This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ത്രൈഫൂമ് (ത്രൈഫൂമിഖഥ)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ത്രൈഫൂമ് (ത്രൈഫൂമിഖഥ)

തായ് കൃതി. ഇതുവരെ ലഭിച്ചിട്ടുള്ള രേഖകള്‍ പ്രകാരം തായ് ഭാഷയിലെ ഏറ്റവും പ്രാചീന കൃതിയാണിത്. എ.ഡി. 1345-ല്‍ രചിക്കപ്പെട്ടു. 'ത്രൈഫൂമ്' എന്ന വാക്കിന്റെ അര്‍ഥം 'മൂന്ന് ലോകങ്ങള്‍' എന്നാണ്. ബുദ്ധമതവിശ്വാസം അനുസരിച്ചുള്ള പ്രപഞ്ചോത്പത്തിയുടെ കഥ ഇതിലുണ്ട്. പാലി ഭാഷയിലുള്ള രചനകളാണ് ഇതിന്റെ പ്രഭവകൃതികള്‍. അവ ഏതെല്ലാമാണെന്ന് ത്രൈഫൂമിന്റെ തുടക്കത്തിലും അവസാനത്തിലും കൊടുത്തിരിക്കുന്ന പട്ടികകളില്‍നിന്നു മനസ്സിലാക്കാം. അവയില്‍ ഭൂരിഭാഗവും മതേതര കാഴ്ചപ്പാടുകള്‍ക്കനുസൃതമായി രചിച്ചവയാണെന്നുള്ള വസ്തുതയും ശ്രദ്ധേയമാണ്. വളരെ സമര്‍ഥമായി സമാഹൃതമായിട്ടുള്ള ഒരു കൃതിയാണിതെന്നും മൗലികസൃഷ്ടി അല്ല എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 1345-ല്‍ തയ്യാറാക്കപ്പെട്ട കൈയെഴുത്തുപ്രതി ഇന്നു ലഭ്യമല്ല. ഇപ്പോഴുള്ള കൈയെഴുത്തുപ്രതികളില്‍ ഏറ്റവും പഴക്കമുള്ളത് 1778-ലേതാണ്. 1767-ല്‍ പുരാതന തായ് തലസ്ഥാനമായിരുന്ന ആയൂതിയ നശിപ്പിക്കപ്പെട്ടപ്പോള്‍ അതുവരെയുണ്ടായിരുന്ന പ്രതികളെല്ലാം നഷ്ടപ്പെട്ടു.

ആമുഖത്തിലും പത്ത് അധ്യായങ്ങളിലുമായി പ്രപഞ്ചത്തെപ്പറ്റിയുള്ള ഹൈന്ദവ, ബൗദ്ധ ദര്‍ശനങ്ങള്‍ പ്രകാരമുള്ള വിവരങ്ങളുണ്ട്. അതില്‍നിന്ന് സ്വര്‍ഗം, നരകം, ഇവയ്ക്കിടയ്ക്കുള്ള ലോകങ്ങളായ ഭൂഖണ്ഡങ്ങള്‍ എന്നിവയെപ്പറ്റിയുള്ള വിശദാംശങ്ങള്‍ മനസ്സിലാക്കാം. പ്രപഞ്ചത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന സകല കാര്യങ്ങളെപ്പറ്റിയും ഇതില്‍ പരാമര്‍ശമുണ്ട്. ജീവിതം, മരണം, നരകത്തിലെ ശിക്ഷകള്‍ എന്നിവയെല്ലാം കര്‍ശന നിയമങ്ങളില്‍ അധിഷ്ഠിതമാണ്. ഇതേപ്പറ്റിയെല്ലാം വളരെ ദീര്‍ഘമായിത്തന്നെ പ്രതിപാദിച്ചിരിക്കുന്നു. ഇപ്പോള്‍ നിലവിലുള്ള കൃതി (1778) മൗലികകൃതിയോട് (1345) എത്രമാത്രം നീതി പുലര്‍ത്തുന്നുണ്ട് എന്നത് ഉറപ്പിച്ചു പറയാന്‍ പ്രയാസമാണ്. എങ്കിലും ത്രൈഫൂമിന്റെ ചരിത്രപരമായ പ്രധാന്യത്തെ നിഷേധിക്കാനാവില്ല.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍