This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ധര്‍മകീര്‍ത്തി (7-ാം ശ. ?)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ധര്‍മകീര്‍ത്തി (7-ാം ശ. ?)

സംസ്കൃത പണ്ഡിതനും കവിയും. ബുദ്ധമതവിശ്വാസിയും താര്‍ക്കികനും തത്ത്വചിന്തകനുമായിരുന്ന ഇദ്ദേഹം നളന്ദയിലെ ധനപാലന്റെ ആശ്രിതനായിരുന്നു. 7-ാം ശ.-ത്തിന്റെ പൂര്‍വാര്‍ധമാണ് ജീവിതകാലമെന്ന് അനുമാനിക്കുന്നു. കുമാരിലഭട്ടന്റെ സമകാലികനായിരുന്നു.

പ്രധാന കൃതികള്‍ പ്രമാണവാര്‍ത്തികം, പ്രമാണവിനിശ്ചയ, ഹേതുബിന്ദു, ന്യായബിന്ദു എന്നിവയാണ്. തിബത്തന്‍ ഭാഷയില്‍ നിന്ന് അനേകം കൃതികള്‍ ഇദ്ദേഹം പരിഭാഷപ്പെടുത്തിയിട്ടുമുണ്ട്. ഇദ്ദേഹത്തിന്റെ കൃതികളിലെ ശ്ളോകങ്ങള്‍ ധ്വന്യാലോകത്തില്‍ ആനന്ദവര്‍ധനന്‍ ഉദാഹരണ ശ്ളോകങ്ങളായി ഉദ്ധരിച്ചു കാണുന്നു. ബുദ്ധമത സിദ്ധാന്തങ്ങളില്‍ വിശ്വസിച്ചിരുന്ന ധര്‍മകീര്‍ത്തി അവയെ അടിസ്ഥാനമാക്കിയാണ് കൂടുതല്‍ ഗ്രന്ഥങ്ങളും രചിച്ചിരുന്നത്. ഉദ്യോതകരന്റെ ന്യായവാദങ്ങളെ ഖണ്ഡിച്ചുകൊണ്ട് ദിങ്നാഗന്‍ അവതരിപ്പിച്ച വാദങ്ങളെ ധര്‍മകീര്‍ത്തി ന്യായബിന്ദുവില്‍ സമര്‍ഥിക്കുന്നുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍