This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ത്യാഗരാജ ഭാഗവതര്‍, എം.കെ. (1910 - 59)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ത്യാഗരാജ ഭാഗവതര്‍, എം.കെ. (1910 - 59)

തമിഴ് സിനിമാനടന്‍. 1910 മാ. 1-ന് തഞ്ചാവൂരില്‍ ജനിച്ചു. സ്വര്‍ണവ്യാപാരി ആയിരുന്ന കൃഷ്ണമൂര്‍ത്തി ആചാരിയാണ് പിതാവ്. വിദ്യാഭ്യാസകാലത്തുതന്നെ ത്യാഗരാജന്‍ സംഗീതവാസന പ്രകടിപ്പിച്ചു. അക്കാലത്ത് രസികരഞ്ജിനി എന്ന നാടകസഭയില്‍ ചേര്‍ന്ന് അഭിനയപാടവവും സംഗീതത്തിലുള്ള വൈദഗ്ധ്യവും വെളിപ്പെടുത്തി.

1934-ല്‍ പവിഴക്കൊടി എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ടാണ് ത്യാഗരാജന്‍ ചലച്ചിത്രരംഗത്തേക്കു പ്രവേശിച്ചത്. ഇതേത്തുടര്‍ന്ന് ശാരംഗധരന്‍, അശോകകുമാര്‍, ശിവകവി എന്നീ ചലച്ചിത്രങ്ങളിലൂടെ ജനശ്രദ്ധ നേടി. ഹരിദാസ് എന്ന സിനിമയിലെ അഭിനയം ഇദ്ദേഹത്തെ മുന്‍നിരയിലെത്തിച്ചു. ഒരു ലക്ഷം രൂപയാണ് അന്നത്തെ പ്രതിഫലമായി ലഭിച്ചത്.

1944-ല്‍ ലക്ഷ്മീകാന്ത് കൊലക്കേസില്‍ പ്രതിയായി ത്യാഗരാജന്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ദീര്‍ഘകാലത്തെ വിചാരണയുടെ അന്ത്യത്തില്‍, 1947-ല്‍ ഇദ്ദേഹത്തെ വിട്ടയയ്ക്കാന്‍ വിധിയുണ്ടായി. അന്ത്യകാലത്ത് സാമ്പത്തികമായി ഏറെ ക്ളേശം അനുഭവിക്കേണ്ടി വന്നു. 1959 ന. 1-ന് ത്യാഗരാജ ഭാഗവതര്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍