This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തോട്ടിയുടെ മകന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തോട്ടിയുടെ മകന്‍

മലയാള നോവല്‍. തകഴി ശിവശങ്കരപ്പിള്ള രചിച്ച് 1947-ല്‍ പ്രസിദ്ധീകരിച്ചു. സാമൂഹിക ജീവിതത്തിലെ ജീര്‍ണതകള്‍ ഉയര്‍ത്തിക്കാട്ടുകയും അതിനെതിരായ അവബോധം സൃഷ്ടിക്കുകയും ചെയ്യുകയെന്നതാണ് ഈ നോവലിന്റെ രചനയിലൂടെ തകഴി ഉന്നംവച്ചത്. സാഹിത്യം സാമൂഹിക പുരോഗതിക്കുതകണമെന്ന വ്യക്തമായ ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ച ഇദ്ദേഹം ഇതിനായി തിരഞ്ഞെടുത്തത് വേശ്യകളുടെയും തോട്ടികളുടെയും കര്‍ഷകത്തൊഴിലാളികളുടെയും ജീവിതമാണ്.

തകഴി ശിവശങ്കരപ്പിള്ള

പരമ്പരാഗതമായി തോട്ടിപ്പണി ചെയ്തുപോരുന്ന മൂന്ന് തലമുറകളുടെ ജീവിതകഥ ആലപ്പുഴ പട്ടണത്തിലെ തോട്ടിത്തൊഴിലാളികളുടെ നരകതുല്യമായ ജീവിതചിത്രീകരണത്തിലൂടെ ആവിഷ്കരിക്കുകയാണ് തകഴി. തൊഴിലാളിവര്‍ഗത്തിന്റെ ദുരിതജീവിതം ചിത്രീകരിക്കുകയും അധ്വാനത്തിന്റെയും വിയര്‍പ്പിന്റെയും വില അവര്‍ക്കു മനസ്സിലാക്കിക്കൊടുക്കുകയും ചെയ്തതില്‍ തകഴിയുടെ ഈ നോവല്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. സമൂഹം അറപ്പോടും അവജ്ഞയോടും കണ്ടിരുന്ന ഒരു ജനവിഭാഗം മനുഷ്യരാണെന്നും അവര്‍ക്കൊരു ജീവിതമുണ്ടെന്നും കാട്ടിക്കൊടുക്കാന്‍ തോട്ടിയുടെ മകനു കഴിഞ്ഞു.

(എ.ബി. രഘുനാഥന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍