This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദാമോദരന്‍ പോറ്റി, ഡി. (1921 - 2002)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:21, 27 ഫെബ്രുവരി 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ദാമോദരന്‍ പോറ്റി, ഡി. (1921 - 2002)

കേരളത്തിലെ മുന്‍ രാഷ്ട്രീയനേതാവും നിയമസഭാ സ്പീക്കറും. ശ്രീമൂലം പ്രജാസഭയില്‍ അംഗമായിരുന്ന കെ. ദാമോദരന്‍ പോറ്റിയുടെയും ആര്യാദേവിയുടെയും മകനായി കൊട്ടാരക്കരയില്‍ ജനിച്ചു. കൊട്ടാരക്കരയില്‍ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഇദ്ദേഹം ചങ്ങനാശ്ശേരി എസ്.ബി. കോളജ്, തിരുവനന്തപുരം ലോ കോളജ് എന്നിവിടങ്ങളില്‍ പഠനം നടത്തി. പഠനകാലത്തുതന്നെ രാഷ്ട്രീയത്തില്‍ സജീവമായി പ്രവര്‍ത്തിച്ചു. കേന്ദ്രസര്‍ക്കാര്‍ഉദ്യോഗം രാജിവച്ചാണ് ദാമോദരന്‍ പോറ്റി ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തില്‍ പങ്കെടുത്തത്.

ഡി.ദാമോദരന്‍ പോറ്റി

കോണ്‍ഗ്രസ്സിലൂടെ രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിച്ച ദാമോദരന്‍ പോറ്റി പിന്നീട് പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ (പി.എസ്.പി.) ചേര്‍ന്നു. 1954-ല്‍ തിരുവിതാംകൂര്‍-കൊച്ചി നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. 1954 മാ. 24 മുതല്‍ 56 മാ. 23 വരെ സഭയുടെ ഡെപ്യൂട്ടി സ്പീക്കറായിരുന്നു. 1960-ല്‍ കേരള നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം പട്ടം താണുപിള്ളയുടെ മന്ത്രിസഭയില്‍ പൊതുമരാമത്തുവകുപ്പ് മന്ത്രിയായി (1960 ഫെ. 22 - സെപ്. 26). തുടര്‍ന്നുവന്ന ആര്‍. ശങ്കര്‍ മന്ത്രിസഭയിലും ഇദ്ദേഹമായിരുന്നു പൊതുമരാമത്തുവകുപ്പ് മന്ത്രി. 1967-ല്‍ വീണ്ടും നിയമസഭാംഗമായ ദാമോദരന്‍ പോറ്റിക്ക് സ്പീക്കര്‍സ്ഥാനം ലഭിച്ചു (1967 മാ. 15 - 1970 ഒ. 21). ട്രേഡ് യൂണിയന്‍ രംഗത്തും സജീവമായിരുന്ന ഇദ്ദേഹം പ്ലൈവുഡ് എംപ്ലോയീസ് യൂണിയന്‍, ഹെഡ്ലോഡ് വര്‍ക്കേഴ്സ് യൂണിയന്‍ (കൊട്ടാരക്കര), മധ്യകേരള കാഷ്യൂ ഫാക്റ്ററി വര്‍ ക്കേഴ്സ് യൂണിയന്‍ എന്നിവയുടെ പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്നു. കൂടാതെ, ലോക് കാര്യ ക്ഷേത്ര കമ്മിറ്റിയുടെ (കേരള ഘടകം) ചെയര്‍മാന്‍ പദവിയും കേരള ഗ്രന്ഥശാലാ സംഘത്തിന്റെ വൈസ് ചെയര്‍മാന്‍ പദവിയും വഹിച്ചിട്ടുണ്ട്.

2002 ന. 15-ന് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍