This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദാമോദരന്‍ പിള്ള, പി.എന്‍. (1936 - 2005)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദാമോദരന്‍ പിള്ള, പി.എന്‍. (1936 - 2005)

മലയാള നാടകകൃത്തും വിവര്‍ത്തകനും. പത്തനംതിട്ട ജില്ലയിലെ ആഴൂരില്‍ പ്രമാടത്ത് 1936 ജനു. 23-ന് ജനിച്ചു. പിതാവ് കെ. പദ്മനാഭന്‍ നായര്‍; മാതാവ് പി. കാര്‍ത്യായനിയമ്മ. ബി.എസ്സി., ജേര്‍ണലിസത്തില്‍ ബിരുദാനന്തരബിരുദം എന്നിവ നേടിയശേഷം എല്‍.ഐ.സി.യില്‍ ഡിവിഷണല്‍ അസിസ്റ്റന്റായി സേവനമനുഷ്ഠിച്ചു. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റി അംഗം, 'ഇ.എം.എസ്. സമ്പൂര്‍ണ കൃതികളു'ടെ ടെക്നിക്കല്‍ എഡിറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. തിരുവനന്തപുരമായിരുന്നു പ്രവര്‍ത്തനകേന്ദ്രം. നാടകം, നോവല്‍, വിവര്‍ത്തനം എന്നീ വിഭാഗങ്ങളിലായി ഇരുപത്തിയഞ്ചിലേറെ കൃതികള്‍ രചിച്ചിട്ടുണ്ട്. ഇവയില്‍ 20-ഉം നാടകങ്ങളാണ്. ഇസ്പേഡ് റാണി, വാണിഭം, യാത്ര, പദവി, അബലാചപലം എന്നിവയാണ് പ്രധാന നാടകങ്ങള്‍. ഞങ്ങളുടെ തെരുവ് ആണ് ഏക നോവല്‍. ലെനിന്റെയും ഫിഡല്‍ കാസ്ട്രോയുടെയും കൃതികള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ലളിതമായ ശൈലിയും അഭിനയ യോഗ്യതയും നാടകത്തിന്റെ സവിശേഷതകളാണ്.

2005 മാ. 31-ന് ദാമോദരന്‍പിള്ള അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍