This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദോഡ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:31, 4 മാര്‍ച്ച് 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ദോഡ

ജമ്മു-കാശ്മീര്‍ സംസ്ഥാനത്തിലെ ഒരു ജില്ലയും അതിന്റെ ആസ്ഥാനവും. കാര്‍ഗില്‍ യുദ്ധകാലത്ത് വളരെയേറെ വാര്‍ത്താപ്രാധാന്യം നേടിയ പ്രദേശമാണ് ദോഡ. മുമ്പ് ഉധംപൂര്‍ ജില്ലയുടെ ഭാഗമായിരുന്നു ഈ പ്രദേശം. 1948-ല്‍ പുതിയ ജില്ലയായി മാറി. വിസ്തീര്‍ണം: 1,16,191 ച.കി.മീ.; ജനസംഖ്യ: 6,90,474 (2001); ജനസാന്ദ്രത: 59/ ച.കി.മീ. (2001); അതിരുകള്‍: വടക്ക് അനന്ത്നാഗ് ജില്ലയും ഉധംപൂര്‍ജില്ലയും, തെക്കുപടിഞ്ഞാറും തെക്കും ഉധംപൂര്‍ജില്ലയും ഹിമാചല്‍പ്രദേശും, കിഴക്കും തെക്കുകിഴക്കും ലേ ജില്ല.

നിമ്നതടങ്ങളും സമതലങ്ങളും ഉള്‍ക്കൊള്ളുന്ന മലമ്പ്രദേശമാണ് ദോഡ. ഈ ജില്ലയിലെ മിക്ക പര്‍വതശിഖരങ്ങള്‍ക്കും 3,400 മീറ്ററിലധികം ഉയരമുണ്ട്. ചന്ദ്രഭാഗ എന്നു വിളിക്കുന്ന ചിനാബ് ആണ് മുഖ്യ നദി. ജനങ്ങളുടെ അടിസ്ഥാന ഉപജീവനമാര്‍ഗം കാര്‍ഷികവൃത്തിയാണ്. നെല്ല്, ഗോതമ്പ്, ചോളം എന്നിവയാണ് ജില്ലയില്‍ പ്രധാനമായി കൃഷിചെയ്യുന്നത്. കുങ്കുമപ്പൂവിന്റെ ഉത്പാദനത്തിലും പ്രശസ്തമാണ് ദോഡ. ആടു വളര്‍ത്തലിനും ഉദ്യാനക്കൃഷിക്കും ജില്ലയില്‍ ഏറെ പ്രാധാന്യം ലഭിച്ചിരിക്കുന്നു. ഇന്ദ്രനീലം (Saphire) ഖനനം ചെയ്യപ്പെടുന്ന ചില ഖനികള്‍ ജില്ലയിലുണ്ട്. പച്ചക്കറികള്‍, വാല്‍നട്ട്, കുങ്കുമപ്പൂവ്, തേന്‍, കമ്പിളി, തടി എന്നിവ ജില്ലയിലെ മുഖ്യ കയറ്റുമതി ഉത്പന്നങ്ങളാണ്.

മുസ്ലിങ്ങള്‍ക്കാണ് ജില്ലാ ജനസംഖ്യയില്‍ ഭൂരിപക്ഷം. ഹിന്ദുക്കള്‍ രണ്ടാം സ്ഥാനത്ത് നില്ക്കുന്നു. ഉര്‍ദു, കാശ്മീരി, ഡോഗ്രി, ഹിന്ദി എന്നിവയാണ് ഇവിടത്തെ മുഖ്യ ഭാഷകള്‍. 2001-ലെ കണക്കനുസരിച്ച് 46.92% ആയിരുന്നു ജില്ലയിലെ സാക്ഷരതാ നിരക്ക്. മതിയായ ഗതാഗത സൌകര്യങ്ങളുടെ അഭാവം ദോഡ ജില്ലയുടെ സാമൂഹിക-സാമ്പത്തിക വികസനത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നു. റോഡ് ഗതാഗതത്തിന്റെ വികസനത്തിനായി നിരവധി പദ്ധതികള്‍ ജില്ലാ ഭരണകൂടം നടപ്പിലാക്കിവരുന്നുണ്ട്.

പട്നി ടോപ്, ഛോട്ടാ കാശ്മീര്‍, മുസ്ലിം തീര്‍ഥാടന കേന്ദ്രങ്ങളായ സിയഹത് ഫരിദ്-ഉല്‍-ദിന്‍ സാഹിബ്, അസ്രാരി-ഇ-ഷെറിഫ്, സിയാറത് ഗാന്‍ ദെര്‍ ഷാ, ഷെയ്ഖ് സൈന്‍-ഇന്‍-അബ്ദീന്‍ വാലി താമസിച്ചിരുന്നെന്ന് വിശ്വസിക്കപ്പെടുന്ന ബാന്‍ദര്‍ കോട് ഗുഹ, ഹൈന്ദവ തീര്‍ഥാടന കേന്ദ്രങ്ങളായ ത്രിസന്ധ്യ ദേവലായം, ബസാക് നാഗ്, സാര്‍തല്‍ ദേവീക്ഷേത്രം, വാസുകി നാഗ് ക്ഷേത്രങ്ങള്‍, ലിംഗ്വേശ്വര്‍ ക്ഷേത്രം തുടങ്ങിയ ആരാധനാലയങ്ങള്‍ ദോഡ ജില്ലയില്‍ സ്ഥിതിചെയ്യുന്നു. ശരത്കാലത്തിന്റെ ആരംഭത്തില്‍ നടക്കുന്ന 'മേളാപട്' (Melapat) ഉത്സവം പ്രസിദ്ധമാണ്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A6%E0%B5%8B%E0%B4%A1" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍