This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ത്രിവേദി, കാളിദാസ് (17-18 ശ.)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ത്രിവേദി, കാളിദാസ് (17-18 ശ.)

പ്രാചീന ഹിന്ദി കവി. ജീവിതവൃത്താന്തം അജ്ഞാതമാണ്. കവി ഉദയനാഥ് ഇദ്ദേഹത്തിന്റെ മകനും ദൂല്‍ഹ് കവി പൗത്രനുമാണെന്നു കരുതപ്പെടുന്നു. കാളിദാസ് ത്രിവേദി ജംബുവിലെ ജോഹീത് സിംഹുമൊത്ത് വസിച്ചപ്പോള്‍ അദ്ദേഹത്തിനു വേണ്ടിയാണ് വരവധുവിനോദ് എന്ന പ്രകൃഷ്ട കൃതി രചിച്ചതെന്നു പ്രസ്താവമുണ്ട്. 1692-ല്‍ രചിച്ച വരവധുവിനോദ് വീരാംഗനകളെക്കുറിച്ചുള്ളതാണ്. അവരുടെ ശാരീരികവും മാനസികവുമായ സ്വഭാവ സവിശേഷതകള്‍, സൗന്ദര്യം എന്നിവ ഇതില്‍ വര്‍ണിക്കുന്നു. നായികാഭേദവര്‍ണനയോടൊപ്പം രസനിരൂപണവും 'രീതികാല' കവികളുടെ പ്രത്യേകതയാണ്. അതാണ് ഇവിടെയും നിര്‍വഹിക്കപ്പെട്ടിട്ടുള്ളത്. ഇദ്ദേഹത്തിന്റെ ജംജീരാബന്ദ് എന്ന കൃതിയില്‍ 32 കവിതകളുണ്ട്. രാധാമാധവ ബുദ്ധമിലന്‍ വിനോദ് ആണ് മറ്റൊരു രചന.

കാളിദാസ ഹസാര എന്ന സമാഹൃതകൃതി കാളിദാസ് ത്രിവേദിയെ പ്രശസ്തനാക്കി. ഇതില്‍ 212 ഹിന്ദി കവികളുടെ 1000 കവിതകള്‍ സമാഹരിച്ചിട്ടുണ്ട്. 1424 മുതല്‍ 1719 വരെ ജീവിച്ചവരാണ് ഈ കവികള്‍. ഹിന്ദി കവിതാചരിത്രരചനയ്ക്ക് കാളിദാസ ഹസാര പില്ക്കാലത്ത് വളരെ സഹായകമായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍