This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തോംസൊനൈറ്റ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തോംസൊനൈറ്റ്

Thomsonite

ഓര്‍തോറോംബിക് ക്രിസ്റ്റല്‍ വ്യൂഹത്തില്‍പ്പെടുന്ന ഒരു സിയോലൈറ്റ് ധാതു. രാസഘടന: Na Ca2 (Al, Si)10 O20 6H2O. കിരണസമാനമായ പരലുകള്‍ ചേര്‍ന്ന പിണ്ഡാവസ്ഥയില്‍ പ്രകൃതിയില്‍ കാണപ്പെടുന്ന തോംസൊനൈറ്റിന് പൊതുവേ മഞ്ഞിന്റെ വെള്ളനിറമാണ്. ചിലപ്പോള്‍ ചുവപ്പിന്റെ നേരിയ കലര്‍പ്പും ഉണ്ടാകാം. ക്രമരഹിതം മുതല്‍ ഉപശംഖാഭം വരെയുള്ള പൊട്ടല്‍, സുവ്യക്തമായ വിദളനം, വെള്ള ചൂര്‍ണാഭ, സ്ഫടികസമാനത അഥവാ പവിഴദ്യുതി എന്നിവ തോംസൊനൈറ്റിനെ തിരിച്ചറിയാന്‍ സഹായിക്കുന്നു. കാഠിന്യം: 5-5.5; ആപേക്ഷിക ഘനത്വം: 2.1 - 2.4. തോംസൊനൈറ്റിന്റെ താരതമ്യേന കനംകൂടിയ പരലുകള്‍ ധാതുവിനെ നാട്രോലൈറ്റില്‍നിന്നു തിരിച്ചറിയാന്‍ സഹായിക്കുന്നു.

ബസാള്‍ട്ടിലെയും അനുബന്ധ ശിലാസഞ്ചയങ്ങളിലെയും രന്ധ്രങ്ങളിലാണ് തോംസൊനൈറ്റ് പൊതുവേ കാണപ്പെടുന്നത്. നെഫിലിന്റെ ഒരു രാസവിയോജന ഉത്പന്നമായും തോംസൊനൈറ്റ് രൂപംകൊള്ളാറുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍