This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദീക്ഷ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദീക്ഷ

ഒരു വ്രതാനുഷ്ഠാനം. മന്ത്രദീക്ഷ, തന്ത്രദീക്ഷ, സന്ന്യാസദീക്ഷ തുടങ്ങിയ പലതരം ദീക്ഷകള്‍ പാലിക്കപ്പെട്ടുപോരുന്നു. ദീക്ഷ സ്വീകരിച്ചുകഴിഞ്ഞാല്‍ അത് അനുഷ്ഠിച്ച വ്യക്തിക്ക് ഗുരു പുതിയ നാമം നല്കുക പതിവാണ്.

ദീക്ഷ പാലിക്കുന്ന ശൈവസംഘം

ശിഷ്യഗണങ്ങളുടെ അധികാരഭേദത്തിന് അനുസൃതമായി ദീക്ഷ പല തരത്തിലുണ്ട്. സാധാരദീക്ഷ, നിരാധാരദീക്ഷ എന്നീ പേരുകളിലാണ് അവ അറിയപ്പെടുന്നത്. ജ്ഞാനസമ്പാദനത്താല്‍ പാപകര്‍മങ്ങള്‍ തീര്‍ന്നവര്‍ക്കാണ് നിരാധാരദീക്ഷ. പാപം മാത്രം നശിച്ച ശിഷ്യനെ വിജ്ഞാനകലന്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. പാപത്തിനോടൊപ്പം കര്‍മവും അകന്ന ശിഷ്യന്‍ പ്രളയകലന്‍ എന്ന പേരിലറിയപ്പെടുന്നു. ഇത്തരം ശിഷ്യന്മാര്‍ക്കും മറ്റുള്ള സാധാരണ ശിഷ്യന്മാര്‍ക്കുമായി നടത്തുന്ന ദീക്ഷയാണ് സാധാരദീക്ഷ. ഈ ദീക്ഷ സബീജ, നിര്‍ബീജ, സാധികാര, അനധികാര എന്നിങ്ങനെ പ്രധാനമായും നാലുതരത്തിലുണ്ട്. സമയാചാരങ്ങളോടുകൂടിയ ദീക്ഷയാണ് സബീജ എന്നു വ്യവഹരിക്കപ്പെടുന്നത്. അല്ലാത്തതിനെ നിര്‍ബീജയെന്നു വ്യവഹരിക്കുന്നു. സാധികാരദീക്ഷ സ്വീകരിച്ചവര്‍ക്ക് നിത്യം, നൈമിത്തികം, കാമ്യം എന്നീ കര്‍മങ്ങള്‍ക്ക് അവകാശം ലഭിക്കുന്നു. അനധികാരദീക്ഷയ്ക്ക് ക്രിയാപതി, ജ്ഞാനപതി എന്നീ ഉപവിഭാഗങ്ങളുണ്ട്. ഇവയില്‍ ക്രിയാപതി താന്ത്രിക ക്രിയാചാരങ്ങള്‍ ഉള്ളതും ജ്ഞാനപതി മനോവ്യാപാരമാത്രവുമാണ്. വൈഷ്ണവ, ശൈവ, ശാക്തേയ മതാനുഷ്ഠാനക്കാര്‍ക്ക് വെവ്വേറെ ദീക്ഷാവിധികള്‍ കല്പിച്ചിട്ടുണ്ട്.

മാതാപിതാക്കളുടെ മരണാനന്തരം മക്കള്‍ ഒരു വര്‍ഷക്കാലം ദീക്ഷ എടുക്കാറുണ്ട്. പിതൃജനങ്ങള്‍ക്ക് ബലിയര്‍പ്പിക്കാനും പിതൃക്രിയകള്‍ ചെയ്യാനുമായി ക്ഷൗരം വര്‍ജിക്കുകയും സാത്വികാഹാരം മാത്രം ഭുജിച്ച് ബ്രഹ്മചര്യം ആചരിച്ച് വ്രതമനുഷ്ഠിക്കുകയുമാണ് പതിവ്. ഇതിനെ സംവത്സരദീക്ഷയെന്നാണ് വിശേഷിപ്പിക്കാറ്. ആധുനിക കാലഘട്ടത്തില്‍ ഇത് ചുരുക്കി 41 ദിവസം മാത്രം ദീക്ഷ ആചരിക്കുന്ന പതിവാണ് കണ്ടുവരുന്നത്. ഇതിനെ ത്രിപക്ഷദീക്ഷ എന്നും വ്യവഹരിക്കുന്നു. പത്നിയുടെ ഗര്‍ഭാധാനം മുതല്‍ പ്രസവം കഴിഞ്ഞ് ജാതകര്‍മം വരെ ദീക്ഷ ആചരിക്കുന്ന ഗര്‍ഭദീക്ഷയും ഭാരതീയരുടെ ഇടയിലുണ്ട്. പൊതുവേ, തുടര്‍ച്ചയായ വ്രതാനുഷ്ഠാനങ്ങള്‍ക്കും ദീക്ഷ എന്നു പറഞ്ഞുപോരുന്നുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A6%E0%B5%80%E0%B4%95%E0%B5%8D%E0%B4%B7" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍