This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തോറെസ്, മോറിസ് (1900 - 64)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തോറെസ്, മോറിസ് (1900 - 64)

Thorez,Maurice

ഫ്രഞ്ച് കമ്യൂണിസ്റ്റ് നേതാവ്. ഒരു ഖനിത്തൊഴിലാളിയുടെ പുത്രനായി 1900-ല്‍ ഫ്രാന്‍സിലെ നോയല്‍ ഗോദല്‍ട്ടില്‍ തോറെസ് ജനിച്ചു. 1920-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്ന ഇദ്ദേഹം 1930-ല്‍ പാര്‍ട്ടിയുടെ സെക്രട്ടറി ജനറലായി. 1932-ല്‍ തോറെസ് ഫ്രഞ്ച് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം ലോകയുദ്ധം ആരംഭിച്ചപ്പോള്‍ നിര്‍ബന്ധിത സൈനിക സേവനത്തിന് ഇദ്ദേഹം നിയോഗിക്കപ്പെട്ടെങ്കിലും ഫ്രഞ്ച് സര്‍ക്കാര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ നിരോധിച്ചതോടെ പട്ടാളത്തില്‍നിന്ന് ഒളിച്ചോടി മോസ്കോയില്‍ അഭയം തേടി. തോറെസിന്റെ അസാന്നിധ്യത്തില്‍ നടന്ന വിചാരണ ഇദ്ദേഹത്തെ കുറ്റക്കാരനായി കണ്ടെത്തി. എന്നാല്‍, യുദ്ധാനന്തരം നിലവില്‍വന്ന ഡിഗോള്‍ സര്‍ക്കാര്‍ മാപ്പ് നല്കിയതോടെ തോറെസ് ഫ്രാന്‍സിലേക്കു മടങ്ങി.

മോറിസ് തോറെസ്

1945-ലെ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കമ്യൂണിസ്റ്റ് പാര്‍ട്ടി സോഷ്യലിസ്റ്റ് പാര്‍ട്ടിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കിയപ്പോള്‍ തോറെസായിരുന്നു ഡെപ്യൂട്ടി പ്രധാനമന്ത്രി.1958-ലെ തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അവസ്ഥ മോശമായ സാഹചര്യത്തില്‍ ഇദ്ദേഹം പ്രതിപക്ഷത്തായി. പ്രതിപക്ഷത്തെ സജീവ സാന്നിധ്യമായി നിലനിന്നെങ്കിലും സ്റ്റാലിനോടുള്ള ചായ്വ് ദേശീയ രാഷ്ട്രീയത്തിലെ ഇദ്ദേഹത്തിന്റെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിച്ചു. തോറെസിന്റെ പത്നി ജീനറ്റ് തോറെസ് സജീവ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകയും പാര്‍ലമെന്റ് അംഗവുമായിരുന്നു. 1964 ജൂല. 11-ന് തോറെസ് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍