This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തോര്‍പ്, ജിം (1888 - 1953)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തോര്‍പ്, ജിം (1888 - 1953)

Thorpe,Jim

അമേരിക്കന്‍ അത് ലറ്റ് . നിരവധി ഒളിമ്പിക്സ് മെഡലുകളുടെ ജേതാവായ ഇദ്ദേഹം അമേരിക്കയിലെ എക്കാലത്തെയും മികച്ച കളിക്കാരില്‍ ഒരാളായിരുന്നു. 1888 മേയ് 28-ന് ഒക്ലഹാമയിലാണ് ഈ അമേരിക്കന്‍-ഇന്ത്യന്‍ ജനിച്ചത്. പെന്‍സില്‍വാനിയയിലായിരുന്നു പ്രാരംഭ വിദ്യാഭ്യാസം. അവിടെ ഫുട്ബോള്‍താരമെന്ന നിലയില്‍ ശ്രദ്ധേയനായിരുന്നു. തുടര്‍ന്ന് 1908-ല്‍ പ്രൊഫഷണല്‍ ബേസ്ബാള്‍ കളിക്കാരനായി. ഇത് ഒരുതരത്തില്‍ ഇദ്ദേഹത്തിന് വിനയായി. തോര്‍പ് 1912-ല്‍ ഡെക്കാത്തലണ്‍, പെന്റാത്തലണ്‍ ഇനങ്ങളിലായി ഒന്‍പത് ഒളിമ്പിക്സ് മെഡലുകള്‍ നേടി. പക്ഷേ, 'പ്രൊഫഷണല്‍ കളിക്കാരന്‍' എന്ന ആരോപണം ഉയര്‍ന്നപ്പോള്‍ ഒളിമ്പിക്സ് അധികൃതര്‍ മെഡലുകള്‍ തിരിച്ചുവാങ്ങി. 1983-ലാണ് പ്രസ്തുത മെഡലുകള്‍ ഇദ്ദേഹത്തിന് തിരിച്ചുനല്കാന്‍ അധികാരികള്‍ തയ്യാറായത്. അപ്പോഴേക്കും ജിം നിര്യാതനായിട്ട് മൂന്ന് ദശാബ്ദങ്ങള്‍ കഴിഞ്ഞിരുന്നു.

ജിം തോര്‍പ്

1913-ല്‍ തോര്‍പിന് അമച്വര്‍ അത് ലറ്റിക് യൂണിയന്‍ അംഗീകാരം ലഭിച്ചു. തുടര്‍ന്ന് ഇദ്ദേഹം ആറുവര്‍ഷത്തോളം മേജര്‍ ലീഗ് ബേസ്ബോള്‍ ടീം അംഗമായി. കാന്റണ്‍, ക്ലീവ് ലാന്‍ഡ് തുടങ്ങിയ ടീമുകളോടൊപ്പം ഇദ്ദേഹം ഫുട്ബോളും കളിച്ചിരുന്നു. 1929-ലാണ് അവസാനമായി മത്സരത്തിനിറങ്ങിയത്.

അമേരിക്കന്‍ പ്രൊഫഷണല്‍ ഫുട്ബോള്‍ അസോസിയേഷന്റെ പ്രഥമ പ്രസിഡന്റ് ആയിരുന്നു ഇദ്ദേഹം. 1950-ല്‍ '20-ാം ശ.-ത്തിന്റെ ആദ്യപകുതിയിലെ ഏറ്റവും മികച്ച അത് ലറ്റ്' എന്ന ബഹുമതി ജിം നേടി. 1957-ല്‍ ഇദ്ദേഹത്തെക്കുറിച്ച് ഒരു ചലച്ചിത്രം പുറത്തുവന്നു : ദ് മാന്‍ ഒഫ് ബ്രോണ്‍സ് - ജിം തോര്‍പ്, ആള്‍ അമേരിക്കന്‍. 1953 മാ. 28-ന് ലോമിതയില്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍