത്രണം നടത്തി. അവശ്യസേവനങ്ങള്‍ ലഭ്യമായ ഒരു കേന്ദ്രനഗരവും ചുറ്റും തെരുവുകളും ചെറുത്തുനില്പിനായി കോട്ടകളും ഉള്‍ക്കൊള്ളുന്ന ഒരു അടിസ്ഥാന രൂപകല്പനയാണ് അവരുടെ നഗരങ്ങളുടേത്. വെള്ളത്തിന്റെ ലഭ്യത, ഗതാഗതസൌകര്യം തുടങ്ങിയ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി ഒരു നദിയുടെ ഇരുകരകളിലുമായാണ് നഗരങ്ങള്‍ രൂപകല്പന ചെയ്തത്. മിക്ക യൂറോപ്യന്‍ നഗരങ്ങളും ഈ പദ്ധതിയുടെ അന്തസ്സത്ത ഇന്നും കാത്തുസൂക്ഷിക്കുന്നുണ്ട്.

കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകളായി അമേരിക്ക, ജപ്പാന്‍, ആസ്റ്റ്രേലിയ മുതലായ വികസിത രാജ്യങ്ങളില്‍ ആസൂത്രണവും വാസ്തുവിദ്യയും പല ഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. 19-ാം ശ.-ത്തിലെ വ്യവസായനഗരങ്ങളില്‍ നിര്‍മാണങ്ങള്‍ നിയന്ത്രിച്ചിരുന്നത് ജനതയിലെ ഒരു ആഢ്യവിഭാഗമായിരുന്നു. 20-ാം ശ.-ത്തിന്റെ തുടക്കത്തില്‍ സാധാരണ ജനങ്ങള്‍ക്ക്, പ്രത്യേകിച്ച് വ്യവസായശാലകളിലെ തൊഴിലാളികള്‍ക്ക് ആരോഗ്യകരമായ ചുറ്റുപാടുകള്‍ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. 'പൂന്തോട്ട നഗരം' (Garden city) എന്ന സങ്കല്പത്തിന്റെ ഉണര്‍വില്‍ മാതൃകാ പട്ടണങ്ങള്‍ നിര്‍മിക്കപ്പെട്ടു. ഇംഗ്ളണ്ടിലെ ഹെര്‍ട്ട്ഫോര്‍ഡ്ഷോറില്‍ ലെച്ച്വര്‍ത്ത്, വെല്‍വിന്‍ തുടങ്ങിയ ആദ്യകാല പൂന്തോട്ടനഗരങ്ങള്‍ ഈ കാലഘട്ടത്തില്‍ നിര്‍മിക്കപ്പെട്ടു. എന്നാല്‍ ഏതാനും ആയിരം ആളുകളെ മാത്രം ഉദ്ദേശിച്ച് രൂപകല്പന ചെയ്ത താരതമ്യേന ചെറിയ നഗരങ്ങളായിരുന്നു അവ. 1920-കളില്‍ ആസൂത്രണ പദ്ധതികള്‍ ആധുനികത കൈവരിക്കാന്‍ തുടങ്ങി. ലെ കോര്‍ബസിയേയുടെ (Le Corbulser) ആശയങ്ങള്‍ ഉള്‍ക്കൊണ്ടും അംബരചുംബികളായ കെട്ടിടങ്ങളുടെ നിര്‍മാണവിദ്യകള്‍ സ്വായത്തമാക്കിയും ആധുനിക നഗരങ്ങള്‍ നിര്‍മിച്ചുതുടങ്ങി. വിശാലമായ പാതകളും തുറസ്സായ സ്ഥലങ്ങളാല്‍ ചുറ്റപ്പെട്ട ടവര്‍ബ്ലോക്കുകളും ഉള്‍ച്ചേര്‍ന്ന നഗരങ്ങള്‍ കൃത്യമായി ആസൂത്രണം ചെയ്ത് നിര്‍മിക്കപ്പെട്ടു.

നഗരാസൂത്രണത്തിന്റെ ആവശ്യകത

പൊതുവേ, വികസനപ്രക്രിയയുടെ വിജയത്തെ സൂചിപ്പിക്കുന്നതാണ് നഗരങ്ങളുടെ വളര്‍ച്ച. കൂടുതല്‍ തൊഴില്‍സാധ്യതകളും സാമ്പത്തികനേട്ടവും മെച്ചപ്പെട്ട ജീവിതസൌകര്യങ്ങളും ജീവിതനിലവാരവും പ്രദാനം ചെയ്യാന്‍ അവസരമൊരുക്കും എന്നതിനാല്‍ നഗര ജനസംഖ്യയില്‍ വേഗത്തിലുള്ള വര്‍ധന ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഗ്രാമങ്ങളില്‍ത്തന്നെ തൊഴിലവസരങ്ങളുള്ളപ്പോള്‍പ്പോലും ജനങ്ങള്‍ നഗരങ്ങളിലേക്കു പ്രവഹിക്കുന്നത് നഗരങ്ങള്‍ മെച്ചപ്പെട്ട സാമ്പത്തികസാധ്യതകളും സാമൂഹ്യഉയര്‍ച്ചയും വാഗ്ദാനം ചെയ്യുന്നു എന്നതിനാലാണ്. നഗരവത്കരണം ഒരു ശാപമല്ല മറിച്ച് ഗുണമാണ്. അത് മനുഷ്യന് പുതിയ പ്രതീക്ഷകള്‍ നല്കുകവഴി സാമൂഹ്യഘടനയില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നു. ഇത് വ്യവസായവത്കരണത്തെ ത്വരിതപ്പെടുത്തുന്നു. ഗ്രാമീണമേഖലയിലെ ജനങ്ങള്‍ക്കുപോലും വര്‍ധിച്ച സാമ്പത്തികഅവസരങ്ങളും മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളും ലഭ്യമാക്കുന്നതിന് ഇത് അവസരമൊരുക്കുന്നു.

വികസ്വര രാഷ്ട്രങ്ങളിലെല്ലാംതന്നെ നഗരങ്ങള്‍ വികസനപ്രക്രിയയുടെ വിജയത്തിന്റെ അടയാളങ്ങളായാണ് കണക്കാക്കപ്പെടുന്നത്. വിജയപ്രദമായ നഗരങ്ങള്‍ ആസൂത്രണ തത്ത്വങ്ങളുടെയും തന്ത്രങ്ങളുടെയും വിജയമാണ് പ്രതിഫലിപ്പിക്കുന്നത്. മറിച്ച് നഗരങ്ങളുടെ പരാജയവും അതിന്റെ ഫലമായി ഉണ്ടാകുന്ന നിരാശയും നിയമരാഹിത്യവും പരിസ്ഥിതിനാശവും തൊഴിലില്ലായ്മയും ദാരിദ്ര്യവും സാമ്പത്തികത്തകര്‍ച്ചയുമെല്ലാം ആസൂത്രണത്തിലുണ്ടായ ദൗര്‍ബല്യങ്ങളിലേക്കും വ്യവസ്ഥിതിയിലെ പരസ്പരവൈരുധ്യങ്ങളിലേക്കുമുള്ള ചൂണ്ടുപലകകളായും കണക്കാക്കപ്പെടുന്നു.

നഗരങ്ങള്‍ക്ക് സാമ്പത്തിക കെട്ടുറപ്പും സുസ്ഥിരമായ സാമ്പത്തികവളര്‍ച്ചയും നേടാന്‍ കഴിഞ്ഞാല്‍ മാത്രമേ നഗരവത്കരണത്തിന്റെ നല്ല വശങ്ങള്‍ സമൂര്‍ത്തമാവുകയുള്ളൂ. ഇവിടെയാണ് നഗരമേഖലാ ആസൂത്രണത്തിന്റെ (urban and regional planning) പ്രാധാന്യം വ്യക്തമാകുന്നത്.

ശരിയാംവിധം ആസൂത്രണം ചെയ്ത നഗരം ജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യവും ആശ്വാസവും പ്രദാനം ചെയ്യുന്നു. നഗരം ആസൂത്രണം ചെയ്യാതിരുന്നാലുള്ള ദോഷങ്ങള്‍ പലതാണ്. കാര്യക്ഷമമല്ലാത്തതും ഇടുങ്ങിയതുമായ വഴികളും റോഡുകളും ഉണ്ടാക്കുന്ന അസൌകര്യം സമൂഹത്തിന് മൊത്തത്തില്‍ ദോഷം ചെയ്യും. ചേരികളുടെ രൂപീകരണവും ചിതറിയ അധിവാസവും ഉണ്ടാകും. അപകടകരമായ സ്ഥലങ്ങളും സുരക്ഷിതമല്ലാത്ത വ്യവസായശാലകളും ജനങ്ങള്‍ക്ക് ഭീഷണിയാകും. അനാരോഗ്യകരമായ ജീവിതസാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടും. തുറസ്സായ സ്ഥലങ്ങള്‍, പാര്‍ക്കുകള്‍, കളിസ്ഥലങ്ങള്‍ തുടങ്ങിയവയുടെ അഭാവം നഗരജീവിതത്തിലെ ആഹ്ളാദവേളകള്‍ക്ക് തടസ്സമാകും. വെള്ളം, വൈദ്യുതി, മാലിന്യനിര്‍മാര്‍ജനം തുടങ്ങിയവയുടെ പോരായ്മ ആരോഗ്യരംഗത്ത് ഭീഷണിയാകും. ഇത്തരം അവസ്ഥകള്‍ മാറ്റി മെച്ചപ്പെട്ട ജീവിതസൗകര്യങ്ങള്‍ ഒരുക്കുന്നതിന് ആസൂത്രണം കൂടിയേ തീരൂ.

നഗരാസൂത്രണവുമായി ബന്ധപ്പെട്ട ചില പ്രധാന പദങ്ങള്‍

നഗരം. ഇന്ത്യയില്‍ സെന്‍സസ് മാനദണ്ഡങ്ങളനുസരിച്ച് താഴെ പറയുന്ന പ്രത്യേകതകളുള്ള ഒരു പ്രദേശത്തെയാണ് നഗരം എന്നു നിര്‍വചിക്കുന്നത്.

   1. ഏറ്റവും കുറഞ്ഞ ജനസംഖ്യ 5,000 ആയിരിക്കുക.
   2. ചതുരശ്ര കിലോമീറ്ററിന് കുറഞ്ഞത് 400 ആളുകള്‍ എന്ന തോതില്‍ ജനസാന്ദ്രത ഉണ്ടായിരിക്കുക.
   3. തൊഴില്‍ ചെയ്യുന്ന സ്ത്രീ-പുരുഷന്മാരില്‍ കുറഞ്ഞത് 75% പേര്‍ കാര്‍ഷികേതര വൃത്തികളില്‍ ഏര്‍പ്പെട്ടിരിക്കുക.
  മേല്പറഞ്ഞ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെങ്കില്‍പ്പോലും നിയമാനുസൃതമായി 'നഗരം' എന്നു വിജ്ഞാപനം ചെയ്യപ്പെട്ടിട്ടുള്ള ഏതൊരു പ്രദേശവും നഗരം എന്ന നിര്‍വചനത്തില്‍പ്പെടുന്നു.
  നഗരവത്കരണം. ഒരു പ്രദേശത്തെ വികസനപ്രവര്‍ത്തനങ്ങള്‍മൂലം  അതിന്റെ ഗ്രാമീണസ്വഭാവം മാറി നഗരസ്വഭാവം  കൈവരിക്കുന്ന പ്രക്രിയയെയാണ് നഗരവത്കരണം എന്നു പറയുന്നത്. ജനസംഖ്യാശാസ്ത്രപരമായി നോക്കുമ്പോള്‍ ഗ്രാമീണമേഖലയില്‍നിന്ന് ജനങ്ങള്‍ നഗരങ്ങളിലേക്ക് കുടിയേറുന്നതിനെയും ഈ പദം സൂചിപ്പിക്കുന്നു. നഗരവത്കരണം ആസൂത്രിതമോ സ്വാഭാവികമോ ആകാം. പുതിയ നഗരങ്ങള്‍ (ചലം ീംി), പൂന്തോട്ട നഗരങ്ങള്‍ (ഏമൃറലി രശശേല) എന്നിവ ആസൂത്രിത നഗരങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്. പുരാതന നഗരങ്ങള്‍ മിക്കതും ആസൂത്രണം ചെയ്യാതെ നഗരവത്കരിക്കപ്പെട്ടവയാണ്.
  ഗ്രീന്‍ ബെല്‍റ്റ് (ഏൃലലി യലഹ). ഒരു നഗരത്തിന്റെ വളര്‍ച്ച പരിധിക്കപ്പുറം പോകുന്നത് തടയാന്‍വേണ്ടി നഗരത്തിനു ചുറ്റും കൊടുക്കുന്ന സസ്യാവൃതമായ സ്ഥലങ്ങളാണ് ഗ്രീന്‍ ബെല്‍റ്റുകള്‍. ഈ സ്ഥലങ്ങള്‍ സാധാരണയായി കാര്‍ഷികപ്രവൃത്തികള്‍ക്കല്ലാതെ കെട്ടിട നിര്‍മാണങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടുള്ളതല്ല. അത്യാവശ്യം നേരിടുകയാണെങ്കില്‍ ബന്ധപ്പെട്ട വകുപ്പില്‍നിന്ന് പ്രത്യേക അനുമതിയോടെ മാത്രമേ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താവൂ. മിക്കവാറും കൃഷിക്കുവേണ്ടി ഉപയോഗിക്കുന്നതിനാല്‍ ഗ്രീന്‍ ബെല്‍റ്റിനെ 'ഫാം ബെല്‍റ്റ്' (ളമൃാ യലഹ) എന്നും പറയാറുണ്ട്. പാര്‍ക്ക്, കളിസ്ഥലം, പൂന്തോട്ടം, വിനോദകേന്ദ്രം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ഗ്രീന്‍ ബെല്‍റ്റ് ഉപയോഗിക്കാവുന്നതാണ്.
  സോണിങ് (ദീിശിഴ). സ്ഥലവിനിയോഗം, കെട്ടിടങ്ങളുടെ ഉയരം, സാന്ദ്രത മുതലായവ ചട്ടങ്ങള്‍ക്കനുസരിച്ച് നിയന്ത്രിക്കുകയും സമൂഹത്തിന് സൌകര്യം, സുരക്ഷ, ആരോഗ്യം, പൊതുക്ഷേമം എന്നിവ പ്രദാനം ചെയ്യുകയും ചെയ്യുന്ന വിധത്തില്‍ പ്രദേശങ്ങളെ ക്രമീകരിക്കുന്ന പ്രക്രിയയാണ് സോണിങ്. സോണിങ്ങുമായി ബന്ധപ്പെട്ട ചില തത്ത്വങ്ങള്‍ ഇനി പറയുന്നു.
   ശ. സോണുകളുടെ ക്രമീകരണം. സാധാരണ പാറ്റേണ്‍ ഏകകേന്ദ്ര വലയങ്ങളായിട്ടാണ്. ഒരു കേന്ദ്ര മേഖലയ്ക്കു ചുറ്റും ഉപകേന്ദ്ര മേഖലകള്‍, ഇടത്തരം മേഖലകള്‍, അവികസിത മേഖലകള്‍ എന്നിങ്ങനെയാണ് ക്രമീകരണം.
   ശശ. അതിര്‍ത്തി. വിവിധ സോണുകളുടെ അതിര്‍ത്തി റെയില്‍പ്പാത, പാര്‍ക്ക്, നദികള്‍, തോടുകള്‍, തുറസ്സായ സ്ഥലങ്ങള്‍ എന്നിങ്ങനെയൊക്കെ ആകാം.
   ശശശ. നിലവിലുള്ള നഗരം. നിലവിലുള്ള നഗരത്തില്‍ സോണിങ് ചെയ്യുമ്പോള്‍ നിലവിലുള്ള സ്ഥലവിനിയോഗത്തിന്റെ വിശദാംശങ്ങള്‍ പരിശോധിച്ച് ഒരു പ്രത്യേക മേഖലയിലെ നിലവിലുള്ള  ഉപയോഗങ്ങള്‍ക്കനുസരിച്ചും ഭാവി ആവശ്യങ്ങള്‍ കണക്കിലെടുത്തുമാണ് സോണ്‍വിഭജനം നടത്തുന്നത്. നിലവിലുള്ള ഉപയോഗം വ്യത്യാസപ്പെടുത്തുന്നതിന് തക്കതായ കാരണങ്ങള്‍ ഉണ്ടായിരിക്കണം.
   ശ്. പുതിയ നഗരം (ചലം ീംി). പുതിയ നഗരം രൂപകല്പന ചെയ്യുമ്പോള്‍ പാര്‍പ്പിടം, വ്യവസായം, വാണിജ്യം എന്നിവയ്ക്ക് ആവശ്യമായ സ്ഥലങ്ങള്‍ അനുയോജ്യമായ രീതിയില്‍ മാറ്റിയെടുക്കണം. 
  ചേരികള്‍. ആസൂത്രിതമല്ലാത്ത നഗരവത്കരണത്തിന്റെ ശാപമാണ് ചേരികള്‍. നഗരത്തില്‍ വ്യവസായങ്ങളും തൊഴില്‍സാധ്യതകളും വികസിക്കുമ്പോള്‍ ഗ്രാമീണമേഖലയില്‍നിന്ന് ദരിദ്രരും തൊഴില്‍രഹിതരും നഗരങ്ങളിലേക്കു കുടിയേറുകയും പുറമ്പോക്കുകളിലും മറ്റും ചെറ്റക്കുടിലുകള്‍ കെട്ടി തിങ്ങിപ്പാര്‍ക്കുകയും ചെയ്യുന്നു. ഇങ്ങനെ ചേരികളുണ്ടാകുന്നു.
  സ്ഥലപരഘടന (ടുമശേമഹ ൃൌരൌൃല). ഗ്രാമങ്ങള്‍ മുതല്‍ വന്‍നഗരങ്ങള്‍ വരെയുള്ള ആവാസകേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്ന ഒരു പ്രദേശത്തു നിലനില്ക്കുന്ന പരസ്പരബന്ധത്തിന്റെ ക്രമത്തെ ആ പ്രദേശത്തിന്റെ സ്ഥലപരഘടന എന്നു പറയാം. വിവിധ രീതിയിലുള്ള ആവാസകേന്ദ്രങ്ങള്‍, അവയെ ബന്ധിപ്പിക്കുന്ന ഗതാഗത വാര്‍ത്താവിനിമയ ശൃംഖലകള്‍, ഇവയെല്ലാമുള്‍ക്കൊള്ളുന്ന വിശാല പ്രദേശം എന്നിവ സ്ഥലപരഘടന നിര്‍ണയിക്കുന്ന ഘടകങ്ങളാണ്. ഇവ തമ്മിലുള്ള പരസ്പരബന്ധത്തിലൂന്നിയാണ് ഒരു പ്രദേശത്തിന്റെ ഘടന രൂപംകൊള്ളുന്നത്.
  സ്റ്റ്രക്ചര്‍ പ്ളാനുകള്‍ (ടൃൌരൌൃല ുഹമി). സ്റ്റ്രക്ചര്‍ പ്ളാന്‍ ഒരു നഗരത്തിന്റെ വിശാലഘടന, അതിന്റെ നിലവാരം, ലക്ഷ്യങ്ങള്‍, നയങ്ങള്‍ എന്നിവ വിശദമാക്കുന്നു. ഇതില്‍ ഓരോ പ്രദേശത്തിന്റെയും പ്രവര്‍ത്തന സ്വഭാവത്തെക്കുറിച്ചുള്ള പൊതു നിര്‍ദേശങ്ങള്‍ ഉണ്ടാകുമെങ്കിലും വിവിധ പ്രവര്‍ത്തനങ്ങളുടെ  സ്ഥാന നിര്‍ണയം സാധാരണയായി നടത്താറില്ല. സ്റ്റ്രക്ചര്‍ പ്ളാനിന്റെ ചട്ടകൂടിലെ മൂന്ന്  സുപ്രധാന ഘടകങ്ങളാണ് : സ്റ്റ്രക്ചര്‍ പ്ളാന്‍,  ഓരോ വിഷയത്തിലുമുള്ള കാര്യപരിപാടികള്‍, ഓരോ പ്രദേശത്തിന്റെയും ലോക്കല്‍ പ്ളാന്‍ എന്നിവ.  പ്രവര്‍ത്തനമേഖലാ ആസൂത്രണ പദ്ധതികള്‍ (അരശീിേ മൃലമ ുഹമി), വിവിധ വിഷയങ്ങള്‍ക്കായുള്ള പ്രത്യേക ആസൂത്രണപദ്ധതികള്‍ (ടൌയഷലര ുഹമി) ഇവ ലോക്കല്‍പ്ളാനുകളുടെ ഭാഗമായി തയ്യാറാക്കുന്നു. പ്രവര്‍ത്തനമേഖലാ ആസൂത്രണപദ്ധതികള്‍, സ്റ്റ്രക്ചര്‍ പ്ളാനില്‍ സൂചിപ്പിച്ചിട്ടുള്ള പ്രദേശങ്ങളില്‍ ദ്രുതഗതിയിലുള്ള മാറ്റങ്ങള്‍, വികസന പ്രവര്‍ത്തനങ്ങള്‍, പുതുക്കിപ്പണിയല്‍ തുടങ്ങിയവ പൊതുസമിതിയെയോ സ്വകാര്യ സമിതിയെയോകൊണ്ട് ചെയ്യിക്കുന്നതിനുള്ള ഒരു സമഗ്ര നയം രൂപീകരിക്കുന്ന ആസൂത്രണമാണിത്.
  വിഷയാസൂത്രണം. ഒരു പ്രത്യേക വിഷയത്തില്‍ അഥവാ  പ്രശ്നത്തില്‍ നയങ്ങളും ലക്ഷ്യങ്ങളും മുന്‍കൂട്ടി രൂപീകരിച്ചുകൊണ്ടുള്ള സമഗ്ര ആസൂത്രണമാണ് വിഷയാസൂത്രണം 

(ടൌയഷലര ുഹമി).

   കഢ. നഗരാസൂത്രണ തത്ത്വങ്ങള്‍. നഗരം ആസൂത്രണം ചെയ്യുമ്പോള്‍ ഭാവിതലമുറയുടെ ആവശ്യങ്ങള്‍ നിറവേറ്റപ്പെടുന്നതോടൊപ്പം അതിന്റെ വളര്‍ച്ച അപകടകരമായ രീതിയിലേക്കു നീങ്ങുകയില്ല എന്ന് ഉറപ്പുവരുത്തുകകൂടി വേണം. അതിന് സഹായകമായ തത്ത്വങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.
  ഗ്രീന്‍ ബെല്‍റ്റ്. നഗരത്തിന്റെ വലുപ്പം ക്രമാതീതമായി വര്‍ധിക്കാതിരിക്കാന്‍ പുറംവശങ്ങളില്‍ ഗ്രീന്‍ ബെല്‍റ്റ് കൊടുക്കാവുന്നതാണ്.
  പാര്‍പ്പിടം. വിവിധ വിഭാഗങ്ങളിലെ ജനങ്ങള്‍ക്ക് പാര്‍പ്പിട സൌകര്യങ്ങളൊരുക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ചേരികള്‍ വളര്‍ന്നുവരാനുള്ള സാഹചര്യം ഉണ്ടാകരുത്. ചേരികള്‍ നിലനില്ക്കുന്നുണ്ടെങ്കില്‍ അവ ഒഴിവാക്കി പകരം സംവിധാനം കണ്ടെത്തണം.
  പൊതു സ്ഥാപനങ്ങള്‍. നഗരത്തില്‍ പൊതു സ്ഥാപനങ്ങള്‍ സന്തുലിതാവസ്ഥ നഷ്ടപ്പെടാതെ ഗ്രൂപ്പ് ചെയ്യുകയും വിന്യസിക്കുകയും വേണം. 
  വിനോദകേന്ദ്രങ്ങള്‍. നഗരത്തിന്റെ വലുപ്പത്തിനനുസരിച്ച് പൊതുജനങ്ങള്‍ക്കുവേണ്ടി വിനോദകേന്ദ്രങ്ങളുടെ വികസനത്തിന് വേണ്ടത്ര സ്ഥലം നീക്കിവയ്ക്കണം. ഇവയും സന്തുലിതമായി നഗരപ്രദേശത്ത് വിന്യസിക്കേണ്ടവയാണ്.
  ഗതാഗതം. ഒരു നഗരത്തിന്റെ കാര്യക്ഷമത അളക്കുന്നത് അതിലെ ഗതാഗത ക്രമീകരണം നോക്കിയാണ്. നന്നായി രൂപകല്പന ചെയ്യാത്ത റോഡുകള്‍ അറ്റകുറ്റപ്പണി നടത്താന്‍ ചെലവു കൂടിയതും ഭാവിയില്‍ പുനഃക്രമീകരണത്തിന് വിഷമമുണ്ടാക്കുന്നവയുമാണ്.
  സോണിങ്. നഗരത്തെ വാണിജ്യമേഖല, വ്യവസായ മേഖല, നിവാസ മേഖല തുടങ്ങി വിവിധ സോണുകളായി തിരിക്കാം. ഓരോ സോണിന്റെയും വികസനത്തിനായി അനുയോജ്യമായ ചട്ടങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്താം. 
   ഢ.  നഗരാസൂത്രണത്തിലെ സമീപനങ്ങള്‍
  വ്യവസ്ഥാ സമീപനം (ട്യലാെേ മുുൃീമരവ). ഉപയോഗയുക്തമായ മുഴുവന്‍ നഗരപരിധിയെയും പല വിഭാഗങ്ങള്‍ ഉള്‍പ്പെട്ട ഒരു വ്യവസ്ഥ (്യലാെേ) ആയി കണക്കാക്കുന്നു. ഇതില്‍ ഓരോ സാമൂഹ്യ-സാമ്പത്തിക പ്രവര്‍ത്തനങ്ങളെയും (ഗാര്‍ഹികം, വാണിജ്യപരം, വ്യവസായം മുതലായവ), അവയുടെ ഒരോ സേവനങ്ങളെയും (ജലവിതരണം, വൈദ്യുതി, ഗതാഗതം, വാര്‍ത്താവിനിമയം മുതലായവ) വ്യത്യസ്ത ഘടകങ്ങളായി പരിഗണിക്കുമ്പോള്‍ത്തന്നെ അവയോരോന്നും എപ്രകാരം പരസ്പരം ബന്ധപ്പെട്ടും ആശ്രയിച്ചും വര്‍ത്തിക്കുന്നു എന്നു തിരിച്ചറിയുകകൂടി ചെയ്യുക എന്നതാണ് ഈ സമീപനത്തിന്റെ പ്രത്യേകത.
  തന്ത്രപര ആസൂത്രണം (ടൃമലേഴശര ുഹമിിശിഴ). ഒരു പ്രശ്നത്തെ സുനിശ്ചിതവും കണിശവുമായ പ്രവര്‍ത്തനങ്ങളിലൂടെ അഭിമുഖീകരിക്കുക എന്ന യുദ്ധതന്ത്രപരമായ സമീപനത്തില്‍നിന്നാണ് നഗരാസൂത്രണ മേഖലയിലും തന്ത്രപര ആസൂത്രണം എന്ന ആശയം ഉരുത്തിരിഞ്ഞുവന്നത്.
  സമഗ്രമായ ആസൂത്രണത്തിനു പകരം പ്രസക്തമായ പ്രശ്നങ്ങളിലും മേഖലകളിലും കൂടുതല്‍ ശ്രദ്ധപതിപ്പിക്കുക എന്നതാണ് തന്ത്രം. ആസ്റ്റ്രേലിയ, ബ്രിട്ടന്‍, അമേരിക്ക മുതലായ രാജ്യങ്ങളിലും മറ്റു ചില യൂറോപ്യന്‍ രാജ്യങ്ങളിലും ഈ രീതി പരീക്ഷിച്ചിട്ടുണ്ട്. ഗതാഗതമേഖലയിലെയും മറ്റും ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുവേണ്ടിയാണ് കൂടുതലായും ഇത് ഉപയോഗപ്പെടുത്തുന്നത്.
  തന്ത്രപര ആസൂത്രണത്തില്‍ മേഖലാ തലം, പ്രാദേശിക തലം, പ്രവര്‍ത്തന മേഖലാതലം എന്നിങ്ങനെ മൂന്ന് വ്യത്യസ്ത തലങ്ങളിലായിട്ടാണ് തീരൂമാനമെടുക്കുന്നത്.
  അഡ്വക്കസി പ്ളാനിങ്. നഗരാസൂത്രണവുമായി ബന്ധപ്പെട്ട ഈ നൂതന ആശയം 1960-കളില്‍ പോള്‍ ഡവിഡോഫ് (ജമൌഹ ഉമ്ശറീളള) ആണ് അവതരിപ്പിച്ചത്. ഈ അസൂത്രണ സമീപനത്തില്‍ ഒരു പ്രത്യേക ശ്രേണിയോ നിശ്ചിത തലങ്ങളോ നിര്‍ണയിച്ചിട്ടില്ലെങ്കിലും സാധാരണയായി രണ്ട് തലങ്ങളിലാണ് പ്രവര്‍ത്തനങ്ങള്‍ നടത്താറുള്ളത്. ഒന്നാമതായി ഒരു ചെറിയ പ്രദേശത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കത്തക്ക നിലയില്‍ പ്രാദേശിക തലത്തിലും രണ്ടാമതായി ഇത്തരം ചെറിയ പ്രദേശങ്ങളെ സംയോജിപ്പിച്ചുകൊണ്ട് വലിയ മേഖലയെന്ന നിലയിലും.
   ഢക. നഗരാസൂത്രണ സിദ്ധാന്തങ്ങള്‍ (ഠവലീൃശല ീള ൌൃയമി ൃൌരൌൃല). നഗരങ്ങള്‍ അവയുടെ ഭൌതികഘടനയിലും ജനതയുടെ സ്വഭാവത്തിലും ഒക്കെ ഏറെ വൈവിധ്യങ്ങള്‍ പുലര്‍ത്തുന്നുവെങ്കിലും അവ സാമൂഹിക പെരുമാറ്റത്തിന്റെ (ടീരശമഹ യലവമ്ശീൌൃ) ഒരു യൂണിറ്റായി വര്‍ത്തിക്കുന്നു. കൂടാതെ ഒരു കേന്ദ്ര വ്യാപാര മേഖലയെ ആധാരമാക്കി വര്‍ത്തിക്കുന്ന ഏകമാന സ്വഭാവമുള്ള വിവിധ മേഖലകളുടെ ഒരു കൂട്ടമായും നഗരം വര്‍ത്തിക്കുന്നു. ഇത്തരത്തിലുള്ള നഗര ഘടനയെ വിശദമാക്കുന്ന ചില സിദ്ധാന്തങ്ങള്‍ താഴെ കൊടുക്കുന്നു. 
  ഏകകേന്ദ്ര മേഖലാ സിദ്ധാന്തം (ഇീിരലിൃശര ദീില ഠവല്യീൃ). മുന്‍കാലങ്ങളില്‍ സാമ്പത്തിക ശാസ്ത്രജ്ഞര്‍ ബര്‍ഗസ് ഡയഗ്രം (ആൌൃഴല റശമഴൃമാ) ഉപയോഗിച്ചാണ് മിക്കപ്പോഴും സ്ഥല വിനിയോഗത്തില്‍ വിപണനശക്തികളുടെ സ്വാധീനത്തെ വിലയിരുത്തിയിരുന്നത്. 1920-കളുടെ തുടക്കത്തില്‍ നഗരങ്ങളിലെ പരിസ്ഥിതിപ്രക്രിയകള്‍ വിശദീകരിക്കുന്നതിനായി ബര്‍ഗസ്  വികസിപ്പിച്ചെടുത്ത ഈ സിദ്ധാന്തത്തില്‍ നഗരത്തെ അഞ്ച് മേഖലകളായി തിരിക്കുന്നു. കേന്ദ്രവ്യാപാര മേഖല, പരിവര്‍ത്തന മേഖല, കുറഞ്ഞ വരുമാനക്കാരുടെ അധിവാസ മേഖല, കൂടിയ വരുമാനക്കാരുടെ അധിവാസ മേഖല, കമ്യൂട്ടര്‍ മേഖല എന്നിവയാണ് അവ.
  സെക്ടര്‍ സിദ്ധാന്തം. ഹോയ്ട് (ഒീ്യ) അവതരിപ്പിച്ച സിദ്ധാന്തമാണ് ഇത്. ഇതനുസരിച്ച് താരതമ്യേന സമാന ഉപയോഗങ്ങളുള്ള മേഖലകള്‍ ഗതാഗതസൌകര്യങ്ങളുടെ വളര്‍ച്ചയ്ക്കൊപ്പം നഗരകേന്ദ്രത്തിനു പുറത്തേക്ക് വികസിച്ചുകൊണ്ടിരിക്കുന്നു. അനുയോജ്യമായ സ്ഥലവിനിയോഗമുള്ള പ്രദേശങ്ങള്‍ തൊട്ടുകിടക്കും; അല്ലാത്തവ അകറ്റപ്പെടും. വരുമാനത്തിന്റെയും സാമൂഹിക നിലവാരത്തിന്റെയും അടിസ്ഥാനത്തില്‍ അധിവാസമേഖലകള്‍ വേര്‍തിരിക്കപ്പെടുന്ന പ്രവണത ഉണ്ടാവുകയും അവ വ്യത്യസ്ത ഭാഗങ്ങളിലും വ്യത്യസ്ത ദിശകളിലും വികസിച്ചുവരികയും ചെയ്യും. ഉയര്‍ന്ന വരുമാനക്കാര്‍ നഗരത്തിന്റെ ഉള്‍ഭാഗങ്ങളിലുള്ള സ്ഥലങ്ങള്‍ വിട്ടുപോകുമ്പോള്‍ അവിടെ താഴ്ന്ന വരുമാനക്കാര്‍ കയറിപ്പറ്റുന്നു. കേന്ദ്ര വ്യാപാരമേഖല, ഉത്പാദനവും സംഭരണവും നടക്കുന്ന മേഖല, താഴ്ന്ന വരുമാനക്കാരുടെ അധിവാസമേഖല, ഇടത്തരക്കാരുടെ അധിവാസമേഖല, ഉയര്‍ന്ന വരുമാനക്കാരുടെ അധിവാസമേഖല എന്നിവയാണ് വിവിധ മേഖലകള്‍.
  ബഹുകേന്ദ്ര സിദ്ധാന്തം (ങൌഹശുേഹല ചൌരഹലശ ഠവല്യീൃ). ഒരു കേന്ദ്രബിന്ദുവില്‍നിന്ന് നഗരം വളരുന്നു എന്ന ധാരണയിലധിഷ്ഠിതമായ നഗരവളര്‍ച്ചാ സിദ്ധാന്തത്തില്‍നിന്നു വ്യത്യസ്തമാണ് യു.എസ്സിലെ ഹാരിസും (ഒമൃൃശ) ഉള്‍മാനും (ഡഹഹാമി) ചേര്‍ന്ന് ആവിഷ്കരിച്ച ബഹുകേന്ദ്ര സിദ്ധാന്തം. വ്യത്യസ്ത കേന്ദ്രങ്ങളില്‍നിന്നാണ് നഗരം വളരുന്നതെന്നാണ് ഈ സിദ്ധാന്തത്തിന്റെ അടിസ്ഥാനം. ഒടുവില്‍ പാര്‍പ്പിടസമുച്ചയങ്ങളും ഗതാഗതസൌകര്യങ്ങളും എല്ലാം ചേര്‍ന്ന് ഒറ്റ നഗരമായിത്തീരുകയാണ്. കേന്ദ്ര വ്യാപാര മേഖലകള്‍, ലഘു ഉത്പാദന മേഖലകള്‍, താഴ്ന്ന നിലവാരത്തിലുള്ള പാര്‍പ്പിടമേഖല, ഇടത്തരക്കാരുടെ പാര്‍പ്പിടമേഖല, ഉയര്‍ന്ന വരുമാനക്കാരുടെ പാര്‍പ്പിടമേഖല, ഭീമന്‍ ഉത്പാദനമേഖല, ചുറ്റുമുള്ള വ്യാപാരമേഖലകള്‍, വാസയോഗ്യമായ പട്ടണപ്രാന്തം, വ്യാവസായിക പട്ടണപ്രാന്തം എന്നിവയാണ് വിവിധ കേന്ദ്രങ്ങള്‍. നഗരപ്രദേശവിനിയോഗത്തിന്റെ ക്രമീകരണം സംബന്ധിച്ച രീതിയിലുള്ള സൈദ്ധാന്തിക വിശദീകരണങ്ങള്‍ ഇത്തരം വ്യവസ്ഥകള്‍ രൂപപ്പെടുന്നതില്‍ സാമ്പത്തിക ശക്തികളുടെ സ്വാധീനം മനസ്സിലാക്കുന്നതിന് സഹായിക്കുന്നു.
   ഢകക. ആസൂത്രണ മാതൃകകള്‍ (കറലമഹ ീള ുഹമിിശിഴ) 
  പൂന്തോട്ട നഗരം (ഏമൃറലി രശ്യ). പൂന്തോട്ട നഗരങ്ങളുടെ  പിതാവായ എബനസ്സര്‍ ഹോവാര്‍ഡിനെ (ഋയലില്വലൃ ഒീംമൃറ) അനുകൂലിച്ചുകൊണ്ട് 'പൂന്തോട്ട നഗരസമിതി' (ഏമൃറലി രശ്യ അീരശമശീിേ) ഈ ആശയം നിര്‍വചിച്ചത് 1919-ലാണ്. അതിന്‍ പ്രകാരം ആരോഗ്യകരമായ ജീവിതം, വ്യവസായം എന്നിവയ്ക്ക് ഉതകുന്ന വിധത്തിലും സമ്പൂര്‍ണമായ ഒരു സാമൂഹ്യജീവിതം സാധ്യമാകുന്ന വലുപ്പത്തിലും (അതിലൊട്ടും കൂടാതെ) ഗ്രാമങ്ങളാല്‍ ചുറ്റപ്പെട്ടുള്ള ഒരു നഗരമാണ് പൂന്തോട്ട നഗരം. ഇതിലെ മുഴുവന്‍ സ്ഥലവും പൊതു ഉടമസ്ഥതയിലുള്ളതോ സാമൂഹ്യസ്വത്തോ ആയി കണക്കാക്കാം. ജനസംഖ്യ മുപ്പതിനായിരമോ അതിലേറെയോ ആകാം. മധ്യത്തില്‍ ഒരു ഉദ്യാനവും അതില്‍ പൊതുകെട്ടിടങ്ങളും ചുറ്റുമായി വ്യാപാരത്തെരുവുകളും ഉണ്ടായിരിക്കും. അവിടെനിന്ന് എല്ലാ ദിക്കിലേക്കും വ്യാപിച്ചുകിടക്കുന്ന സാന്ദ്രത

കുറഞ്ഞ വാസസ്ഥലങ്ങള്‍ ഉണ്ടാകും. നഗരത്തിന്റെ ബാഹ്യവൃത്തത്തില്‍ സ്ഥിതിചെയ്യുന്ന വ്യവസായശാലകളെ ചുറ്റി സ്ഥിരമായ ഒരു പച്ചപ്പിന്റെ വലയം (ഗ്രീന്‍ ബെല്‍റ്റ്) വേണം.

  ഏകകേന്ദ്രനഗരം (ഇീിരലിൃശര രശ്യ). ലെ കോര്‍ബസിയേ  1922-ല്‍ 3,00,000 ജനങ്ങള്‍ വസിക്കുന്ന 'നാളത്തെ സിറ്റി' എന്ന ആശയം മുന്നോട്ടുവച്ചു. ഈ ആശയപ്രകാരമുള്ള നഗരത്തിന് പ്രൌഢിയേറിയ അംബരചുംബികളായ നിര്‍മിതികളും വിശാലവും വൃത്തിയേറിയതുമായ തുറസ്സായ സ്ഥലങ്ങളുമുണ്ടായിരിക്കും എന്നത് എടുത്തു പറയാവുന്ന സവിശേഷതയാണ്. ഒരു ഏക്കറില്‍ 1200 ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതും എന്നാല്‍ ഭൂതലത്തിന്റെ 5% മാത്രം ഉപയോഗിക്കുന്നതുമായ 60 നില ഓഫീസ് കെട്ടിടങ്ങളായിരിക്കും നഗര ഹൃദയത്തില്‍. റോഡ്, റെയില്‍ ഗതാഗതമാര്‍ഗങ്ങളും സജീവമായിരിക്കും. വാസകേന്ദ്രങ്ങളില്‍ വിദ്യാലയങ്ങള്‍, വ്യാപാരകേന്ദ്രങ്ങള്‍, വിനോദകേന്ദ്രങ്ങള്‍ എന്നിവ ഉണ്ടായിരിക്കും.
  അയല്‍വക്ക സിദ്ധാന്തം (ചലശഴവയീൌൃവീീറ രീിരലു). ലെവിസ് മംഫോര്‍ഡ് (ഘലംശ ങൌാളീൃറ)  ആണ് ഈ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്. ദ് കള്‍ച്ചര്‍ ഒഫ് സിറ്റീസ് (1938) എന്ന പുസ്തകത്തിലാണ് ഇദ്ദേഹം അയല്‍വക്ക സിദ്ധാന്തം അവതരിപ്പിച്ചത്. 
  ഒരു കൂട്ടം സാമൂഹ്യബന്ധങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്  ഒരു അയല്‍വക്ക യൂണിറ്റ് നിര്‍ണയിക്കുന്നത്. കുട്ടികളുടെ സൌകര്യവുമായി ബന്ധപ്പെടുത്തിയാണ് ഈ സിദ്ധാന്തം ആവിഷ്കരിച്ചിട്ടുള്ളത്. കുട്ടികളുടെ പ്രവര്‍ത്തനങ്ങളിലേറെയും കേന്ദ്രീകരിക്കപ്പെടുന്നത് സ്കൂളിലും കളിസ്ഥലങ്ങളിലും ആയതിനാല്‍ അവിടെനിന്ന് ഏറ്റവും അകലെ വീടുള്ള കുട്ടിയുടെ കാല്‍നടയാത്രാദൂരം കണക്കാക്കിയാകും അയല്‍വക്ക യൂണിറ്റുകളുടെ വലുപ്പം നിര്‍ണയിക്കുന്നത്.
   ഢകകക. നഗരങ്ങളുടെ സ്ഥാനനിര്‍ണയം. സ്ഥലത്തിന്റെ ഭൌതികസ്വഭാവങ്ങള്‍ നിര്‍ദിഷ്ട നഗരത്തിന്റെ സ്ഥലം നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നു. സ്ഥാന നിര്‍ണയം നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ് : 1. പ്രകൃതിവിഭവങ്ങളുടെ ലഭ്യത 2. ജലം, വൈദ്യുതി, വാര്‍ത്താവിനിമയ ബന്ധങ്ങള്‍ എന്നിവയുടെ ലഭ്യത 3. കാലാവസ്ഥ 4. സ്ഥലത്തിന്റെ കിടപ്പ് 5. ചുറ്റുമുള്ള സ്ഥലത്തിന്റെ വികസനം 6. മാലിന്യനിര്‍മാര്‍ജന സൌകര്യങ്ങള്‍ 7. ദുരന്ത സാധ്യതകള്‍ 8. മരങ്ങളുടെ സാന്നിധ്യം 9. അരുവി, നദി, കായല്‍ എന്നിവയുടെയും മറ്റും സ്ഥാനം. നഗരത്തിന് കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയുകയും വിവിധ സൌകര്യങ്ങള്‍ക്കായുള്ള ചെലവുകള്‍ ഗണ്യമായി കുറയ്ക്കാന്‍ കഴിയുകയും ചെയ്യും എന്ന് ഉറപ്പുവരുത്തിയിട്ടാണ് ഭൌതിക ഘടനകള്‍ പരിശോധിച്ചതിനുശേഷം സ്ഥലത്തിന്റെ അന്തിമ തിരഞ്ഞെടുപ്പ് നടത്തുന്നത്. 
   കത. ആസൂത്രണരേഖ (ഉല്ലഹീുാലി ുഹമി). ഒരു പ്രദേശത്തിന്റെ ഭാവിവികസനത്തിനുള്ള രൂപരേഖയാണ് ആസൂത്രണരേഖ. അത് തയ്യാറാക്കുന്നത് ഒരു പ്ളാനിങ് അതോറിറ്റിയാണ്. വികസനത്തെയും സാമൂഹ്യ-സാമ്പത്തിക ലക്ഷ്യങ്ങളെയും കൂട്ടിയിണക്കുന്ന കണ്ണിയാണ് ഇത്. മാസ്റ്റര്‍ പ്ളാനുകള്‍, ഡെവലപ്മെന്റ് പ്ളാനുകള്‍, ജനറല്‍ പ്ളാനുകള്‍, സ്റ്റ്രക്ചര്‍ പ്ളാനുകള്‍ എന്നിങ്ങനെയുള്ള ആസൂത്രണ സമീപനത്തിനും രീതിക്കുമനുസരിച്ച് വിവിധ പേരുകളില്‍ അറിയപ്പെടുന്ന ഈ ആസൂത്രണ രേഖകള്‍ മഹാനഗരം, പട്ടണം, ഗ്രാമം, ചെറിയ പ്രദേശങ്ങള്‍, വലിയ മേഖലകള്‍ എന്നിങ്ങനെ വിവിധ തലങ്ങളില്‍ തയ്യാറാക്കാറുണ്ട്. രണ്ട് തത്ത്വങ്ങളിലധിഷ്ഠിതമായാണ് ഒരു പദ്ധതി തയ്യാറാക്കുന്നത്. 

1. മറ്റു പഠനമേഖലകളില്‍നിന്ന് സ്വീകരിക്കുന്ന തത്ത്വങ്ങള്‍,

2. നിലനില്ക്കുന്ന അധിവാസകേന്ദ്രങ്ങളുടെ നിരീക്ഷണത്തിലൂടെ എത്തിച്ചേരുന്ന നിഗമനങ്ങള്‍.

  ആസൂത്രണരേഖ തയ്യാറാക്കുന്നതിലെ പ്രധാന ഘട്ടങ്ങളാണ് 1. വസ്തുതാ സമാഹരണം 2. വസ്തുതകളുടെ അപഗ്രഥനം 3. വികസന സാധ്യതകളും പ്രശ്നങ്ങളും കണ്ടെത്തല്‍ 4. ഭാവിയിലെ ആവശ്യങ്ങള്‍ കണ്ടെത്തല്‍ 5. ലക്ഷ്യങ്ങള്‍ നിശ്ചയിക്കല്‍ 6. വികസന നയങ്ങളും തന്ത്രങ്ങളും തീരുമാനിക്കല്‍ 7. നിര്‍ദേശങ്ങളും ശുപാര്‍ശകളും തയ്യാറാക്കല്‍ 8. മുന്‍ഗണനാ ക്രമീകരണം 9. വിഭവ സമാഹരണം 10. വികസന ചട്ടങ്ങളും നിയന്ത്രണങ്ങളും തയ്യാറാക്കല്‍ എന്നിവ.
   ത. നഗരാസൂത്രണം ഇന്ത്യയില്‍. നഗരാസൂത്രണത്തില്‍ ഇന്ത്യക്ക് നീണ്ട ഒരു പാരമ്പര്യമുണ്ട്. സിന്ധുനദീതട സംസ്കാരത്തിന്റെ ഭാഗമായിരുന്ന മോഹന്‍ജൊദരൊ, ഹാരപ്പ എന്നിവ പുരാതന കാലത്തെ ആസൂത്രണം ചെയ്ത നഗരങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്. ഇഷ്ടിക പാകിയ വീഥികളും അവയ്ക്കിരുവശവും പാര്‍പ്പിടങ്ങളും പൊതു കുളങ്ങളും എല്ലാം ചേര്‍ന്ന സംവിധാനമായിരുന്നു ഈ നഗരങ്ങള്‍.
  വൈദിക കാലഘട്ടത്തില്‍ നഗരാസൂത്രണത്തെ സംബന്ധിച്ച നിരവധി ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടു. മാനസാരം, മായാമതം, വിശ്വകര്‍മ വാസ്തുശാസ്ത്രം എന്നിവ ഉദാഹരണങ്ങളാണ്. കൌടില്യന്റെ അര്‍ഥശാസ്ത്രത്തിലും (ബി.സി. 3-ാം ശ.) നഗരാസൂത്രണം സംബന്ധിച്ച നിര്‍ദേശങ്ങള്‍ കാണാം. ഗ്രാമങ്ങളെ അവയുടെ ആകൃതി, തെരുവുസംവിധാനം, ക്ഷേത്രസംവിധാനം എന്നിവയ്ക്കനുസരിച്ച് പല രീതിയില്‍ വര്‍ഗീകരിച്ചിരുന്നു എന്നാണ് ഇവയില്‍നിന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നത്. ദണ്ഡക, സര്‍വതോഭദ്ര, നന്ദ്യാവര്‍ത്ത, പദ്മക, സ്വസ്തിക, പ്രസ്താര, കാര്‍മുഖ, ചതുര്‍മുഖ തുടങ്ങിയ വര്‍ഗീകരണങ്ങളെക്കുറിച്ച് മാനസാരം ചര്‍ച്ചചെയ്യുന്നു. വടക്കേ ഇന്ത്യയില്‍ ഇടക്കിടെ വടക്കുപടിഞ്ഞാറുനിന്നുള്ള കടന്നുകയറ്റം ഉണ്ടായതിന്റെ ഫലമായി ഇന്തോ ആര്യന്‍ പാരമ്പര്യത്തിലെ ചില നഗരങ്ങള്‍ നശിപ്പിക്കപ്പെടുകയും ചിലത് നിര്‍മിക്കപ്പെടുകയും ചെയ്തു. ഈ കാലഘട്ടത്തില്‍ നഗരവികസനം മുഖ്യമായും കേന്ദ്രീകരിച്ചിരുന്നത് കോട്ടകെട്ടിയുറപ്പിച്ച തലസ്ഥാനനഗരങ്ങള്‍ സ്ഥാപിക്കുന്നതിലായിരുന്നു. ആക്രമിച്ചു കീഴടക്കാന്‍ പ്രയാസമേറിയ കോട്ടകള്‍ ഭരണാധികാരികളുടെയും ജനങ്ങളുടെയും ജീവനും സ്വത്തിനും സംരക്ഷണം നല്കി.
  മുഗള്‍ ഭരണകാലത്ത് നഗരവികസനം തലസ്ഥാനങ്ങളില്‍ മാത്രം ഒതുങ്ങിനിന്നില്ല. അകലെയുള്ള ഗ്രാമങ്ങള്‍, വ്യാപാരകേന്ദ്രങ്ങള്‍, സൈനിക സുരക്ഷാ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെല്ലാം വികസനം സാധ്യമായി. ഷാജഹാന്‍ പണികഴിപ്പിച്ച ഷാജഹാനാബാദ് (ഇപ്പോള്‍ ഡല്‍ഹി), രാജാ സവായ് ജയ്സിങ് പണികഴിപ്പിച്ച ജയ്പൂര്‍ എന്നിവ അക്കാലത്തെ നഗരങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്.
  ന്യൂഡല്‍ഹി, ബോംബെ, മദ്രാസ്, അലാഹാബാദ്, ലാഹോര്‍, നാഗ്പൂര്‍ തുടങ്ങിയ പ്രവിശ്യാ തലസ്ഥാനങ്ങള്‍, തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സൈനിക നഗരങ്ങള്‍, സുഖവാസ നഗരങ്ങള്‍ (സിംല, നൈനിറ്റാള്‍, ഊട്ടി), തുടങ്ങിയവ ബ്രിട്ടിഷ് ഭരണകാലത്തെ നഗരാസൂത്രണത്തിന് ഉദാഹരണങ്ങളാണ്.
  ഇന്ത്യയിലെ ആധുനിക നഗരാസൂത്രണം. ഇന്ത്യയില്‍ ആധുനിക നഗരാസൂത്രണത്തിനുള്ള ശ്രമം ആരംഭിച്ചത് 1864-ലാണ് എന്നു പറയാം. 1859-ല്‍ ബ്രിട്ടിഷ് പാര്‍ലമെന്റ് ഏര്‍പ്പെടുത്തിയ റോയല്‍ ശുചിത്വ കമ്മീഷന്റെ (ഞ്യീമഹ ടമിശമ്യൃേ ഇീാാശശീിൈ) നിര്‍ദേശപ്രകാരം 1864-ല്‍ മദ്രാസ്, ബംഗാള്‍, ബോംബെ എന്നീ മൂന്ന് പ്രസിഡന്‍സികളില്‍ ശുചിത്വ കമ്മീഷനെ നിയമിച്ചു. 1898-ല്‍ ബോംബെയിലും തുടര്‍ന്ന് ആഗ്ര, കാണ്‍പൂര്‍, നാഗ്പൂര്‍, ഡല്‍ഹി, കല്‍ക്കട്ട തുടങ്ങിയ നഗരങ്ങളിലും നഗര വികസന ട്രസ്റ്റ് രൂപീകരിക്കപ്പെട്ടു. 1909-ലെ ബ്രിട്ടിഷ് ടൌണ്‍ പ്ളാനിങ് ആക്റ്റിന്റെ ചുവടുപിടിച്ച് തയ്യാറാക്കിയ 1915-ലെ ബോംബെ ടൌണ്‍ പ്ളാനിങ് ആക്റ്റ്, 1919-ലെ യു.പി. ടൌണ്‍ ഇംപ്രൂവ്മെന്റ് ആക്റ്റ്, 1920-ലെ മദ്രാസ് ടൌണ്‍ പ്ളാനിങ് ആക്റ്റ് തുടങ്ങിയവയിലൂടെ നഗരാസൂത്രണത്തിന് നിയമസാധുത ലഭ്യമായിതുടങ്ങി. 
   1914-ല്‍ പെന്റ്ലന്‍ഡ് പ്രഭുവിന്റെ (ഘീൃറ ജലിഹേമിറ) ക്ഷണം സ്വീകരിച്ച് ഇന്ത്യയിലെത്തിയ പാട്രിക് ഗഡസ്സ് (ജമൃശരസ ഏലററല) മദ്രാസ് സിറ്റിയുടെയും മദ്രാസ് പ്രസിഡന്‍സിയിലെ മറ്റു പ്രധാന പട്ടണങ്ങളുടെയും പ്രശ്നങ്ങളെക്കുറിച്ച് പഠനം നടത്തുകയും അതിനെക്കുറിച്ചുള്ള പ്രഭാഷണങ്ങളും പ്രദര്‍ശനങ്ങളും സംഘടിപ്പിക്കുകയും ചെയ്തു. ഇന്ത്യയില്‍ ആധുനിക നഗരാസൂത്രണത്തിനു തുടക്കം കുറിച്ച സംഭവമായിരുന്നു ഇത്. ഗഡസ്സും ലാന്‍ചസ്റ്ററും (ഒ.ഢ. ഘമിരവലലൃെേ) ചേര്‍ന്നാണ് 1920-ല്‍ മദ്രാസ്  ടൌണ്‍ പ്ളാനിങ് ആക്റ്റ് പുറപ്പെടുവിക്കാന്‍ മദ്രാസ് ഗവണ്മെന്റില്‍ പ്രേരണ ചെലുത്തിയത്. ടൌണ്‍ പ്ളാനിങ് ആക്റ്റുകള്‍ രൂപീകരിക്കപ്പെട്ടതോടെ  ഇന്ത്യയിലെ മിക്ക നഗരങ്ങളിലും സംസ്ഥാന ഗവണ്മെന്റുകളുടെ  സഹായത്തോടെ തദ്ദേശസ്ഥാപനങ്ങള്‍ വികസനപദ്ധതികള്‍ രൂപീകരിച്ചുതുടങ്ങി. ബോംബെ, പൂനെ, ഹൈദരാബാദ്, നാഗ്പൂര്‍, കാണ്‍പൂര്‍ മുതലായ നഗരങ്ങളിലെല്ലാം ഇതിന്റെ ഗുണഫലങ്ങള്‍ ലഭിച്ചു.
  ലോകയുദ്ധകാലഘട്ടത്തിനുശേഷം നഗരാസൂത്രണ പ്രവര്‍ത്തനങ്ങള്‍ വിശാലമായി. സ്ഥലം വിട്ടുപോന്നവരുടെ പുനരധിവാസത്തിന്റെ ആവശ്യകത, വ്യവസായവത്കരണം, വന്‍തോതില്‍ നഗരങ്ങളിലേക്കുള്ള കുടിയേറ്റം തുടങ്ങിയവയെല്ലാം സ്വയംപര്യാപ്തമായ ഒട്ടേറെ നഗരങ്ങള്‍ സ്ഥാപിക്കപ്പെടാന്‍ കാരണമായി. അഭയാര്‍ഥികളുടെ നഗരമായ നിലോഖേരി (ചശഹീസവലൃശ), ഫരീദാബാദ്; വ്യവസായ നഗരങ്ങളായ  ഭീലായ്, റൂര്‍ക്കേല, ദുര്‍ഗാപൂര്‍, സിന്ദ്രി; വന്‍നഗരങ്ങളായ ബോംബെ, കല്‍ക്കട്ട തുടങ്ങിയവയെല്ലാം ഇങ്ങനെ നിര്‍മിക്കപ്പെട്ടവയാണ്. ഇതിനുപുറമേ പുതുതായി രൂപംകൊള്ളുന്ന സംസ്ഥാനങ്ങള്‍ക്കുവേണ്ടി തലസ്ഥാന നഗരികളും വികസിപ്പിച്ചെടുത്തു. ഭൂവനേശ്വര്‍, ചണ്ഡിഗഢ്, ഗാന്ധിനഗര്‍ തുടങ്ങിയ തലസ്ഥാന നഗരങ്ങള്‍ ഉദാഹരണങ്ങളാണ്. 
  നഗരാസൂത്രണത്തിന്റെ ഭരണസംവിധാനം. ഇന്ത്യയില്‍ നഗരാസൂത്രണം ഒരു സംസ്ഥാന വിഷയമായതിനാല്‍ ഓരോ സംസ്ഥാനവും കേന്ദ്രഭരണപ്രദേശവും തനതായ നഗര-ഗ്രാമാസൂത്രണ വികസന നയങ്ങള്‍ രൂപീകരിക്കുന്നു. നഗര-ഗ്രാമാസൂത്രണ വികസനത്തിന്റെ കേന്ദ്ര സമിതി (മുലഃ യീറ്യ) ആയ ടൌണ്‍ ആന്‍ഡ് കണ്‍ട്രി പ്ളാനിങ് ഓര്‍ഗനൈസേഷന്‍ (ഠഇജഛ) തയ്യാറാക്കിയിട്ടുള്ള മാതൃകാ നിയമം സംസ്ഥാനങ്ങളുടെ നയരൂപീകരണത്തിന് മാര്‍ഗരേഖയായി വര്‍ത്തിക്കുന്നു. 
  കേന്ദ്രത്തില്‍ നഗരകാര്യ-തൊഴില്‍ മന്ത്രാലയവും ദേശീയ ആസൂത്രണ കമ്മീഷന്റെ നഗര വികസന വിഭാഗവുമാണ് പ്രധാനമായും നഗരാസൂത്രണ വികസന വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ടൌണ്‍ ആന്‍ഡ് കണ്‍ട്രി പ്ളാനിങ് ഓര്‍ഗനൈസേഷന്‍, ഹൌസിങ് ആന്‍ഡ് അര്‍ബന്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (ഒഡഉഇഛ) തുടങ്ങിയ സ്ഥാപനങ്ങള്‍ കേന്ദ്രസര്‍ക്കാരിന് ആവശ്യമായ സാങ്കേതിക സഹായങ്ങള്‍ നല്കുന്നു. ദേശീയതലത്തില്‍ ആവശ്യമായ നയരൂപീകരണം, പദ്ധതിവിഹിതം അനുവദിക്കുന്നതു സംബന്ധിച്ച തീരുമാനങ്ങള്‍, കേന്ദ്രാവിഷ്കൃത പദ്ധതികളുടെ അവലോകനം, അന്തര്‍സംസ്ഥാന പദ്ധതികളുടെ രൂപീകരണം, നൂതനാശയങ്ങളും സങ്കേതങ്ങളും വ്യാപിപ്പിക്കുകവഴി കൂടുതല്‍ ഫലവത്തായ ആസൂത്രണസമീപനങ്ങളും രീതികളും പ്രയോഗത്തില്‍ വരുത്തല്‍ എന്നിവയാണ് കേന്ദ്രതലത്തിലെ പ്രധാന പ്രവര്‍ത്തനങ്ങള്‍. സംസ്ഥാനതലത്തില്‍ നഗര-ഗ്രാമാസൂത്രണ നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് ആസൂത്രണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പ്രാദേശിക-ജില്ലാ-സംസ്ഥാന വികസന രൂപരേഖകള്‍ തയ്യാറാക്കുക, ആക്ഷന്‍ ഏരിയാ പ്ളാന്‍ ആവിഷ്കരിക്കുക, കേന്ദ്ര-സംസ്ഥാന പദ്ധതികള്‍ നടപ്പിലാക്കുക, സംസ്ഥാനതലത്തില്‍ നയങ്ങളും തന്ത്രങ്ങളും രൂപീകരിക്കുക എന്നിവയാണ് സംസ്ഥാന നഗര-ഗ്രാമാസൂത്രണ വകുപ്പുകളുടെ ചുമതലയില്‍പ്പെടുന്ന പ്രധാന വിഷയങ്ങള്‍.
  പ്രാദേശിക തലത്തില്‍ അതത് പ്രാദേശിക ഭരണകൂടങ്ങള്‍ക്കോ വികസന അതോറിറ്റികള്‍ക്കോ ആണ് പ്രദേശത്തിന്റെ ആസൂത്രിത വികസനത്തിന്റെ ചുമതല.
  ബഹുതല ആസൂത്രണം ഇന്ത്യയില്‍. ആസൂത്രണത്തിന്റെ ഓരോ ഘട്ടത്തിലും ശരിയായ തീരുമാനങ്ങളെടുക്കണമെങ്കില്‍ അതിന് തൊട്ടുതാഴെയും മുകളിലുമുള്ള ഘട്ടത്തിലെ ആവശ്യങ്ങള്‍, പരിമിതികള്‍, പ്രവര്‍ത്തന രീതികള്‍ എന്നിവ പരിഗണിക്കേണ്ടതുണ്ട്. ഇത്തരം ഒരു സമീപനമാണ് ബഹുതല ആസൂത്രണത്തില്‍ സ്വീകരിച്ചിട്ടുള്ളത്. രണ്ട് തലങ്ങളില്‍ നിന്നുമുള്ള ശ്രമങ്ങള്‍ പിന്നീട് കോര്‍ത്തിണക്കുന്നു. ഇന്ത്യയെപ്പോലെ നാനാത്വമുള്ള രാജ്യത്ത് വളരെ ശക്തമായ ഒരു ബഹുതല ആസൂത്രണം ആവശ്യമാണ്.  
   1996 ആഗസ്റ്റില്‍ ഇന്ത്യാഗവണ്മെന്റിന്റെ നഗരകാര്യ-തൊഴില്‍ മന്ത്രാലയം പുറപ്പെടുവിച്ച ഡഉജഎക (ഡൃയമി ഉല്ലഹീുാലി ജഹമി എീൃാൌഹമശീിേ മിറ കാുഹലാലിമേശീിേ) എന്ന മാര്‍ഗനിര്‍ദേശ രേഖ ശ്രദ്ധേയമാണ്. ഇതുപ്രകാരമുള്ള ആസൂത്രണത്തില്‍ ദീര്‍ഘകാല പദ്ധതികളും ചെറിയ പ്രൊജക്റ്റുകളോ സ്കീമുകളോ ആക്കി തിരിച്ച ഹ്രസ്വകാല പദ്ധതികളും ഉണ്ട്. പദ്ധതികളുടെ നിയന്ത്രണം, പുനരവലോകനം എന്നിവ സംബന്ധിച്ച നിര്‍ദേശങ്ങളും മാര്‍ഗരേഖയുടെ ഭാഗമാണ്. 
  പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന നാല് ആസൂത്രണ പദ്ധതികളാണ് നിര്‍ദേശിച്ചിരിക്കുന്നത്. 
   പെഴ്സ്പെക്റ്റീവ് പ്ളാന്‍ (ജലൃുലരശ്േല ുഹമി). ഇത് ദീര്‍ഘകാലത്തേക്കുള്ള (20-25 വര്‍ഷം) ലിഖിതരേഖയാണ്. ഇതില്‍ ആവശ്യമായ മാപ്പുകള്‍, ഡയഗ്രങ്ങള്‍, ഗവണ്മെന്റിന്റെ ലക്ഷ്യങ്ങള്‍, തന്ത്രങ്ങള്‍, സ്ഥലസാമ്പത്തിക വികസനം എന്നിവയെല്ലാം ഉള്‍പ്പെടുന്നു.
  ഡെവലപ്മെന്റ് പ്ളാന്‍. പെഴ്സ്പെക്റ്റീവ് പ്ളാനിന്റെ  ചട്ടക്കൂടിനകത്തു വരുന്ന ഒരു ഹ്രസ്വകാല പദ്ധതിയാണിത്. തദ്ദേശസ്ഥാപനത്തിനും ഇതര വകുപ്പുകള്‍ക്കും പ്രദേശത്തിന്റെ സാമൂഹ്യ-സാമ്പത്തിക വികസനവും സ്ഥലപരമായ വികസനവും സാധ്യമാക്കുന്ന രീതിയില്‍ ഭൂവിനിയോഗവും വികസനവും നടപ്പാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ഇതില്‍ പ്രദാനം ചെയ്യുന്നു. 
  വാര്‍ഷിക പദ്ധതി. തദ്ദേശസ്ഥാപനങ്ങള്‍ അതത് സാമ്പത്തിക വര്‍ഷം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പുതിയതും നടന്നുവരുന്നതുമായ പദ്ധതികളുടെ വിശദവിവരങ്ങള്‍, അവയ്ക്കാവശ്യമായ വിഭവ സമാഹരണം എന്നിവ ഇതില്‍ ഉള്‍പ്പെടും.
  പദ്ധതിരേഖ.  എല്ലാ ഘടകസംവിധാനങ്ങളോടും കൂടിയുള്ള വിശദമായ പ്രവര്‍ത്തന ക്രമീകരണം, വികസനത്തിനാവശ്യമായ ചെലവുകള്‍, സാമ്പത്തിക സ്രോതസ്സ്, എന്നിവയെല്ലാം ഇതില്‍ അടങ്ങിയിരിക്കുന്നു.  
  വികസനരേഖ(ഉല്ലഹീുാലി ജഹമി)യുടെ ഉള്ളടക്കം. വികസന രേഖയില്‍ ഉള്‍പ്പെടുത്തിയിരിക്കേണ്ട പ്രധാന വിവരങ്ങള്‍ ഇവയാണ്. 
   ശ. നിലവിലെ അവസ്ഥയും വികസന പ്രശ്നങ്ങളും. ഇതില്‍ ഒരു പ്രദേശത്തിന്റെ ഭൌതികസ്വഭാവം, പ്രകൃതിവിഭവങ്ങള്‍, ഭൂമിശാസ്ത്രം, സാമ്പത്തിക അടിത്തറ, തൊഴില്‍, പാര്‍പ്പിടം, ഗതാഗതം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി എല്ലാ മേഖലയിലും നിലനില്ക്കുന്ന അവസ്ഥയും വികസനപ്രശ്നങ്ങളും വികസനത്തിനാവശ്യമായ ക്രമീകരണങ്ങളും ഉള്‍പ്പെടുത്തിയിരിക്കണം. 
   ശശ. ഭാവിയിലെ ആവശ്യങ്ങള്‍. പാര്‍പ്പിടം, വാണിജ്യം, വ്യവസായം, ഗതാഗതം, വാര്‍ത്താവിനിമയം തുടങ്ങി എല്ലാ മേഖലകളിലെയും ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കണം.
   ശശശ. വികസന ലക്ഷ്യങ്ങള്‍. ഓരോ മേഖലയുടെയും വികസനലക്ഷ്യങ്ങള്‍ ഇതില്‍ ഉള്‍പ്പെട്ടിരിക്കും.
   ശ്. വികസന നിര്‍ദേശങ്ങള്‍. സ്ഥലപരമായ വികസനം, ഗതാഗത ശൃംഖല, വാണിജ്യ വ്യവസായ കേന്ദ്രങ്ങള്‍, സേവനകേന്ദ്രങ്ങള്‍, പൊതു സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ വികസനം; ഭൂവിനിയോഗം; പുനര്‍വികസനം തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രധാന നിര്‍ദേശങ്ങള്‍ എല്ലാം ഇതില്‍ ഉള്‍പ്പെ

ടുത്തണം.

   ്. വിഭവ സമാഹരണം. സാമ്പത്തിമായും സ്ഥലപരമായും മനുഷ്യാധ്വാനസംബന്ധമായും ഉള്ള വിഭവ സമാഹരണനിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കണം.
   ്ശ. നടത്തിപ്പ്. ഇതില്‍ ഓരോ പദ്ധതിയുടെയും മുന്‍ഗണനാക്രമവും നടത്തിപ്പിന്റെ വിവിധ ഘട്ടങ്ങളും നിശ്ചയിക്കുന്നു.  അത്യാവശ്യമുള്ളവ,  ആവശ്യമായവ, സ്വീകാര്യമായവ, മാറ്റിവയ്ക്കാവുന്നവ എന്നിങ്ങനെയാണ് മുന്‍ഗണനാ ക്രമം നിശ്ചയിക്കുന്നത്. ഇതൊടൊപ്പം വിവിധ പദ്ധതികള്‍ നടപ്പിലാക്കാന്‍ ചുമതലപ്പെട്ട ഏജന്‍സികള്‍ ഏവയെന്നും നിര്‍ദേശിക്കുന്നു. കൂടാതെ വികസനരൂപരേഖയിലെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി വികസനത്തെ നയിക്കുന്നതിനുതകുന്ന വികസന നിയന്ത്രണങ്ങളും രൂപരേഖകളുടെ ഭാഗമാണ്.   
  നിരീക്ഷണവും പുനരവലോകനവും. പദ്ധതി ആരംഭിച്ച് മൂന്ന് വര്‍ഷം കഴിയുമ്പോള്‍ വികസന പ്രവര്‍ത്തനങ്ങള്‍ വിശകലനം ചെയ്യണം. വികസന രേഖയുടെ പരിശോധന, വിജയകരമായ നടത്തിപ്പ്, പരാജയങ്ങളും വൈരുധ്യങ്ങളും തിരിച്ചറിഞ്ഞുള്ള പരിഷ്കരണം, ലക്ഷ്യങ്ങള്‍, മുന്‍ഗണന എന്നിവയെല്ലാം പുനരവലോകനം ചെയ്യണം. ഇതെല്ലാം അടുത്ത ഘട്ടത്തിലേക്കുള്ള പദ്ധതിരേഖയുടെ രൂപീകരണത്തിന് സഹായകമാവും.
  ഇന്ത്യയിലെ ചില മികച്ച ആസൂത്രിത നഗരങ്ങള്‍. 
  ജയ്പൂര്‍. 1753-ലാണ് 'പിങ്ക് സിറ്റി'യായ ജയ്പൂര്‍ നിര്‍മിച്ചത്. വളരെ ശ്രദ്ധയോടെ ആസൂത്രണം ചെയ്തു നിര്‍മിച്ച ഒരു നഗരമാണിത്. വിശാലമായ സൌകര്യങ്ങള്‍, വളരെ മികച്ച പൊതുറോഡുകള്‍, മികവാര്‍ന്ന പൊതുകെട്ടിടങ്ങള്‍ എന്നിവയെല്ലാം ഈ നഗരത്തിന്റെ പ്രത്യേകതകളാണ്.
  ന്യൂഡല്‍ഹി. ഇന്ത്യയുടെ തലസ്ഥാനമായ ഈ നഗരം 1911-ല്‍ സര്‍ എഡ്വിന്‍ ലട്ട്യെന്‍സ് (ടശൃ ഋറംമൃറ ഘൌ്യലി), സര്‍ ഹെര്‍ബര്‍ട്ട് ബേക്കര്‍ (ടശൃ ഒലൃയലൃ ആമസലൃ) എന്നീ ബ്രിട്ടിഷ് വാസ്തുശില്പികള്‍  ആസൂത്രണം ചെയ്തതാണ്. ശ്രദ്ധാപൂര്‍വമായ നഗരാസൂത്രണത്തിന് ഉത്തമമാതൃകയാണ് ന്യൂഡല്‍ഹി നഗരം. 
  ചണ്ഡിഗഢ്. പ്രശസ്ത ആസൂത്രണ വിദഗ്ധനായ ഫ്രഞ്ച് ആര്‍ക്കിടെക്റ്റ് ലെ കൊര്‍ബസിയേ, ഇംഗ്ളീഷുകാരായ ജെയിന്‍ ഡ്രൂ (ഖമില ഉൃലം), മാക്സ്വെല്‍ ഫ്രൈ  (ങമഃംലഹഹ എൃ്യ), സംസ്ഥാന ചീഫ് എഞ്ചിനീയര്‍ പി.എല്‍. വര്‍മ എന്നിവര്‍ ചേര്‍ന്നാണ് ഈ നഗരം ആസൂത്രണം ചെയ്തത്.  5,00,000 ജനങ്ങളെ ഉള്‍ക്കൊള്ളാനാവുംവിധം മനുഷ്യശരീരംപോലെ സുബന്ധിതമായാണ് ഈ നഗരം രൂപകല്പന ചെയ്തിട്ടുള്ളത്. സെക്രട്ടറിയറ്റ്,  നിയമസഭ എന്നിവ തലയും തലച്ചോറും പോലെ വടക്കേ അറ്റത്തും വ്യവസായശാലകള്‍ കാലുകളെന്നപോലെ തെക്കേ അറ്റത്തും സിറ്റി സെന്റര്‍ ഹൃദയമെന്ന കണക്കെ നഗരമധ്യത്തിലുമാണ് നിര്‍മിച്ചി

രിക്കുന്നത്. നഗരവുമായി ബന്ധപ്പെട്ട വിവിധ വിനിമയ വ്യവസ്ഥകള്‍ (ഗതാഗതം, വാര്‍ത്താവിനിമയം തുടങ്ങിയവ) ധമനികളും

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍