This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തൊകിവാസു-ബുഷി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:16, 9 ഫെബ്രുവരി 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തൊകിവാസു-ബുഷി

Tokiwazu-bushi

ജാപ്പനീസ് സംഗീതധാരകളില്‍ ഒന്ന്. കബുകി എന്ന പരമ്പരാഗത നാടകത്തിലാണ് ഈ സംഗീതം ഉപയോഗിക്കുന്നത്. ഷാമിസെന്‍ തുടങ്ങിയ പല വാദ്യങ്ങളുടെ അകമ്പടിയോടെയാണ് ഇതിന്റെ അവതരണം. കബുകിയിലെ നൃത്തരംഗങ്ങളില്‍ പശ്ചാത്തലസംഗീതമാക്കിയിരുന്ന 'റിഡയൂ-ബുഷി'യില്‍ നിന്നുമാണ് ഇത് പിറവിയെടുത്തത്. കിയോമോട്ടോ-ബുഷി എന്ന ആലാപനരീതിയില്‍നിന്നു വ്യത്യസ്തമായി 'അനുനാസികാതിപ്രസര'മില്ലാതെ വാക്കുകള്‍ വ്യക്തമാകത്തക്കവിധമുള്ള ആലാപനമാണ് ഇതിലുള്ളത്. കിഷിസാവ ഷികിസ ക (1730-83) സ്ഥാപിച്ച തൊകിവാസു-ബുഷി ഷാമിസെന്‍ പ്രസ്ഥാനമാണ് ഇതിന് പ്രചുരപ്രചാരം നേടിക്കൊടുത്തത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍