This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദന്തശര്‍ക്കര

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:23, 26 ഫെബ്രുവരി 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ദന്തശര്‍ക്കര

പല്ലില്‍ അടിഞ്ഞുകൂടുന്ന മാലിന്യത്തിന് ആയുര്‍വേദത്തില്‍ പറയുന്ന പേര്. പല്ലിന്റെ അകവും പുറവും ഇടയും നന്നായി വൃത്തിയാക്കിയില്ലെങ്കില്‍ ദന്തമാലിന്യങ്ങള്‍ അന്തരീക്ഷവായുവിനാല്‍ ശോഷിക്കപ്പെട്ട് പല്ലില്‍ പറ്റിപ്പിടിച്ച് ഉറയ്ക്കാനിടയാകുന്നു. ഇതിന് ദുര്‍ഗന്ധമുണ്ടായിരിക്കും. ദന്തശര്‍ക്കര ചികിത്സിച്ച് മാറ്റാത്തപക്ഷം പല്ലിന്റെ പുറംതോട് ക്രമേണ നശിക്കുകയും ദന്തപാലിക എന്ന രോഗത്തിനു കാരണമാവുകയും ചെയ്യുന്നു. ദന്തശര്‍ക്കര വര്‍ധിച്ചാല്‍ പല്ലിന്റെ ഊനിനു കേടുവരാത്ത വിധത്തില്‍ ഉളികൊണ്ടു ചുരണ്ടിയശേഷം ക്ഷാരതൈലം പുരട്ടേണ്ടതാണെന്ന് ആയുര്‍വേദം നിര്‍ദേശിക്കുന്നു. ചവര്‍ക്കാരം വറുത്തു പൊടിച്ച് തേനില്‍ ചാലിച്ചു പുരട്ടുകയും ചെയ്യാവുന്നതാണ്. ആധുനിക ദന്തശാസ്ത്രത്തില്‍ ഇത്തരം രോഗങ്ങള്‍ക്കെല്ലാം ഫലപ്രദമായ ചികിത്സാവിധികളുണ്ട്. നോ: ദന്തസംരക്ഷണം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍