This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ത്രിശൂലം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ത്രിശൂലം

പരമശിവന്റെ ആയുധം. നീണ്ട ദണ്ഡിന്റെ അറ്റത്ത്, ദണ്ഡിനു സമാന്തരമായി മൂന്ന് മുനകള്‍ ഘടിപ്പിച്ചിട്ടുള്ള ഒരു ആയുധമാണിത്. വിശ്വകര്‍മാവ് സൂര്യനെ കടഞ്ഞപ്പോള്‍ കിട്ടിയ വൈഷ്ണവ തേജസ്സുകൊണ്ടാണ് ത്രിശൂലം നിര്‍മിച്ചത് എന്നാണ് ഐതിഹ്യം. വിഷ്ണുപുരാണത്തില്‍ ഈ കഥ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്.

കാളീക്ഷേത്രങ്ങളില്‍ ത്രിശൂലം പൂജിക്കുന്ന പതിവുണ്ട്. ഭദ്രകാളിയുടെയും ആയുധങ്ങളിലൊന്നാണ് ത്രിശൂലം. സിംഹാരൂഢയായ ദുര്‍ഗാദേവിയുടെ ആയുധവും ത്രിശൂലം തന്നെ. തമിഴ്നാട്ടിലെ ഗ്രാമീണ ദേവതാരാധനാ സ്ഥലങ്ങളിലെല്ലാംതന്നെ ത്രിശൂലം നാട്ടുന്ന പതിവുണ്ട്. ദക്ഷിണകേരളത്തില്‍ ഹിന്ദുഭവനങ്ങളോടു ചേര്‍ന്നുള്ള 'തെക്കതു'കള്‍ എന്ന പരദേവതാരാധനാലയങ്ങളില്‍ ത്രിശൂലവും വാളും സൂക്ഷിക്കുക പ്രധാന അനുഷ്ഠാനമാണ്.

ത്രിശൂലം:ഒരു ശിലാശില്പം (തഞ്ചാവൂര്‍

മൂന്നുവിധമുള്ള ദുഃഖത്തിനും (ദൈവികം, ആധ്യാത്മികം, ആധിഭൌതികം എന്നിങ്ങനെ) ത്രിശൂലം എന്നു വ്യവഹരിച്ചുവരുന്നു. ത്രിശൂലം എന്ന പേരില്‍ ഒരു ഹസ്തമുദ്രയുമുണ്ട്. ത്രിശൂലി എന്ന് പരമശിവനെ വിളിക്കുന്നത് ത്രിശൂലം ധരിക്കുന്നതിനാലാണ്.

'ത്രിശൂല്‍' എന്ന പേരില്‍ ഇന്ത്യ ഒരു ഹ്രസ്വദൂര അതിവേഗ മിസൈല്‍ രൂപകല്പന ചെയ്തിട്ടുണ്ട്. 2005-ല്‍ ഇത് വിജയകരമായി പരീക്ഷിക്കപ്പെട്ടു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍