This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തൈ ദ്സൂങ് (599 - 649)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തൈ ദ്സൂങ് (599 - 649)

Tai Tsung

ചൈനീസ് ചക്രവര്‍ത്തി. എ.ഡി. 618-നും 906-നുമിടയ്ക്ക് ചൈന യില്‍ അധികാരത്തിലിരുന്ന തങ് രാജവംശത്തിലെ രണ്ടാമത്തെ ചക്രവര്‍ത്തിയായ ഇദ്ദേഹത്തിന്റെ യഥാര്‍ഥ നാമം ലിഷിമിന്‍ എന്നായിരുന്നു. സൂയ് രാജാക്കന്മാരുടെ കീഴില്‍ സേവനമനുഷ്ഠിച്ച ലി യുവാന്‍ എന്ന സൈനിക ഉദ്യോഗസ്ഥന്റെ പുത്രനായി 599-ല്‍ ജനിച്ചു. സൂയ് രാജവംശത്തെ പുറത്താക്കിക്കൊണ്ട് 618-ല്‍ അധികാരം പിടിച്ചെടുക്കുവാന്‍ ലി യുവാനെ പ്രേരിപ്പിച്ചത് തൈ ദ്സൂങ് ആയിരുന്നു. ഇക്കാരണത്താല്‍ ലി യുവാനോടൊപ്പം ഇദ്ദേഹവും തങ് വംശ സ്ഥാപകനായി പരിഗണിക്കപ്പെടുന്നു. കിരീടാവകാശിയായ മൂത്ത സഹോദരനെ വധിച്ചശേഷം 626-ല്‍ പിതാവിനെയും ചക്രവര്‍ത്തിപദത്തില്‍നിന്ന് ഇദ്ദേഹം നീക്കം ചെയ്യുകയുണ്ടായി. 626-ല്‍ അധികാരമേറ്റ തൈ ദ്സൂങ് ചൈന ഭരിച്ച പ്രഗല്ഭ ചക്രവര്‍ത്തിമാരില്‍ ഒരാളായി ഗണിക്കപ്പെടുന്നു. ഇരുപത്തിമൂന്നു വര്‍ഷം നീണ്ടുനിന്ന ഭരണത്തിനിടയ്ക്ക് ഏഷ്യയിലെ മിക്ക പ്രദേശങ്ങളെയും തന്റെ അധീനതയില്‍ കൊണ്ടുവരുന്നതില്‍ ഇദ്ദേഹം വിജയിച്ചു. നോ: തങ് രാജവംശം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍