This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദത്ത്, രജനി പാമി (1896 - 1974)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:52, 26 ഫെബ്രുവരി 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ദത്ത്, രജനി പാമി (1896 - 1974)

Dutt,Rajani Palmi


ബ്രിട്ടിഷ് കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപകാംഗവും മാര്‍ക്സിസ്റ്റ് ചിന്തകനും. ഇംഗ്ലണ്ടില്‍ സ്ഥിരതാമസമാക്കിയ ഇന്ത്യന്‍ വംശജനായ ഉപേന്ദ്രകൃഷ്ണയുടെ മകനാണ് ഇദ്ദേഹം. ഓക്സ്ഫഡ് സര്‍വകലാശാലയില്‍നിന്ന് ഓണേഴ്സ് ബിരുദം ഒന്നാം ക്ളാസ്സോടെ നേടി. വിദ്യാര്‍ഥി ആയിരിക്കുമ്പോള്‍ത്തന്നെ സോഷ്യലിസ്റ്റ് സൊസൈറ്റിക്കു രൂപംനല്കി. ഒന്നാം ലോകയുദ്ധകാലത്ത് യുദ്ധവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. റഷ്യന്‍ വിപ്ളവത്തെ പിന്തുണച്ചതിന്റെ പേരില്‍ 1917-ല്‍ ഓക്സ്ഫഡ് സര്‍വകലാശാലയില്‍നിന്ന് ദത്തിനെ പുറത്താക്കുകയുണ്ടായി. അടുത്തവര്‍ഷം പ്രത്യേകാനുവാദത്തോടെയാണ് ബിരുദാനന്തരബിരുദ പരീക്ഷ എഴുതിയത്.

രജനി പാമി ദത്ത്

കമ്യൂണിസ്റ്റ് പാര്‍ട്ടി ഒഫ് ഗ്രേറ്റ് ബ്രിട്ടനില്‍ അംഗമായി ചേര്‍ന്ന ദത്ത്, 1920-ല്‍ കമ്യൂണിസ്റ്റ് ഐക്യസമ്മേളനം സംഘടിപ്പിച്ചു. 1922-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പുനഃസംഘടനാ കമ്മിഷന്‍ ചെയര്‍മാനായി പ്രവര്‍ത്തിച്ചു. ഫിന്‍ലന്‍ഡ് കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായ സാല്‍വെ മുരിക്കിനെ വിവാഹം കഴിച്ചു. വിപ്ളവാശയങ്ങളുടെ പ്രചാരണത്തിനുവേണ്ടി 1921-ല്‍ ലേബര്‍ മന്ത്ലി എന്ന പ്രസിദ്ധീകരണം ആരംഭിച്ചിരുന്നു. 1922-ല്‍ ആരംഭിച്ച വര്‍ക്കേഴ്സ് വീക്ക്ലിയുടെ സ്ഥാപക പത്രാധിപരായിരുന്ന ദത്ത് 1965-വരെ ബ്രിട്ടിഷ് കമ്യൂണിസ്റ്റ് പാര്‍ട്ടി എക്സിക്യൂട്ടീവ് അംഗമായി പ്രവര്‍ത്തിച്ചു. കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു ഇദ്ദേഹം. 1936-ല്‍ ബ്രാഡ്ലിയുമായിച്ചേര്‍ന്ന് വിഖ്യാതമായ ദത്ത്-ബ്രാഡ്ലി തീസിസ് രചിച്ചു. 1939 മുതല്‍ 41 വരെ ബ്രിട്ടിഷ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി ആയിരുന്നു. ക്യാബിനറ്റ് മിഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു പഠിക്കുന്നതിനുവേണ്ടി ദത്ത് 1946-ല്‍ ഇന്ത്യ സന്ദര്‍ശിച്ചു. അനാരോഗ്യംമൂലം 1967-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍നിന്നു വിരമിച്ചു.

ദത്ത് ഇരുപതോളം കൃതികള്‍ രചിച്ചിട്ടുണ്ട്. ദ് റ്റു ഇന്റര്‍നാഷണല്‍സ് (1920), മോഡേണ്‍ ഇന്ത്യ (1926), ഫാസിസം ആന്‍ഡ് സോഷ്യല്‍ റെവലൂഷന്‍ (1934), ദ് പൊളിറ്റിക്കല്‍ ആന്‍ഡ് സോഷ്യല്‍ ഡോക്ട്രിന്‍ ഒഫ് കമ്യൂണിസം (1938), ബ്രിട്ടന്‍ ഇന്‍ ദ് വേള്‍ഡ് ഫ്രണ്ട് (1942), ഇന്ത്യ ടുഡെ (1956), വിതര്‍ ചൈന (1949) എന്നിവയാണ് പ്രധാന കൃതികള്‍. മോസ്കോ സര്‍വകലാശാലയുടെ ഓണററി ഡോക്ടറേറ്റും 1970-ല്‍ ലെനിന്‍ ശതാബ്ദി പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

1974-ല്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍