This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തൗബാല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തൗബാല്‍

Thoubal

മണിപ്പൂരിലെ ഒരു ജില്ലയും അതിന്റെ ആസ്ഥാനപട്ടണവും. വിസ്തീര്‍ണം: 514 ച.കി.മീ.; ജനസംഖ്യ: 3,66,341 (2001); ജനസാന്ദ്രത: 713/ ച.കി.മീ. (2001). അതിരുകള്‍: വ. ഇംഫാല്‍ ഈസ്റ്റ് സേനാപതി ജില്ലകള്‍; കി. ചന്ദേല്‍ ജില്ല; തെ. ചന്ദേല്‍, ബിഷ്ണുപൂര്‍ ജില്ലകള്‍; പ. ബിഷ്ണുപൂര്‍, ഇംഫാല്‍ വെസ്റ്റ് ജില്ലകള്‍.

വടക്കും കിഴക്കും മലനിരകളാല്‍ ചുറ്റപ്പെട്ട താഴ്വര പ്രദേശത്തു വ്യാപിച്ചിരിക്കുന്ന തൌബാല്‍ ജില്ലയ്ക്ക് നിമ്ന്നോന്നതമായ ഭൂപ്രകൃതിയാണുള്ളത്. 'പാറ്റുകള്‍' എന്ന പേരില്‍ അറിയപ്പെടുന്ന ചതുപ്പുനിലങ്ങളാണ് ഭൂപ്രകൃതിയുടെ മുഖ്യ സവിശേഷത. ഇറില്‍, നിങ്ഗേല്‍, തൗബാല്‍, ഇംഫാല്‍ എന്നിവയാണ് മുഖ്യ നദികള്‍.

തൗബാല്‍ ജില്ലയിലെ ജനങ്ങളുടെ മുഖ്യ ഉപജീവനമാര്‍ഗം കൃഷിയാണ്. കൃഷിക്ക് അനുയോജ്യമായ വളക്കൂറുള്ള മണ്ണും ഊഷ്മളമായ കാലാവസ്ഥയും ജില്ലയുടെ കാര്‍ഷികോത്പാദനത്തെ നിര്‍ണായകമായവിധം സ്വാധീനിക്കുന്നു. മുഖ്യവിളയായ നെല്ലിനു പുറമേ ആഭ്യന്തരോപയോഗത്തിനാവശ്യമായ ചോളം, പച്ചക്കറികള്‍ തുടങ്ങിയവയും ജില്ലയില്‍ വന്‍തോതില്‍ ഉത്പാദിപ്പിക്കുന്നുണ്ട്. ഉപ്പുപാറകളില്‍നിന്നുള്ള ഉപ്പ് ഉത്പാദനവും കന്നുകാലി വളര്‍ത്തലും മുഖ്യ ഉപജീവനമാര്‍ഗങ്ങളായി സ്വീകരിച്ചിട്ടുള്ള ചെറിയൊരു വിഭാഗവും ജില്ലയിലുണ്ട്.

തൗബാല്‍ ജില്ലയുടെ ഗതാഗതരംഗത്ത് റോഡുകള്‍ക്കാണ് പ്രാമുഖ്യം. ദേശീയപാത - 39 ഈ ജില്ലയിലൂടെയാണ് കടന്നുപോകുന്നത്. ജില്ലാ ആസ്ഥാനത്തുനിന്ന് 238 കി.മീ. അകലെ സ്ഥിതിചെയ്യുന്ന ദിമാപൂര്‍ (നാഗാലന്‍ഡ്) ആണ് ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്‍; ഇംഫാല്‍ ഏറ്റവും സമീപത്തുള്ള വിമാനത്താവളവും. ജില്ലയിലെ ജനങ്ങളില്‍ ഭൂരിഭാഗവും ഹിന്ദുമതവിശ്വാസികളാണ്. മുസ്ലിങ്ങള്‍, ക്രൈസ്തവര്‍ തുടങ്ങിയ മത വിഭാഗങ്ങളും ജില്ലയിലുണ്ട്. മണിപ്പുരിയാണ് മുഖ്യ വ്യവഹാര ഭാഷ.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B5%97%E0%B4%AC%E0%B4%BE%E0%B4%B2%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍