This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തൊയൊത്തോമി ഹിദെയോഷി (1537 - 98)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:58, 10 ഫെബ്രുവരി 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തൊയൊത്തോമി ഹിദെയോഷി (1537 - 98)

Toyotomi Hideyoshi

തൊയൊത്തോമി ഹിദെയോഷി(രേഖാചിത്രം)

ജപ്പാനിലെ മുന്‍ ഭരണാധികാരി. ഒരു നൂറ്റാണ്ടോളം കാലം നിലനിന്ന അരാജകത്വം അവസാനിപ്പിച്ച് ഇദ്ദേഹം 16-ാം ശ.-ത്തില്‍ ജപ്പാനില്‍ ഏകീകൃത ഭരണം നടപ്പിലാക്കി. ഒരു സാധാരണ സൈനികന്റെ മകനായി 1537-ല്‍ ജനിച്ചു (ജനനം 1536-ല്‍ ആയിരുന്നെന്നും അഭിപ്രായമുണ്ട്). മധ്യജപ്പാന്‍ കേന്ദ്രീകരിച്ച് ഭരണം നടത്തിയിരുന്ന ഒഡാ നൊബുനാഗാ എന്ന ഭരണാധികാരിയുടെ സേനയില്‍ ചേര്‍ന്ന ഹിദെയോഷി തന്റെ കാര്യശേഷിയിലൂടെ ഉന്നത സൈനിക പദവിയില്‍ എത്തി. യുദ്ധതന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നതില്‍ ഇദ്ദേഹം പ്രഗല്ഭനായിരുന്നു. നൊബുനാഗാ 1582-ല്‍ കൊല്ലപ്പെട്ടതോടെ ഹിദെയോഷി ഭരണം കയ്യടക്കി. തന്നോടൊപ്പം നിലകൊണ്ടവരെ ഇദ്ദേഹം ഭരണത്തില്‍ പ്രധാന സ്ഥാനങ്ങളില്‍ അവരോധിച്ചു. ജപ്പാനിലെ മധ്യ പ്രവിശ്യകള്‍ കേന്ദ്രീകരിച്ചുകൊണ്ട് ഇദ്ദേഹം ഭരണം നടത്തി. ഒസാകയില്‍ പ്രധാന കോട്ട നിര്‍മിച്ചു. 1582 മുതല്‍ 90 വരെ നടത്തിയ നിരവധി യുദ്ധങ്ങളിലൂടെ ജപ്പാനെ ഏകീകൃത ഭരണത്തിന്‍കീഴിലാക്കുവാന്‍ കഴിഞ്ഞുവെന്നത് ജപ്പാന്റെ ചരിത്രത്തില്‍ ഇദ്ദേഹത്തിനുള്ള പ്രാധാന്യം വര്‍ധിപ്പിച്ചു. മധ്യകാലങ്ങളില്‍ ഉണ്ടായിക്കൊണ്ടിരുന്ന ഫ്യൂഡല്‍ കൃഷിക്കാരുടെ മുന്നേറ്റവും തത്ഫലമായുണ്ടായ അരാജകത്വവും തുടര്‍ന്നുണ്ടാകാതിരിക്കുവാനായി അവരുടെ പക്കലുള്ള ആയുധങ്ങള്‍ കണ്ടുകെട്ടാന്‍ ഇദ്ദേഹം നടപടിയെടുത്തു. കൃഷിക്കാരെയും യോദ്ധാക്കളെയും തമ്മില്‍ വേര്‍തിരിക്കുകയും ഓരോ വിഭാഗവും അവരവരുടെ മേഖലയിലെ പ്രവര്‍ത്തനത്തില്‍ മാത്രം ഒതുങ്ങിനിന്നാല്‍ മതിയെന്ന് നിഷ്കര്‍ഷിക്കുകയും ചെയ്തു. കൊറിയയെ കീഴടക്കുവാനായി 1592-ലും 97-ലും ഇദ്ദേഹം യുദ്ധം ചെയ്തു. രണ്ടാമത്തെ യുദ്ധം നടന്നുകൊണ്ടിരിക്കെ ഹിദെയോഷി 1598 സെപ്.-ല്‍ മരണമടഞ്ഞു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍