This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തൗസന്‍ഡ് ഐലന്‍ഡ്സ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:28, 18 ഫെബ്രുവരി 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തൗസന്‍ഡ് ഐലന്‍ഡ്സ്

Thousand Islands


പൂര്‍വ യു.എസ്സിനും കാനഡയ്ക്കും മധ്യേ, സെന്റ് ലോറന്‍സ് നദിയില്‍ സ്ഥിതിചെയ്യുന്ന ദ്വീപസമൂഹം. ആകൃതിയിലും വലുപ്പത്തിലും വ്യത്യസ്തത പ്രകടിപ്പിക്കുന്ന 1500-ഓളം ദ്വീപുകള്‍ ഉള്‍പ്പെട്ട ഈ ദ്വീപസമൂഹത്തിലെ പകുതിയിലധികം ദ്വീപുകളും കാനഡയുടെ ഭാഗമാണ്. ഏകദേശം 32 കി.മീ. നീളവും 127 ച.കി.മീ. വിസ്തൃതിയുമുള്ള വൂള്‍ഫ് ഐലന്‍ഡ് ആണ് ഏറ്റവും വലിയ ദ്വീപ്; ഹോവ്(Howe), വെലസ്ലി (Welleslu), ഗ്രിന്‍ഡ്സ്റ്റോണ്‍ (Grindstone) എന്നിവ മറ്റു പ്രധാന ദ്വീപുകളും.

തൗസന്‍ഡ് ഐലന്‍ഡ്സ്

മനോഹരമായ ഭൂപ്രകൃതിയും സുഖകരമായ വേനല്‍ക്കാലവും തൌസന്‍ഡ് ഐലന്‍ഡ്സിനെ വിനോദസഞ്ചാരികളുടെ പറുദീസയാക്കി മാറ്റുന്നു. ഓണ്ടറിയോ തടാകത്തില്‍നിന്ന് സെന്റ് ലോറന്‍സ് നദി പുറത്തേക്കു പ്രവഹിക്കുന്ന ഭാഗത്താണ് ദ്വീപുകളുടെ സ്ഥാനം എന്നതും ശ്രദ്ധേയമാണ്. ഒരു ജനപ്രിയ വിനോദസഞ്ചാരകേന്ദ്രമെന്ന നിലയില്‍ പ്രസിദ്ധമായ ഈ ദ്വീപസമൂഹത്തില്‍ വേനല്‍ക്കാല സുഖവാസകേന്ദ്രങ്ങള്‍, നവീന ഭക്ഷണശാലകള്‍, വിനോദകേന്ദ്രങ്ങള്‍ തുടങ്ങിയവ പ്രവര്‍ത്തിക്കുന്നു. വിസ്തൃതി കൂടിയ ദ്വീപുകളില്‍ വിനോദസഞ്ചാരികള്‍ക്കുവേണ്ടി കളിസ്ഥലങ്ങളും ചെറുഭവനങ്ങള്‍ മുതല്‍ കൊട്ടാരസദൃശമായ മന്ദിരങ്ങള്‍ വരെയും നിര്‍മിച്ചിരിക്കുന്നു. ഈ ദ്വീപസമൂഹത്തിലെ 17 ദ്വീപുകളെ ഉള്‍പ്പെടുത്തിയാണ് സെന്റ് ലോറന്‍സ് ദേശീയ ഉദ്യാനത്തിന് രൂപംനല്കിയിട്ടുള്ളത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍