This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദെലോര്‍മ, ഫീലിബൈര്‍ (? - 1570)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദെലോര്‍മ, ഫീലിബൈര്‍ (? - 1570)

Delorme ,Philibert

ഫീലിബൈര്‍ ദെലോര്‍മ

ഫ്രഞ്ച് നവോത്ഥാന വാസ്തുശില്പി. 1510-നും 15-നും ഇടയ്ക്ക് ഫ്രാന്‍സിലെ ലിയോണ്‍സില്‍ ജനിച്ചു. ഇദ്ദേഹത്തിന്റെ ആദ്യകാല ജീവിതത്തെക്കുറിച്ചുള്ള അറിവ് പരിമിതമാണ്. 1533-36 കാലത്ത് റോമില്‍ താമസിച്ച് അവിടത്തെ പുരാവസ്തുക്കളെ സംബന്ധിച്ച പഠനം നടത്തി. ഫ്രാന്‍സില്‍ തിരിച്ചെത്തിയശേഷം 1536-ല്‍ ബ്രിട്ടണിയിലെ ധനകാര്യമന്ത്രിക്കുവേണ്ടി ലിയോണ്‍സില്‍ പണിത മന്ദിരമാണ് ദെലോര്‍മയുടെ പ്രഥമ വാസ്തുശില്പം. 1540-ല്‍ ബ്രിട്ടണി പ്രവിശ്യയിലെ പ്രധാന മന്ദിരങ്ങളുടെ സംരക്ഷണച്ചുമതല ഇദ്ദേഹത്തിനായിരുന്നു. രാജകുടുംബാംഗങ്ങള്‍ക്കും മറ്റു പ്രഭുക്കന്മാര്‍ക്കുമായി നിരവധി മന്ദിരങ്ങളും ഇദ്ദേഹം രൂപകല്പന ചെയ്തിട്ടുണ്ട്. ആനെറ്റിലെ രാജകൊട്ടാരം, സെയ്ന്റ് ഡെനിസില്‍ സ്ഥിതിചെയ്യുന്ന ഫ്രാന്‍സിസ് ക-ന്റെ ശവക്കല്ലറ, നോത്ര്ദാമിലെ സൗധം തുടങ്ങിയവ ഇദ്ദേഹത്തിന്റെ വാസ്തുശില്പ വൈദഗ്ധ്യത്തിനു നിദര്‍ശനങ്ങളാണ്. എന്നാല്‍ പില്ക്കാലത്ത് ഇവയില്‍ പലതും നശിപ്പിക്കപ്പെട്ടു. ചിത്രകാരന്മാര്‍ രേഖപ്പെടുത്തിയ പ്രമാണങ്ങളില്‍നിന്നു മാത്രമാണ് ദെലോര്‍മയെക്കുറിച്ച് പിന്നീടുള്ള തലമുറകള്‍ക്കു മനസ്സിലാക്കാന്‍ കഴിയുന്നത്.

ദെലോര്‍മയുടെ ഒരു വാസ്തുശില്പ രചന

1559-ല്‍ ഹെന്റി കക-ന്റെ മരണത്തോടെ രാജകുടുംബവുമായി ഉണ്ടായിരുന്ന ബന്ധം നഷ്ടമായ ഇദ്ദേഹം വാസ്തുശില്പങ്ങളെ സംബന്ധിക്കുന്ന ഗ്രന്ഥരചനയില്‍ വ്യാപൃതനായി. നാല് ഗ്രന്ഥങ്ങള്‍ പ്രകാശനം ചെയ്യപ്പെട്ടിട്ടുണ്ട്. ഫ്രാന്‍സില്‍ ക്ലാസ്സിക്കല്‍ വാസ്തുവിദ്യാ ശൈലി പ്രചരിപ്പിക്കുന്നതില്‍ വിജയം കൈവരിച്ച വ്യക്തികൂടിയാണ് ദെലോര്‍മ.

1570 ജനു. 8-ന് ഇദ്ദേഹം പാരിസില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍