This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ത്രിപുരി ഭാഷ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ത്രിപുരി ഭാഷ

സിനോ-തിബത്തന്‍ ഭാഷാഗോത്രത്തിലെ തിബത്തോ-ബര്‍മീസ് ഉപവിഭാഗത്തില്‍ ബോഡോ സമൂഹത്തില്‍പ്പെടുന്ന ഒരു ഭാഷ. മൂന്നര ലക്ഷത്തിലധികം ആളുകള്‍ സംസാരിക്കുന്ന ഈ ഭാഷ ത്രിപുര, അസം എന്നീ സംസ്ഥാനങ്ങളിലാണ് പ്രധാനമായും പ്രയോഗത്തിലിരിക്കുന്നത്. ബോഡോ, ഗാരോ എന്നീ ഭാഷകളുമായി ഈ ഭാഷയ്ക്ക് സാമ്യം ഉണ്ട്.

ത്രിപുരി ഭാഷയില്‍ ഏഴ് സ്വരങ്ങളും 21 വ്യഞ്ജനങ്ങളും ആണ് ഉള്ളത്. താനഭാഷയായ ത്രിപുരിയില്‍ രണ്ട് താനഭേദങ്ങള്‍ ഉണ്ട്. എഴുതാന്‍ റോമന്‍ ലിപി ഉപയോഗിച്ചുവരുന്നു.

സര്‍വനാമങ്ങള്‍, നാമങ്ങള്‍, സാംഖ്യികങ്ങള്‍ എന്നീ നാമവിഭാഗങ്ങളും അകര്‍മകം, സകര്‍മകം, പ്രേരകം എന്നിങ്ങനെയുള്ള ക്രിയാവിഭാഗങ്ങളും ഈ ഭാഷയില്‍ കാണുന്നു. ഏകവചന-ബഹുവചന ഭേദങ്ങള്‍, ഒന്‍പത് വിഭക്തി പ്രത്യയങ്ങള്‍ എന്നിവ ഈ ഭാഷയിലുണ്ട്. അകര്‍മകക്രിയയില്‍നിന്ന് സകര്‍മക്രിയകളും പ്രേരകക്രിയകളും മൂന്ന് കാലങ്ങള്‍, മൂന്ന് പ്രകാരങ്ങള്‍ എന്നിവയും ഈ ഭാഷയുടെ സവിശേഷതകളാണ്. ആഖ്യ, ആഖ്യാതം എന്ന പദക്രമവും ത്രിപുരിയില്‍ പാലിച്ചുപോരുന്നു.

അധ്യയന ഭാഷയായി ചില സ്കൂളുകളില്‍ ത്രിപുരി ഉപയോഗിക്കുന്നു. അപൂര്‍വം ചില സാഹിത്യസൃഷ്ടികളും ഈ ഭാഷയില്‍ ഉണ്ട്. മാനകീകരണ ശ്രമങ്ങള്‍ നടന്നുവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍